ഒടുവില്‍ കിടിലം അക്കാര്യം തുറന്നുപറഞ്ഞു; മണിക്കുട്ടന് പേടിയാണ്, അവന് ഇവിടെ എങ്ങനെയെങ്കിലും നില്‍ക്കണം

ബിഗ് ബോസ് സീസണ്‍ 3 പ്രേക്ഷകരെ കോരിത്തരിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. ഈ സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികള്‍ ആരാണെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ പ്രേക്ഷകര്‍ പറയും അത് മണിക്കുട്ടനും കിടിലം ഫിറോസുമാണെന്ന്.

വ്യത്യസ്ത ഗെയിം പ്ലാനുകളുമായി മുന്നോട്ടു പോകുന്ന മത്സരാര്‍ത്ഥികള്‍ ആയതുകൊണ്ടാണ് കിടിലത്തിനും മണിക്കുട്ടനും ഇത്രയും പിന്തുണ. എന്നാല്‍ കഴിഞ്ഞ എപ്പിസോഡില്‍ മണിക്കുട്ടനെ കുറിച്ച് കിടിലം ഫിറോസ് പറഞ്ഞ പരാമര്‍ശമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടെയില്‍ ചര്‍ച്ചയാകുന്നത്. സംഭവം ഇങ്ങനെ..

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

നോബിയോട് സംസാരിച്ചു

നോബിയോട് സംസാരിച്ചു

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ നോബിയോട് സംസാരിക്കുന്നതിനിടെയാണ് ഫിറോസിന്റെ പരാമര്‍ശം. മണിക്കുട്ടന്റെ പേടിയെ കുറിച്ചാണ് ഫിറോസ് നോബിയോട് സംസാരിച്ചത്. കഴിഞ്ഞ വാരം മണിക്കുട്ടന്‍ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞാണ് കിടിലം സംസാരം ആരംഭിച്ചത്.

ഫിറോസ് പറയുന്നത്

ഫിറോസ് പറയുന്നത്

കഴിഞ്ഞ വാരത്തില്‍ മണിക്കുട്ടന്‍ ഒന്നും ചെയ്തില്ല. മണിയുടെ കോണ്‍ട്രിബ്യൂഷനായിട്ട് വീട്ടില്‍ ഒന്നും സംഭവിച്ചിട്ടില്ല. പിന്നെ ഒന്ന് മുതല്‍ 13വരെ സീറ്റുള്ളിടത്ത് പത്താം സ്ഥാനത്താണ് മണിക്കുട്ടന്‍ പോയിരുന്നത്.

 എന്തുകൊണ്ട്

എന്തുകൊണ്ട്

പത്താം സ്ഥാനത്തിന് മുന്‍പ് ഒന്‍പതിലോ എട്ടിലോ ഏഴിലോ ആറിലോ ഒക്കെ വേണമെങ്കില്‍ നില്‍ക്കാമായിരുന്നു. പക്ഷേ പത്തില്‍ പോയിനിന്നു. പിന്നെ മൂന്നാം സ്ഥാനത്ത് ഉളള ആളോട് തര്‍ക്കിക്കാന്‍ വെല്ലുവിളിച്ചിട്ടും തര്‍ക്കിക്കാന്‍ നിന്നില്ലെന്നും ഫിറോസ് പറയുന്നു.

രാജാവാകാനായി കെഞ്ചി

രാജാവാകാനായി കെഞ്ചി

പക്ഷേ, കഴിഞ്ഞ ദിവസത്തെ നോമിനേഷനില്‍ നിന്ന് ഒഴിവാകാനായി. രാജാവാകാനായി കെഞ്ചി. ഈ കാരണങ്ങളൊക്കെ കൂട്ടിവായിച്ചാല്‍ മണിയെ എനിക്ക് ജയിലില്‍ അയക്കാം. എന്നാല്‍ അങ്ങനെ ചെയ്താല്‍ നടക്കുന്ന സംഭവത്തെ കുറിച്ചും കിടിലം വെളിപ്പെടുത്തി.

അതും പൊക്കിപ്പിടിച്ച് നടക്കും

അതും പൊക്കിപ്പിടിച്ച് നടക്കും

മണിയെ ഞാന് ജയിലില്‍ അയച്ചാല്‍ അതിന് വേണ്ടി നോമിനേറ്റ് ചെയ്താല്‍ മണി അതും പൊക്കിപിടിച്ച് നടക്കുമെന്നും കിടിലം നോബിയോട് പറഞ്ഞു. മണിക്കുട്ടന് ഭയങ്കര പേടിയാ. നമ്മള്‍ നില്‍ക്കുന്നിടത്തോളം രാജാവായി നിന്നിട്ട് പോകണമെന്നും ഫിറോസ് പറഞ്ഞു.

സംഗതി അതാണ്

സംഗതി അതാണ്

അവന് എങ്ങനെയെങ്കിലും നില്‍ക്കണം. അതാണ് സംഗതി. അത് ഒരു മികച്ച പേഴ്‌സണാലിട്ടിയായിട്ട് വിലയിരുത്തപ്പെടില്ലെന്നും ഫിറോസ് നോബിയോട് പറഞ്ഞു. അതേസമയം, ബിഗ് ബോസില്‍ എത്തിയതു മുതല്‍ ഫിറോസ് തന്റെ എതിരാളിയായി കാണുന്നത് മണിക്കുട്ടനെയാണ്.

 മൂന്ന് പേര്‍

മൂന്ന് പേര്‍

അതേസമയം, ബിഗ് ബോസ് ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് മൂന്ന് പേരെയാണ് തിരഞ്ഞെടുത്തത്. അഡോണി, അനൂപ്, സന്ധ്യ തുടങ്ങിയവരെയാണ് തിരഞ്ഞെടുത്തത്. ടാസ്‌കിനായി മത്സരാര്‍ത്ഥികള്‍ ഇവര്‍ മൂന്ന് പേരുടെയും പേരുകളാണ് തിരഞ്ഞെടുത്തത്. മികച്ച പ്രകടനം കാഴ്ചവച്ചവരെ തിരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് പറഞ്ഞത്.

അഭിപ്രായങ്ങള്‍ ഇങ്ങനെ

അഭിപ്രായങ്ങള്‍ ഇങ്ങനെ

അഡോണിയെയും അനൂപിനെയും സന്ധ്യയെയും ക്യാപ്റ്റനായി കാണാന്‍ ആഗ്രഹമുണ്ടെന്നാണ് മിക്ക മത്സരാര്‍ത്ഥികളും പറഞ്ഞത്. നിലവിലെ ക്യാപ്റ്റനായ റംസാനും ഇതേ അഭിപ്രായമാണ് വ്യക്തമാക്കിയത്. തുടര്‍ന്ന് ആരൊക്കെയാണ് തിരഞ്ഞെടുത്തതെന്ന് ബിഗ് ബോസ് പ്രഖ്യാപിക്കുകയായിരുന്നു.

വാശിയേറിയ മത്സരം

വാശിയേറിയ മത്സരം

60 ല്‍ കൂടുതല്‍ എപ്പിസോഡുകള്‍ പിന്നിട്ടതിന് പിന്നാലെ വാശിയേറിയ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. എല്ലാ മത്സരാര്‍ത്ഥികളും വ്യത്യസ്തമായ ഗെയിം പ്ലാനുകളുമായാണ് മുന്നേറുന്നത്.

ആകാക്ഷയോടെ പ്രേക്ഷകരും

ആകാക്ഷയോടെ പ്രേക്ഷകരും

തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ ഫൈനലില്‍ എത്തുമോ എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകരും. ആറ് പേരാണ് ഇതുവരെ ഷോയില്‍ നിന്നും പുറത്തായിരിക്കുന്നത്. ഇതില്‍ നാല് പേരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവരായിരുന്നു. ഫൈനലിന് ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമാണുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+