ഇരട്ടകളെ പോലെ കഴിഞ്ഞവരാണ് ഞങ്ങൾ, അവൻ ജയിച്ചു വരും; മണിക്കുട്ടനെക്കുറിച്ച് വിവേക് ഗോപൻ

ബിഗ് ബോസ് മത്സരം അതിന്റെ അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോൾ നിരവധി പ്രമുഖരാണ് മണിക്കുട്ടന് പിന്തുണയും ആശംസകളുമായി രംഗത്തെത്തുന്നത്

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ശക്തരായ മത്സരാർഥികളിൽ ഒരാളാണ് മണിക്കുട്ടൻ. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കിടയിലും ബിഗ് ബോസ് വീടിനുള്ളിൽ തന്നെയും മണിക്കുട്ടന് ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. ബിഗ് ബോസ് മത്സരം അതിന്റെ അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോൾ നിരവധി പ്രമുഖരാണ് മണിക്കുട്ടന് പിന്തുണയും ആശംസകളുമായി രംഗത്തെത്തുന്നത്.

MK 1

അത്തരത്തിൽ തന്റെ പ്രിയ സുഹൃത്തിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സീരിയൽ അഭിനേതാവ് വിവേക് ഗോപൻ. ഇരട്ടകളെ പോലെ കഴിഞ്ഞിരുന്ന ഒരു കാലം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതായി വിവേക് ഗോപൻ പറയുന്നു. മണിക്കുട്ടൻ ശക്തമായ മത്സരാർഥിയാണെന്നും ജയിച്ച് വരുമെന്നും വിവേക് ഗോപൻ പ്രതീക്ഷ പങ്കുവെച്ചു.

MK 2

"എന്റെ പ്രിയ സുഹൃത്തും എന്റെ എല്ലാം എല്ലാം ആയ എന്റെ ചക്കരകുട്ടൻ മണിക്കുട്ടൻ, ഇത്തവണത്തെ ബിഗ് ബോസിലെ സ്ട്രോങ്ങ് മത്സരാർഥിയാണ്. അവൻ വളരെ സ്ട്രോങ്ങ് ആയി മുൻപോട്ട് പോയ്കൊണ്ടിരിക്കുകയാണ് എന്ന് അറിയാം.എന്റെ പ്രിയ സുഹൃത്തുക്കളിൽ ഏറ്റവും അടുത്ത സുഹൃത്താണ് മണിക്കുട്ടൻ. മണിക്കുട്ടനെ ആദ്യം ഞാൻ പരിചയപ്പെടുന്നത് സിസിഎൽ വച്ചിട്ടാണ്. ഒരുമിച്ചുണ്ടുറങ്ങി എന്നെപോലെയുള്ള ബന്ധമാണ്"

MK 3

ആ മണിക്കുട്ടൻ ഇപ്പോൾ ബിഗ് ബോസിൽ വളരെ ശക്തമായി തന്നെ മുൻപോട്ട് പോയ്കൊണ്ടിരിക്കുകയാണ്. ഇനിയും ഇനിയും ഇതേപോലെ ശക്തിയിൽ മുൻപോട്ട് പോകട്ടെ. അവന് എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. അവൻ ബിഗ് ബോസിൽ വിജയിച്ചു വരും എന്ന പ്രതീക്ഷയിൽ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ . ജയിച്ചു വന്നിട്ട് വേണം ഉഗ്രൻ പാർട്ടി നടത്താനെന്നും വിവേക് ഗോപൻ പറഞ്ഞു.

Recommended Video

cmsvideo
    Bigg boss malayalam season 3 is going to end?
    MK

    സിനിമയില്‍ വര്‍ഷങ്ങളായി ഉണ്ടെങ്കിലും മണിക്കുട്ടന് ഫാന്‍സ് കുറവായിരുന്നു. ബിഗ് ബോസിലേക്ക് പോയതിന് ശേഷം അക്കാര്യത്തില്‍ മാറ്റമുണ്ടായി. ലക്ഷക്കണക്കിന് ആളുകളാണ് താരത്തെ സ്‌നേഹിക്കുന്നത്. തോമസ് ജെയിംസ് എന്ന പേരിലും മണിക്കുട്ടന്‍ ആര്‍മി എന്ന പേരിലും നിരവധി ഫാന്‍സ് ക്ലബ്ബുകളാണുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+