ബിഗ് ബോസിൽ ആര് കപ്പടിക്കും? പുറത്ത് വന്നതിന് ശേഷമുളള കിടിലം ഫിറോസിന്റെ പ്രതികരണം
ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ ഷൂട്ട് മുടങ്ങിയതോടെ മത്സരാര്‍ത്ഥികള്‍ എല്ലാവരും തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. ഫിനാലെ എപിസോഡ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അത് നടന്നില്ല. പകരം പ്രേക്ഷകര്‍ വോട്ട് ചെയ്ത് വിജയിയെ കണ്ടെത്തും. ആരാകും ബിഗ് ബോസ് വിജയി ? ഷോയില്‍ നിന്നും പുറത്ത് വന്നതിന് ശേഷമുളള കിടിലം ഫിറോസിന്റെ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്.

ബിഗ് ബോസ് ഷോ റിവ്യൂ ചെയ്യുന്ന വ്‌ളോഗര്‍ രേവതി ആണ് കിടിലം ഫിറോസിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത്. ബിഗ് ബോസ് ഷോയിലൂടെ തനിക്ക് ലഭിച്ച പിന്തുണയ്ക്ക് കിടിലം ഫിറോസ് നന്ദി പറഞ്ഞു. ഷോയില്‍ നല്ലതിനെ നല്ലതെന്നും അല്ലാത്തതിനെ വിമര്‍ശിക്കുകയും ചെയ്തതാണ് രേവതിയുടെ റിവ്യൂ എന്ന് ഫോണ്‍ സംഭാഷണത്തില്‍ കിടിലം ഫിറോസ് പറയുന്നുണ്ട്.

തന്നെ പിന്തുണച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും നിരൂപണം നടത്തിയവര്‍ക്കും നല്ല അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഫിറോസ് പറഞ്ഞു. ബിഗ് ബോസ് ഒരു ഗെയിം ഷോ ആണ്. തന്നക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന തരത്തില്‍ പ്രകടനം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ 96 ദിവസങ്ങളായി ഷോയിലെ 8 പേരും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് എന്നും കിടിലം ഫിറോസ് പറഞ്ഞു.

ഷോയിലെ എല്ലാവരേയും പിന്തുണയ്ക്കണം എന്ന് ഫിറോസ് അഭ്യര്‍ത്ഥിച്ചു. തനിക്ക് നേരെ ഉള്ള വിമര്‍ശനങ്ങളോട് എല്ലാം ബഹുമാനവും സ്‌നേഹവും മാത്രമാണ് ഉളളത്. തിരുത്താന്‍ പറ്റുന്നതൊക്കെ തിരുത്താന്‍ ശ്രമിക്കാം. തനിക്ക് ശരി എന്ന് തോന്നുന്നത് നിലനിര്‍ത്തുകയും അല്ലാത്തത് മാറ്റുകയും ചെയ്യാം. ഇത്രയും ദിവസം തങ്ങള്‍ 8 പേരെയും പിന്തുണച്ചതിന് ഒരുപാട് സന്തോഷമെന്നും ഫിറോസ് പറഞ്ഞു.
Recommended Video

അര്‍ഹതപ്പെട്ട ആരോ ഒരാള്‍ ബിഗ് ബോസ് വിജയിയായി കാത്തിരിപ്പുണ്ട് എന്നും കിടിലം ഫിറോസ് പറഞ്ഞു. ബിഗ് ബോസ് ഷോയിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് കിടിലം ഫിറോസ്. തുടക്കം മുതല്‍ മത്സരത്തില്‍ ശക്തമായ മുന്‍തൂക്കം ഫിറോസ് നിലനിര്‍ത്തിയിരുന്നു. ഷോയില്‍ വ്യക്തമായ ഗെയിം സ്ട്രാറ്റജി നിലനിര്‍ത്തിയിരുന്നു ഫിറോസ്. ഫിറോസിന് വലിയ ഫാന്‍ ബേസ് സോഷ്യല്‍ മീഡിയയിലുണ്ട്.


Click it and Unblock the Notifications
