ഫൈനൽ ഫൈവ് കാണില്ല, രണ്ടാഴ്ച്ചക്കുള്ളിൽ കിടിലം ഫിറോസ് ബിഗ് ബോസിൽ നിന്ന് പുറത്തായേക്കും, വൈറൽ കുറിപ്പ്
ആരാകും ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ വിജയി? മണിക്കുട്ടനും സായിയും ഡിംപലും ഫിറോസുമെല്ലാം ഫൈനല്‍ ബെഞ്ചില്‍ ഇടം പിടിക്കുമെന്ന പ്രേക്ഷകര്‍ കരുതുന്നവരാണ്. ഇവരില്‍ ഏറ്റവും ശക്തന്‍ ആയ മത്സരാര്‍ത്ഥി ആരാണ്.
കിടിലം ഫിറോസ് ആണ് അതെന്ന് അഭിപ്രായമുളളവരുണ്ട്. അടുത്ത രണ്ടാഴ്ച്ചക്കുള്ളിൽ ഫിറോസ് ഫൈനൽ ഫൈവ് കാണാതെ പുറത്ത് പോകാൻ ചാൻസ് കൂടുതലാണ് എന്നാണ് ബിഗ് ബോസ് ആരാധകൻ ബിഗ് ബോസ് ഒഫീഷ്യൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

ആദ്യത്തെ സംഭവം
കുറിപ്പ് വായിക്കാം: അനാഥാലയം പണിയാനാണ് താൻ ഇവിടെ വന്നിരിക്കുന്നത്, തൻ്റെ ലക്ഷ്യം അതു തന്നെയാണ് എന്ന് ഒരുത്തൻ ഒരു പതർച്ചയും ഇല്ലാതെ നെഞ്ച് വിരിച്ച് നട്ടെല്ല് നിവർത്തി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കേരള ചരിത്രത്തിലെ ഗെയിം ഷോകളിൽ ആദ്യത്തെ സംഭവമാണ്. ഇത്ര പബ്ലിക്കായി ഇയാൾ കേരള ജനതയോട് അത് പറഞ്ഞിട്ടുണ്ടെങ്കിൽ അത് കൃത്യമായി ചെയ്തിരിക്കും എന്ന് ഇയാളുടെ ജീവിതരീതി പരിശോധിച്ചാൽ അറിയാൻ സാധിക്കും.

ഏറ്റവും ശക്തമായ മൈൻ്റ് ഗെയ്മർ
മാത്രമല്ല മഹാഭാരത കഥയിലെ കർണനുമായി സാമ്യമുള്ള ഒരു കണ്ടൻസ്റ്റൻസ് എന്ന് എനിക്ക് ഇയാളെ തോന്നിയിട്ടുണ്ട്. ഏറ്റവും ശക്തമായ മൈൻ്റ് ഗെയ്മർ, ദാനശീലൻ, നേരിട്ട് ഒരുത്തനും തോൽപിക്കാൻ പറ്റാത്തവൻ. കർണന് കവച കുണ്ഡലം പോലെ ശക്തമായ് വാക്കുകളും ഇൻ്റെലിജൻ്റായ കണ്ടൻ്റ് ക്രിയേറ്റിങ്ങും തന്നെയാണ് ഇയാളുടെ ആയുധം.

ഏറ്റവും കൂടുതൽ നെഗറ്റീവ് അടിക്കപ്പെട്ട വ്യക്തി
തങ്ങളുടെ കണ്ടൻസ്റ്റൻറ് ജയിച്ചു എന്ന് ഫാൻസ്കാർക്ക് പറഞ്ഞ് വിഷമം കടിച്ചമർത്തി സന്തോഷിക്കാം എന്നല്ലാതെ ഒറ്റ ഒരുത്തൻ പോലും ഇയാളോട് ജയിക്കുന്നത് ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല. ബിഗ് ബോസ് ഷോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നെഗറ്റീവ് അടിക്കപ്പെട്ട വ്യക്തിയും ഏറ്റവും കൂടുതൽ പ്രേക്ഷകർ നിരീക്ഷിക്കുന്നതും സംസാരിച്ചതുമായ വ്യക്തിയും ഇയാൾ തന്നെ.

ഫൈനൽ ഫൈവ് കാണാതെ പുറത്ത്
MK അല്ലെങ്കിൽ സായ് തീർച്ചയായും വിൻ ചെയ്തിരിക്കും. എന്നാൽ അവരെ സപ്പോട്ട് ചെയ്ത പ്രേക്ഷകർ വരെ പിന്നീട് ഓർത്തിരിക്കുന്നത് കിടിലം ഫിറോസ് എന്ന വ്യക്തിയെ തന്നെയായിരിക്കും. ഇയാൾ അടുത്ത രണ്ടാഴ്ച്ചക്കുള്ളിൽ ഫൈനൽ ഫൈവ് കാണാതെ പുറത്ത് പോകാൻ ചാൻസ് കൂടുതലാണ്. അങ്ങനെ സംഭവിച്ചാൽ ബിഗ്ബോസ് എന്ന ഷോയുടെ ഒരു കാലഘട്ടത്തിൻ്റെ പ്രതിഭക്ക് വിരാമം എന്ന് ഞാൻ പറയുന്നു.

അതു തന്നെയല്ലെ ഈ ഗെയിം??
ഫാനിസം ഇല്ലെങ്കിൽ ചിന്തിച്ചാൽ നമുക്കത് മനസ്സിലാക്കാൻ സാധിക്കും. കാരണം ഇത്ര ബുദ്ധിപരമായി കണ്ടൻ്റ് ക്രിയേറ്റ് ചെയ്ത് ഗെയിം കളിച്ച ഒരു കണ്ടെൻസ്റ്റൻ്റ് മലയാള ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല. ഒന്നോർത്താൽ അതു തന്നെയല്ലെ ഈ ഗെയിം???? മാത്രമല്ല കാണുന്ന പ്രേക്ഷകർക്ക് വരെ ഇയാൾ കണ്ടൻ്റ് കൊടുത്തിരുന്നു എന്ന് തന്നെയാണ് നിരീക്ഷിച്ചാൽ മനസിലാക്കാൻ സാധിക്കുന്ന കാര്യം.


Click it and Unblock the Notifications