'ബിഗ് ബോസിൽ പോയതെന്തിനാണൊ അത് സാധ്യമാക്കും', അമ്പരപ്പിച്ച് ഉറപ്പുമായി കിടിലം ഫിറോസ്
കൊച്ചി: ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ വിജയി ആരെന്നുളള കാത്തിരിപ്പിലാണ് ആരാധകര്‍. വിജയിയെ കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ വോട്ടെടുപ്പ് അവസാനിച്ചിട്ടുണ്ട്. എന്നാല്‍ ഫിനാലെ എന്നാണെന്നത് ഇതുവരെ പുറത്ത് വന്നിട്ടില്ല.
പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി വാക്‌പോരുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതിനിടെ കിടിലം ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്.

കിടിലം ഫിറോസിന്റെ കുറിപ്പ് വായിക്കാം: ' 'അത്രമേൽ പ്രിയപ്പെട്ടവരേ, ഒരുപാടിഷ്ടം, ബഹുമാനം. എന്നെ 95 ദിവസങ്ങൾ BIGGBOSS പോലൊരു ഷോയിൽ വീഴാതെ കാത്തതിന്!! വീണുപോകും എന്ന് തോന്നിയിടങ്ങളിൽ താങ്ങായിരുന്നതിന്!! ഒരിക്കൽ കൂടി ഒരുപാടിഷ്ടം. പോയതെന്തിനാണൊ അത് സാദ്ധ്യമാക്കും എന്നത് നിങ്ങളോടുള്ള ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നു. അത് നടക്കുക തന്നെ ചെയ്യും!!

ഇനി ചില സുഹൃത്തുക്കളോടാണ്. BIGG BOSS house ലേക്കാണ് പോകുന്നതെന്നും , വിമർശനങ്ങൾ ഉണ്ടാകും എന്ന പൂർണ ബോധ്യത്തോടു കൂടിയും, അവിടെ നല്ലതും ചീത്തയും ഉണ്ടാകും എന്ന അറിവോടെയും, അവിടെ കളിക്കേണ്ട ഗെയിം എന്നാലാകും പോലെ ചെയ്യും എന്നും ഉറപ്പിച്ചിട്ടാണ് പോയത്. തമ്മിൽ മത്സരിച്ച ഒരാൾക്കും പരസ്പരം വൈരാഗ്യമോ സങ്കടങ്ങളൊ ഇല്ല.

എന്നിട്ടും ഈ പേജിൽ വന്ന് മനസ്സിലെ ദേഷ്യം പ്രകടിപ്പിച്ചു, വിമർശനം എന്നപേരിൽ വായിൽ തോന്നിയത് പറയാൻ ശ്രമിക്കുന്നവർ ദയവായി unfollow ചെയ്യാമോ??നിരൂപണങ്ങൾക്ക് സ്വാഗതം. വിമർശങ്ങൾക്കും സുസ്വാഗതം. ആർമി ടീമുകൾ, ഷോയെ ഷോ ആയി കാണാൻ കഴിയാത്തവർ, എന്റെ ആശയങ്ങളോട് പൊരുത്തപ്പെടാൻ ആകാത്തവർ, ശത്രുവായി കാണുന്നവർ, വെറുപ്പുള്ളവർ,
ചാരിറ്റി ചെയ്യുന്നതിൽ അസഹിഷ്ണുത ഉള്ളവർ ഒക്കെ ഒന്ന് unfollow ചെയ്യാമോ??
Recommended Video

ഒപ്പം നിൽക്കുന്ന ഒരുപാടു പേരുണ്ട്. ഞങ്ങളിവിടെ ഞങ്ങളുടെ സൗഹൃദത്തിന്റെ വസന്തം തീർത്തോട്ടെ. ആരോഗ്യകരമായ എന്ത് ചോദ്യത്തിനും ഏഷ്യാനെറ്റിന്റെ എഗ്രിമെന്റ് നെ ബാധിക്കാത്ത രീതിയിൽ ഉത്തരം നൽകാം. അതല്ലാതെയുള്ളവരൊക്കെ പോയി വായോ. ഇനിയൊരിക്കൽ കൂടാം നമുക്ക്. അപ്പൊ പ്രകാശം പരക്കട്ടെ.''


Click it and Unblock the Notifications