കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസ് തിരക്കഥയാണോ; ഉത്തരവുമായി ഫിറോസ്, ഫോര്‍മാറ്റുണ്ട് പക്ഷെ.., ടാസ്കില്‍ ഇഷ്ടം അവര്‍ രണ്ട് പേരെ

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ആര്‍ജെ കൂടിയായ കിടിലം ഫിറോസ്. വളരെ മികച്ച ഗെയിം സ്ട്രാറ്റജിയിലൂടെ മുന്നേറിയ ഫിറോസ് ടൈറ്റില്‍ വിന്നറാവാന്‍ സാധ്യതയുള്ള എട്ട് മത്സരാര്‍ത്ഥികളില്‍ ഒരാളുമാണ്. വിന്നറെ നിശ്ചയിക്കാനുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പും കൂടി കഴിഞ്ഞതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ് ഫിറോസ്.

ഈ സീസണിലെ വിന്നര്‍ ആര്: ഉത്തരം നല്‍കി കിടിലന്‍ ഫിറോസ്, മണിക്കുട്ടനും ഡിംപലും എങ്ങനെഈ സീസണിലെ വിന്നര്‍ ആര്: ഉത്തരം നല്‍കി കിടിലന്‍ ഫിറോസ്, മണിക്കുട്ടനും ഡിംപലും എങ്ങനെ

ആരാധകരുടെ വിവിധ തരത്തിലുള്ള ചോദ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ലൈവുകളിലൂടെ അദ്ദേഹം ഉത്തരം നല്‍കുകയും ചെയ്യുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ വന്ന കിടിലം ഫിറോസ് ബിഗ് ബോസുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്കും ആരാധകര്‍ക്ക് ഉത്തരം നല്‍കുന്നു.

പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശിരോമണി അകാലിദള്‍-ബിഎസ്പി പ്രവര്‍ത്തകരുടെ പ്രതിഷേധം- ചിത്രങ്ങള്‍ കാണാം

ബിഗ് ബോസില്‍

എങ്ങനെയാണ് ബിഗ് ബോസില്‍ വന്‍ അടിയും വഴക്കും നടത്തിയതിന് ശേഷം വീണ്ടും മറ്റുള്ളവരോട് നന്നായി ഇടപെടാന്‍ കഴിയുന്നത് എന്നതായിരുന്നു ഫേസ്ബുക്ക് ലൈവില്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട് ആദ്യമായി വന്ന പ്രധാന ചോദ്യം. രസകരവും അതേസമയം വ്യക്തവുമായ ഉത്തരമാണ് ഫിറോസ് ഈ ചോദ്യം ഉന്നയിച്ച ആരാധകര്‍ക്ക് നല്‍കുന്നത്.

ഹൃദയത്തോട് ചേര്‍ത്ത്

നമ്മള്‍ ആ ബിഗ് ബോസ് വീട്ടിന് അകത്ത് കുടുങ്ങിപ്പോയവരാണ്. എത്രമേല്‍ അടിയുണ്ടാക്കിയാലും എല്ലാവരും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ തന്നെയാണ്. അടിയുണ്ടാക്കി കഴിഞ്ഞാലും തമ്മില്‍ സംസാരിക്കണം. അല്ലാതെ വേറെയൊന്നും ചെയ്യാന്‍ പറ്റില്ല. എത്രയൊക്കെ വഴക്ക് ഉണ്ടാക്കിയാലും അവരെയെല്ലാം ഹൃദയത്തോട് ചേര്‍ത്ത് വെക്കാനെ കഴിയൂകയുള്ളുവെന്നും ഫിറോസ് പറയുന്നു.

ബിഗ് ബോസ് തിരക്കഥയാണോ

പിന്നീടാണ് പലരും പലവട്ടം സംശയം ഉന്നയിച്ചിട്ടുള്ള ബിഗ് ബോസ് ഗെയിം മുന്‍കൂട്ടി തയ്യറാക്കിയ തിരക്കഥയാണോ എന്ന ചോദ്യം ഫിറോസിനോടും ഒരു ആരാധകന്‍ ചോദിക്കാന്‍. എന്നാല്‍ ബിഗ് ബോസ് എന്ന ഷോ ഒരിക്കലും സ്ക്രിപ്റ്റഡ് അല്ലെന്നാണ് അദ്ദേഹം ഇതിന് നല്‍കുന്ന മറുപടി. എന്നാല്‍ ആ ഷോയ്ക്ക് ഒരു ഫോര്‍മാറ്റുണ്ട്. അതിന് അനുസരിച്ചാണ് നമ്മള്‍ അത് കളിക്കേണ്ടത്.

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ തീരുമാനിച്ചോ എന്നുള്ളത് എനിക്ക് അറിയില്ല. അത് സംബന്ധിച്ച് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല. അറിയിക്കേണ്ട സമയത്ത് അവര്‍ അറിയിച്ചുകൊള്ളും. ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ചില മത്സരാര്‍ത്ഥികള്‍ വിളിക്കാറുണ്ട്. അവരുമായി നന്നായി സംസാരിക്കാറുണ്ട്. ഫിറോസ് എന്ന മോട്ടിവേഷന്‍ സ്പീക്കര്‍ ബിഗ് ബോസ് ഷോയിലേക്ക് വന്നപ്പോള്‍ നല്ലത് മാത്രം പറയണമെന്ന് ആഗ്രഹിച്ച ഒരു വിഭാഗമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ലാലേട്ടന്‍ വരുമ്പോള്‍

എന്നാല്‍ അതിന്‍റെ റിയാലിറ്റി മറ്റൊന്നാണ്. അവിടെ നമുക്ക് നല്ലത് മാത്രം പറയാന‍് കഴിയില്ല. നല്ലത് മാത്രം പറ‍ഞ്ഞോണ്ടിരുന്നാല്‍ ഒണവില്ലെന്നും പറഞ്ഞ് സൈഡിലേക്ക് ഒതുക്കും. ലാലേട്ടന്‍ വരുമ്പോള്‍ ആളെ ശരിയാക്കുകയും ചെയ്യും. അതേസമയം, നമ്മള്‍ എന്താണോ ആ ഒരു നിലവാരത്തിന് അനുസരിച്ചാണ് നമ്മള്‍ മറ്റൊരു മത്സരാര്‍ത്ഥിയെ ഇഷ്ടപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നിലപാടും നിലവാരവും

ഒരാള്‍ ഒരു മത്സരാര്‍ത്ഥിയെ കൂടുതല്‍ ഇഷ്ടപ്പെടുന്നു എന്നുള്ളത് ഒരു തെറ്റല്ല. അയാളുടെ നിലപാടും നിലവാരവും കൂടുതല്‍ ആ മത്സരാര്‍ത്ഥിയോടാണ് ചേര്‍ന്ന് നില്‍ക്കുന്നത്. അതുകൊണ്ട് സ്വാഭാവികമായും അവരോട് ഇഷ്ടം തോന്നും. ഈ എതിര്‍പ്പും ഇഷ്ടക്കേടുമൊക്കെ പതിയെ പതിയെ മാറിക്കൊള്ളും. എന്ന് വെച്ചും അതും നോക്കിയിരിക്കാന്‍ കഴിയില്ലാലോയെന്നും കിടിലം ഫിറോസ് അഭിപ്രായപ്പെടുന്നു.

മണിക്കുട്ടനുമായി

മണിക്കുട്ടനുമായി യാതൊരു പ്രശ്നവുമില്ല. മണിക്കുട്ടനോട് എന്നല്ല, ബിഗ് ബോസില്‍ ഉണ്ടായിരുന്ന ഒരു മത്സരാര്‍ത്ഥിയും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ല. അവിടെ നിന്നും പിരിയുമ്പോള്‍ പറഞ്ഞ് തീര്‍ക്കാത്ത പ്രശ്നവും ആര്‍ക്കും ഇടയില്ല. പ്രശ്നം പുറത്തുള്ള ചിലര്‍ക്കാണ്. ഇനിയും അത്തരത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞ് തീര്‍ക്കും. പല യൂട്യൂബ് ചാനലുകളും ഇല്ലതും ഇല്ലാത്തതും പറഞ്ഞ് കുറെ പൈസ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

അടുത്ത സീസണിലും

താരങ്ങള്‍ക്കെതിരേയുള്ള സോഷ്യല്‍ മീഡിയ അറ്റാക്ക് വലിയ തരത്തില്‍ ബാധിക്കുന്നുണ്ട്. ആദ്യ സീസണിലെ ചില മത്സരാര്‍ത്ഥികള്‍ പോലും ഇപ്പോള്‍ അതില്‍ നിന്നും റിക്കവര്‍ ആവാത്തവര്‍ ഉണ്ട്. അടുത്ത സീസണിലും ഈ അറ്റാക്കിങ് തുടര്‍ന്നേക്കും. എന്നാല്‍ നമ്മള്‍ നല്ലത് ചെയ്താലും മോശം ചെയ്താലും ആള്‍ക്കാരുടെ ഉള്ളില് അത് അതേപോലെ വരണമെന്നില്ല. ഇത് മനസ്സിലാക്കിക്കൊണ്ട് വേണം അങ്ങോട്ട് പോവാന്‍. തിരികെ വരുമ്പോള്‍ പൊതുസമൂഹം വിമര്‍ശിക്കുകയാണെങ്കില്‍ അതിനെ അംഗീകരിക്കണം. അനാരോഗ്യകരമായി വിമര്‍ശനമാണെങ്കില്‍ അതിനെ ഒഴിവാക്കി വിട്ടാലുള്ള പ്രശ്നമേയുള്ളുവെന്നും ഫിറോസ് അഭിപ്രായപ്പെടുന്നു.

പൊളി ഫിറോസ്

പൊളി ഫിറോസിനെ ടാര്‍ഗറ്റ് ചെയ്തിട്ടുണ്ട്. അതിനാണ് നമ്മള്‍ അവിടെ പോവുന്നത്. ഒരാലെ ടാര്‍ഗറ്റ് ചെയ്യാനാണ് നമ്മള്‍ അവിടെ പോവുന്നത്. അതാണ് അവിടെയുള്ള ഓരോരുത്തരും ചെയ്യുന്നത്. എന്നോടും ചെയ്തത് അതാണ്. ടാര്‍ഗറ്റ് ചെയ്യുക, മത്സരിക്കുക, തോല്‍പ്പിക്കുക എന്നതാണ് ആ വീട്ടിന് അകത്തെ രീതി. ടാര്‍ഗറ്റ് ചെയ്യുന്നതില്‍ അതിന് അകത്തുള്ളവര്‍ക്ക് പരാതി ഉണ്ടായിരുന്നില്ല. പുറത്താണ് പരാതിയെന്നും അദ്ദേഹം പറയുന്നു.

ടാസ്കില്‍

ഷോയില്‍ നിന്ന് പറുത്തിറങ്ങിയതിന് ശേഷം ആദ്യം വിളിച്ച മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ഫിറോസും സജ്നയുമാണ്. ബിഗ് ബോസില്‍ പുറത്തായവരില്‍ പലരും നല്ല രീതിയില്‍ മത്സരിച്ചിരുന്നു. ടാസ്കുകളിലെ ഫിറോസിന്‍റേയും സജ്നയുടേയും പ്രകടനം എനിക്ക് നല്ല രീതിയില്‍ ഇഷ്ടമായിരുന്നു. ഗംഭീര പെര്‍ഫോമന്‍സായിരുന്നു അവര്‍. അതൊരു കലയായിരുന്നു. ടാസ്കില്‍ വരുമ്പോള്‍ ഇരുവരും മറ്റുള്ളവരോട് ചര്‍ച്ച ചെയ്യും അതൊരു കലാകാരന്‍റെ നല്ല ക്വാളിറ്റിയാണ്. ടാസ്കുകള്‍ മനോഹരമായ രീതിയില്‍ തന്നെ അവര്‍ ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ അവരെ വലിയ ഇഷ്ടമായിരുന്നെന്നും അദ്ദേഹം പറയുന്നു.

കബീര്‍ സിംഗ് നായിക കിയാര അദ്വാനിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
bigg boss malayalam season 3: fans requested to asianet for conduct soon grand finale

English summary
bigg boss malayalam season 3: Kitilam Firoz's answer about Bigg Boss format about goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X