• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇത് ഞങ്ങളെ മണ്ടന്മാരാക്കുന്നതിന് തുല്ല്യം; കിടിലം ഫിറോസിന്റെ ശബ്ദസന്ദേശത്തിനെതിരെ പ്രേക്ഷകർ

ബിഗ് ബോസ് മലയാളം സീസൺ 3 അതിന്റെ വിജയിയെ കണ്ടെത്തുന്നതിനുള്ള അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം മൂലം ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വന്ന ബിഗ് ബോസ് കഴിഞ്ഞ സീസൺ പോലെ വിജയി ഇല്ലാതെ അവസാനിക്കുമോയെന്ന സംശയം പ്രേക്ഷകർക്കിടയിലുണ്ടായിരുന്നെങ്കിലും ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവശേഷിക്കുന്ന മത്സരാർഥികളിൽ നിന്നും വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയായിരുന്നു.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

BBKF 1

പിന്നാലെ മത്സരാർഥികളെല്ലാം നാട്ടിലും അവരുടെ വീട്ടിലുമെത്തി. മണിക്കുട്ടന്‍, കിടിലം ഫിറോസ്, ഡിംപല്‍, സായ് വിഷ്ണു, റിതു മന്ത്ര, നോബി, അനൂപ്, റംസാന്‍ എന്നിവരാണ് ബിഗ് ബോസ് ടൈറ്റൽ വിന്നർ പോരാട്ടത്തിൽ മത്സരിക്കുന്നത്. ഇവർക്കുവേണ്ടിയുള്ള വോട്ടെടുപ്പ് ശനിയാഴ്ച അവസാനിക്കുകയും ചെയ്തിരുന്നു. ഇനി അറിയേണ്ടത് ആരാകും വിജയിയെന്നതാണ്. വോട്ടിങ്ങും അവസാനിച്ച് വിജയിക്കായുള്ള കാത്തിരിപ്പ് മണിക്കൂറുകൾക്കുള്ളിൽ അവസാനിക്കുമെങ്കിലും വിവാദങ്ങളും വിമർശനങ്ങളും ഒഴിയുന്നില്ല.

BBKF 2

കിടിലം ഫിറോസിന്റെ ഒരു ശബ്ദ സന്ദേശമാണ് പുതിയ വിവാദത്തിന് കാരണം. സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കം വോട്ടിങ്ങും വിജയിയായി കഴിഞ്ഞുള്ള പദ്ധതികളുടെ സൂചനയുമാണ്. ഇതിനെതിരെയാണ് ഒരു വിഭാഗം പ്രേക്ഷകർ രംഗത്തെത്തിയിരുന്നു.

BBKF 3

"സിങ്കം സിംഗിള്‍ ആയി വരും എന്ന് പറയുന്നത് പോലെ നീ മാത്രം മതിയായിരുന്നു എനിക്കു വേണ്ടി വര്‍ക്ക് ചെയ്യാന്‍ എന്നാണ് ഇവിടെ പിള്ളേര്‍ പറയുന്നത്. അത്രയും വോട്ട് നീ എനിക്ക് വേണ്ടി നേടിയത്രേ. ജീവിതകാലം മുഴുവന്‍ ഉള്ള സ്‌നേഹം ഉണ്ടെടാ. നമുക്ക് നേരിട്ട് കാണാം. വിട്ടീല്‍ എല്ലാവരോടും അന്വേഷണം പറയൂ, ചെയ്ത് തന്നതിന് ഒക്കെയും ഒരുപാട് സന്തോഷം."

BBKF 4

വരാന്‍ ഇരിക്കുന്ന ദിവസങ്ങളില്‍ നമ്മള്‍ എന്തിനാണോ ബിഗ് ബോസില്‍ പോയത് അതിനെ സാധ്യമാക്കി എടുക്കുക എന്നതാണ് നമ്മുടെ പ്ലാന്‍. അപ്പോള്‍ അതിന്റെ വിശേഷങ്ങളും മറ്റും വഴിയെ അറിയിക്കാമെന്നും ഫിറോസ് പറയുന്നുണ്ട്. ഈ ശബ്ദ സന്ദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് കിട്ടിയ വിവരം അനുസരിച്ച് നമ്മുടെ ടീം നന്നായി വര്‍ക്ക് ചെയ്യുന്നുണ്ടെന്നാണ് അവര്‍ പറയുന്നതെന്നും കിടിലം പറയുന്നുണ്ട്. ആ പേര് നമുക്ക് കളയണ്ടെന്നും നമുക്ക് നന്നായി തന്നെ വര്‍ക്ക് ചെയ്യാമെന്നും കിടിലം ഫിറോസ് പറയുന്നുണ്ട്.

BBKF 5

ബിഗ് ബോസിലെ വിവരങ്ങൾ പുറത്തുവന്നതെങ്ങനെയാണെന്ന് പ്രേക്ഷകർ ചോദിക്കുന്നു. ഫിറോസിന് ലഭിക്കുന്ന വോട്ടുകള്‍ക്ക് പിന്നിലെ പിആര്‍ വര്‍ക്കാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ചിലര്‍ പറയുന്നു. നേരത്തെ തന്നെ ഇത്തരത്തിലുള്ള ആരോപണം ഫിറോസിനെതിരെ ഉയര്‍ന്നിരുന്നു. പ്രചരിക്കുന്ന ശബ്ദസന്ദേശം സത്യമാണെങ്കില്‍ അത് പ്രേക്ഷകരെ പൊട്ടന്മാരാക്കുന്നതിന് തുല്യമാണെന്നും ചിലര്‍ പറയുന്നു.

BBKF 6

അതേസമയം വോട്ടിങ്ങിൽ മുന്നിൽ മണിക്കുട്ടൻ തന്നെയാണെന്നാണ് സൂചനകൾ. സീസണിലെ ഏറ്റവും മികച്ച മത്സരാർഥികളിലൊരാളാണ് മണിക്കുട്ടൻ. മണിക്കുട്ടനൊപ്പം ഫൈനൽ ഫൈവിലുണ്ടാകുമെന്ന് കരുതിയ താരം കൂടിയാണ് കിടിലം ഫിറോസ്. വലിയൊരു വിഭാഗം വോട്ടുകൾ കിടിലം ഫിറോസും സ്വന്തമാക്കും. സായ് വിഷ്ണു, ഡിംപൽ ഭാൽ, അനൂപ് കൃഷ്ണ എന്നിവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഗ്ലാമറസായി സിമ്രാന്‍ ഗുപ്ത, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam

  English summary
  Bigg Boss Malayalam season 3 Kidilam Firoz audio clip goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X