മികച്ച മത്സരാർഥി, എന്നാൽ പൊളി ഫിറോസിന്റെ ഗെയിം പാളിയത് അവിടെയാണ്: കിടിലം ഫിറോസ്

വലിയ പ്രേക്ഷക പിന്തുണ ഉണ്ടായിരുന്നിട്ടും ഷോയിൽ നിന്ന് ഇരുവരെയും പുറത്താക്കിയത് ഇത്തരം പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ്

കാത്തിരിപ്പിനൊടുവിൽ ഫിനാലെ പ്രക്ഷേപണവും കഴിഞ്ഞ് ബിഗ് ബോസ് മലയാളം സീസൺ അവസാനിച്ചെങ്കിലും മത്സരാർഥികളെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ ഇടയിലെ പ്രധാന ചർച്ച വിഷയങ്ങളായി തന്നെ നിലനിൽക്കുന്നുണ്ട്. അഭിമുഖങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആരാധകരോട് നിരന്തരം സംവദിച്ചുക്കൊണ്ടിരിക്കുന്ന മത്സരാർഥികൾ അവരുടെ ബിഗ് ബോസ് അനുഭവങ്ങളും പരസ്പരം ഉണ്ടായിരുന്ന വിഷയങ്ങളെക്കുറിച്ചും അടുപ്പത്തെക്കുറിച്ചുമെല്ലാം മനസ് തുറക്കുന്നുണ്ട്.

1

മത്സരാർഥികൾക്കിടയിൽ ഭാഷ പ്രയോഗംകൊണ്ട് കൃത്യമായ ഗെയിം സ്ട്രറ്റജികൊണ്ടും ഏറെ ശ്രദ്ധ നേടിയ ഒരാളാണ് റേഡിയോ ജോക്കിയും സാമൂഹിക പ്രവർത്തകനുമായ കിടിലം ഫിറോസ്. അവസാന അഞ്ചിൽ എത്താൻ സാധിച്ചില്ലെങ്കിലും അവസാന ലാപ്പിന് തൊട്ടുമുൻപ് പുറത്തായ ഫിറോസ് ഖാൻ വീടിനുള്ളിൽ ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയ ഒരു മത്സരാർഥി സജ്ന-ഫിറോസാണ്. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ ഇരുവരും വീടിനുള്ളിൽ പല പ്രശ്നങ്ങൾക്കും കാരണമായിരുന്നു. വലിയ പ്രേക്ഷക പിന്തുണ ഉണ്ടായിരുന്നിട്ടും ഷോയിൽ നിന്ന് ഇരുവരെയും പുറത്താക്കിയത് ഇത്തരം പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ്.

2

മികച്ച മത്സരാർഥിയായിരുന്നിട്ടും ദമ്പതികൾക്ക് തിരിച്ചടിയായത് ഗെയിം സ്ട്രാറ്റജിയുടെ കാര്യത്തിൽ സംഭവിച്ച വീഴ്ചയാണെന്നാണ് കിടിലം ഫിറോസ് പറയുന്നത്. തുടക്കത്തിൽ ശാന്തമായി മുന്നോട്ട് നീങ്ങിയിരുന്ന മത്സരത്തിൽ ഇവർ എത്തിയതിന് ശേഷമാണ് മത്സരാർഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ആരംഭിക്കുന്നത്. അത് ഒരു വിഭാഗം പ്രേക്ഷകർക്ക് സ്വീകര്യമാവുകയും അവർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് തവണ അവതാരകൻ മോഹൻലാലിന്റെ കൈയ്യിൽ നിന്ന് ശകരവും ശിക്ഷയും ഏറ്റുവാങ്ങേണ്ടി വന്നു. ഒടുവിൽ മത്സരത്തിൽ നിന്ന് തന്നെ പുറത്താക്കുകയും ചെയ്തു.

പൊളി ഫിറോസിന്റെ ഗെയിം പാളിയത് സ്ത്രീകളുടെ അടുത്താണെന്നാണ് കിടിലം ഫിറോസ് പറയുന്നത്. ഇക്കാര്യം പൊളി ഫിറോസിനോട് തന്നെ താൻ നേരിട്ട് പറഞ്ഞതായും കേരളീയം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കിടിലം ഫിറോസ് പറയുന്നുണ്ട്. "അദ്ദേഹത്തിന് എന്നെ ഫോക്കസ് ചെയ്തത് പോലെ പുരുഷ കേസരികളെ കുറച്ച് കൂടി വിറപ്പിച്ച് കൊണ്ടിരുന്നെങ്കില്‍ അത് കുറച്ച് കൂടി നീണ്ട് ഹെല്‍ത്തി ഗെയിം ആയി പോവുമായിരുന്നു. ആണ്‍ ആണിനോട് സംസാരിക്കുന്നതും ആണ്‍ പെണ്ണിനോട് സംസാരിക്കുന്നതും സമൂഹം രണ്ട് രീതിയിലാണ് കാണുക." കിടിലം ഫിറോസ് പറഞ്ഞു.

3

മത്സരാർഥികൾക്ക് ആൺ, പെൺ വ്യത്യാസമില്ലെങ്കിലും കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് അങ്ങനെയല്ലെന്നും ഫിറോസ് ചൂണ്ടികാട്ടി. അതിനകത്ത് നമ്മുടെ കൂടെ മത്സരിക്കുന്നയാൾ എന്നെയുള്ളൂ. പക്ഷെ കണ്ടോണ്ടിരിക്കുന്ന ജനത്തിന് ജെൻഡർ വ്യത്യാസമുണ്ടെന്ന് പറഞ്ഞ കിടിലം ഫിറോസ്, എല്ലാവരോടും ഉടക്കുന്ന പൊളി ഫിറോസ് പുരുഷന്മാർ തമ്മിൽ പറയുന്ന ചില കാര്യങ്ങൾ സ്ത്രീകളോട് പറഞ്ഞാൽ പ്രശ്നമാകുമെന്നും വ്യക്തമാക്കി. ഫിറോസ് സജ്നയും നല്ല മത്സരാർഥിയായിരുന്നു. എന്നാൽ അവരുടെ ഗെയിമിൽ സംഭവിച്ചത് അതാണെന്നും കൂട്ടിച്ചേർത്തു.

4

മത്സരത്തിന്റെ ഭാഗമായിരുന്ന വനിതാ മത്സരാർഥികളോടുള്ള ഫിറോസ് ഖാന്റെ ഇടപ്പെടലും ഗെയിം സ്ട്രറ്റജിയുമാണ് ദമ്പതികൾക്ക് തിരിച്ചടിയായതെന്ന പൊതു വിലയിരുത്തലുമുണ്ട്. മുതിർന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ വിഷം എന്ന് വിളിച്ചത് ഏറെ വിവാദമായിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ വീടിനുള്ളിൽ എത്തിയ അതേ ആഴ്ച ഡിംപലുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിച ചർച്ച വീടിനുള്ളിൽ അവതരിപ്പിച്ചതിനും ഇരുവരും മോഹൻലാലിൽ നിന്നും വഴക്ക് കേട്ടിരുന്നു.

ഡിംപൽ, റിതു എന്നീ മത്സരാർഥികളുമായി ഏറ്റുമുട്ടിയിരുന്ന ഫിറോസിന്റെ പ്രധാന ടാർഗറ്റ് സൂര്യയായിരുന്നു. സൂര്യ വീടിനുള്ളിൽ ഫേക്ക് ആണെന്ന് സ്ഥാപിക്കാനുള്ള നിരന്തര ശ്രമങ്ങൾ പലപ്പോഴും അവർക്ക് തന്നെ തിരിച്ചടിയായി. മത്സരം പുരോഗമിക്കുന്നതിനിടെ രമ്യയുടെ വ്യക്തിപരമായ കാര്യം പുറത്ത് പറയുമെന്ന് പ്രഖ്യാപിച്ച് നടത്തിയ പ്രകടനമാണ് ഇരുവർക്കും പുറത്തേക്കുള്ള വാതിൽ തുറന്നത്. ആറ് മണിക്കൂറോളം നീണ്ടു നിന്ന വാക്കു തർക്കമായിരുന്നു അത്. പിന്നീട് ആ വാരാന്ത്യ എപ്പിസോഡിൽ ഇരുവരെയും പുറത്താക്കുകയായിരുന്നു.

5

അതേസമയം ഫൈനൽ ഫൈവ് എന്ന സ്വപ്നം തുടക്കത്തിൽ തനിക്കുണ്ടായിരുന്നെന്ന് കിടിലം ഫിറോസ് പറഞ്ഞു. "ഭാഗ്യചേച്ചി ഉണ്ടായിരുന്ന സമയത്ത് എന്റെ മനസില്‍ ഫൈനല്‍ ഫൈവ് എന്ന് പറയുന്നത് ഭയങ്കര ആഗ്രഹമായിരുന്നു. അതൊരു സത്യസന്ധതയുടെ വേദി അല്ല. പിന്നെ ടോപ്പ് ഫൈവ് ഒക്കെ ഞാനങ്ങ് വിട്ടു. അതാണ് അതിലെ സത്യം. സത്യസന്ധന്മാരുടെ വേദി അല്ല എന്ന് പറഞ്ഞത് കൊണ്ട് അതില്‍ വിജയിച്ച ആള്‍ അങ്ങനെ ആണെന്നല്ല പറയുന്നത്." കിടിലം ഫിറോസ് വ്യക്തമാക്കി.

താൻ പിആർ ഏജൻസിയെ കാണാനല്ല കൊച്ചിയിൽ പോയത്. ഋതുവിന്റേയും സൂര്യയുടേയും അമ്മമാർ വിളിച്ചിരുന്നു. അവർക്ക് കൊച്ചിയിൽ വന്ന് ഇറങ്ങുന്നത് ഭയമാണെന്ന് പറഞ്ഞു.അതിനാലാണ് അവർക്കൊപ്പം വന്നത്. അവരെ അമ്മമാരുടെ അടുത്ത് ഏൽപ്പിച്ച ശേഷമാണ് താൻ തിരുവനന്തപുരത്തേക്ക് മടങ്ങിയത്. നിങ്ങൾ കരുതുന്നതും ചിന്തിക്കുന്നതുമല്ല ശരിയെന്നും ഫിറോസ് പറഞ്ഞു. മത്സരം പുരോഗമിക്കുന്നതിനിടയിലും ഷൂട്ടിങ് തടസപ്പെട്ടതിന് ശേഷവും കിടിലം ഫിറോസിനുവേണ്ടി ഒരു പിആർ ഏജൻസി പ്രവർത്തിക്കുന്നുണ്ടെന്ന വാർത്ത സജീവമായിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു താരം.

6

ഷോയിലെ ഏറ്റവും സൂത്രശാലിയായ മത്സരാർത്ഥി എന്നും കിടിലം ഫിറോസിന് വിശേഷണമുണ്ടായിരുന്നു. ഫിനാലെയിൽ ബിഗ് ബോസ് മൈൻഡ് റീഡർ പുരസ്കാരവും കിടിലം ഫിറോസ് സ്വന്തമാക്കിയിരുന്നു. എന്നാൽ ബിഗ് ബോസ് തന്നെ ഒന്നും പഠിപ്പിച്ചില്ലെന്ന് കിടിലം ഫിറോസ് വ്യക്തമായി പറയുന്നു. " എന്നിലേക്ക് എന്തെങ്കിലും ആഡ് ചെയ്തതായി ഞാൻ കരുതുന്നില്ല. ബിഗ് ബോസിൽ നിന്നപ്പോൾ മനസിലായ ഒരു കാര്യം നമ്മൾ നമുക്കുവേണ്ടി മാത്രം ചിന്തിക്കുന്നയാൾ ആണെങ്കിലെ അതുപോലൊരും പ്ലാറ്റ്ഫോം പറ്റത്തൊള്ളു. നമ്മുടെ ഉള്ളിൽ നമ്മൾ ജയിക്കണം എന്ന വാശിയുണ്ടാകണം.ഗെയിമിനോട് ഉണ്ടായിരുന്ന സമീപനം തെറ്റാണെന്ന് ഇപ്പോഴും കരുതുന്നില്ല. ഞാൻ എന്നെ തിരുത്താൻ പോയതല്ല."

Recommended Video

cmsvideo
    Mohanlal announced bigg boss malayalam s4 | Oneindia Malayalam
    7

    തന്നെക്കുറിച്ചുളള ഒരു പ്രധാന ആരോപണം സ്വയം പൊങ്ങി അതായത് എസ്പി ആണെന്നുളളതാണ്. പക്ഷേ താന്‍ പലതും പുറത്ത് പറഞ്ഞിട്ടില്ല. തന്റെ പേരിലുളള ഏറ്റവും പുതിയ റെക്കോര്‍ഡ് എന്നത് 125 മണിക്കൂര്‍ ദൈര്‍ഘ്യമുളള റേഡിയോ ഷോ ആണ്. അത് 8 ദിവസം രാവും പകലും ഉറങ്ങാതെ ഇരുന്ന് ലഹരിക്ക് എതിരെ ചെയ്ത ഒരു ഷോ ആയിരുന്നു. ഇനി ഒരു അണ്ടര്‍ വാട്ടര്‍ റേഡിയോ ഷോ പ്ലാന്‍ ചെയ്യുന്നു. ഇതൊന്നും വിളിച്ച് പറയണം എന്നില്ലല്ലോയെന്നും കിടിലം ഫിറോസ് പറഞ്ഞു.

    ബിഗ് ബോസ് നാലാം സീസണിലേക്ക് പോകുന്നവരുടെ അറിവിലേക്ക് എന്ന് വ്യക്തമാക്കി ചില ടിപ്പുകളും കിടിലം ഫിറോസ് ഇന്റവ്യൂവിൽ നൽകുന്നുണ്ട്. ഇത് വിവാദങ്ങളുടെ ഷോ ആണ്. നിങ്ങള്‍ അവിടെ പോയി പ്രസക്തമല്ലാത്ത എന്തെങ്കിലും ചെയ്താല്‍ അത് വലിയ വിവാദമായി മാറും. അവിടെ പോയിട്ട് എന്തേലും മോശം പരിപാടി കാണിച്ചാല്‍ വിവാദമാകില്ല. കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയേ ഉളളൂ. ആപ്പിള്‍ വിവാദം അങ്ങനെ ആണ്. അല്ലാതെ ഭക്ഷണം സെക്യൂരിറ്റിയുടെ തലയില്‍ വലിച്ചെറിഞ്ഞ് അയാള്‍ ബോധക്ഷയം വന്ന് വീണ് എല്ലാവരും ഓടി വന്ന്.. അങ്ങനെയൊന്നുമല്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+