'അവൻ തിരിച്ചുവന്നിട്ട് എനിക്കിട്ട് പണി തരുന്നു' മണിക്കുട്ടനെക്കുറിച്ച് കിടിലം ഫിറോസ്, കമന്റുമായി നോബി

ബിഗ് ബോസ് ഹൌസിൽ നിന്ന് മൂന്ന് ദിവസത്തേക്ക് മാറിനിന്ന മണിക്കുട്ടൻ തിരിച്ചെത്തിയതിന് പിന്നാലെയാണ് കിടിലം ഫിറോസുമായുള്ള ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. ഫിറോസും മറ്റ് മത്സരാർത്ഥികളും ഇക്കാര്യം മനസ്സിലാക്കിയതിന് പിന്നാലെ പുതിയ ശീതയുദ്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ചർച്ച ചൂടുപിടിച്ചിട്ടുണ്ട്. ഫിറോസ് ഖാന് ബിഗ് ബോസ് നൽകിയ ടാസ്കിൽ മക്കളുമായി സംസാരിച്ചതിനെയും മണിക്കുട്ടൻ വിമർശിച്ചിരുന്നു.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

മക്കളോട് സംസാരിക്കുന്നതിനെന്ത്?

മക്കളോട് സംസാരിക്കുന്നതിനെന്ത്?

ഞാൻ എന്റെ മക്കളോട് സംസാരിക്കുന്നതിനോട് സംസാരിക്കുന്നതിന് ഇവനെന്തെടാ.. അതിന് ബിഗ് ബോസ് പറഞ്ഞത് ലാലാ ടെക്നോളജിയിൽ എന്റെ വീട്ടുകാരോട് ഞാൻ സംസാരിക്കുന്ന ടാസ്ക് ആണ്. നോബിയും കിടിലം ഫിറോസും ബെഡ് ഏരിയയിൽ ഇരുന്ന് നടത്തുന്ന സംഭാഷണത്തിലാണ് മണിക്കുട്ടനെക്കുറിച്ച് ചർച്ചയാവുന്നത്. ഇതോടെ രമ്യയ്ക്കെതിരെ മണിക്കുട്ടൻ നടത്തിയ പരാമർശവും തന്നെ ജയിലിലേക്ക് അയയ്ക്കാൻ മണിക്കുട്ടൻ നടത്തിയ ശ്രമത്തെക്കുറിച്ചും നോബി ഫിറോസിനോട് തുറന്നു പറയുന്നുണ്ട്.

 അതിന്റെ കാരണമെന്ത്

അതിന്റെ കാരണമെന്ത്

എന്ത് കാര്യത്തിന് വേണ്ടിയാണ് തന്നെ മണിക്കുട്ടൻ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതെന്നും നോബി മണിക്കുട്ടനോട് ചോദിക്കുന്നു. അതിന് കാരണം പറഞ്ഞിരുന്നില്ലെന്നും നോബി ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പ്രവൃത്തികളോട് താൻ ക്ഷമിക്കുകയാണെന്നും നോബി പറയുന്നുണ്ട്. താൻ ഒതുങ്ങി ഒരു സൈഡിൽക്കൂടി പോകാൻ ശ്രമിക്കുമ്പോൾ അതിന് സമ്മതിക്കുന്നില്ലെന്ന് നോബി പറയുമ്പോൾ ഫിറോസ് മറ്റൊരു കാര്യത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.

 അവൻ എനിക്കിട്ട് പണി തരുന്നു

അവൻ എനിക്കിട്ട് പണി തരുന്നു

മണിക്കുട്ടനെങ്ങനെ ഇതൊക്കെ പറയാൻ സാധിക്കും ഇവിടെ നിക്കണ്ട പോണം നിക്കണ്ട പോണം എന്ന് പറഞ്ഞോണ്ട് നിൽക്കുന്ന ഒരു മത്സരാർത്ഥിയാണ് മണിക്കുട്ടൻ. മണിക്കുട്ടൻ പോയത് തനിക്ക് ഷോക്കായെന്ന് ഫിറോസ് ഇതിനിടെ തുറന്ന് പറയുന്നുണ്ട്. എന്നിട്ട് തിരിച്ചുവന്നുകഴിഞ്ഞപ്പോൾ മണിക്കുട്ടൻ തനിക്കിട്ട് പണി തരികയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. എന്നാൽ സായി പറഞ്ഞുകൊടുത്ത ബുദ്ധിയായിരിക്കാമെന്ന് ചിന്തിച്ചുവെന്നും ഫിറോസ് പറയുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് തുറന്ന് സംസാരിച്ചപ്പോൾ മണിക്കുട്ടൻ കൃത്യമായ മറുപടി നൽകിയില്ലെന്നും പറയുന്നുണ്ട്.

ഫിറോസിനെ ചൊടിപ്പിച്ചു

ഫിറോസിനെ ചൊടിപ്പിച്ചു

കഴിഞ്ഞ ദിവസത്തെ ടാസ്ക്കിനിടെയാണ് ഫിറോസ് സഹതാപം കൊണ്ടാണ് ബിഗ് ബോസ് ഹൗസിൽ നിൽക്കുന്നതെന്ന് മണിക്കുട്ടൻ പറഞ്ഞത്. ഇതിനിടെ തന്നെ മണിക്കുട്ടനും ഫിറോസും തമ്മിലുള്ള ശീതയുദ്ധം വലിയതോതിൽ ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. ഫിറോസ് ക്യാമറയിൽ നോക്കി മക്കളോട് സംസാരിച്ചതിനെ വിമർശിച്ച് മണിക്കുട്ടൻ സംസാരിച്ചതാണ് കിടിലം ഫിറോസിനെ ചൊടിപ്പിച്ചിട്ടുള്ളത്.

അത് തെറ്റ് തന്നെ

അത് തെറ്റ് തന്നെ

മണിക്കുട്ടൻ ഫിറോസിനെ വിലയിരുത്തിയത് ശരിയാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. മക്കളെ നിങ്ങൾക്കു സുഖമാണോ എന്നൊക്കെ ചോദിക്കുന്നപോലെ അല്ല മക്കളോട് എന്ന വ്യാജേന കല്ല് വെച്ച നുണകൾ ക്യാമറക്കു മുൻപിൽ പറയുന്നത്..." മക്കളെ പപ്പാ ഇവിടെ ഒറ്റയ്ക്കാണ് കളിയ്ക്കുന്നത് " ആദ്യം മുതൽ ഷോ കണ്ടവർക്കറിയാം കൃത്യമായ ഗ്രൂപ്പുകളിയും ഫേവറൈറ്റിസവും ഒകെ കൊണ്ട് പോകുന്ന ആളാണ് ഫിറോസ്... എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് വിലയിരുത്തുന്നത്. ബിഗ് ബോസ് മത്സരാർത്ഥി നോബി മാർക്കോസ് ആദ്യം മുതൽ തന്നെ ഫിറോസിന്റെ ഗ്യാങ്ങിൽ ഉള്ള ആളാണെന്നും വിമർശിച്ചിരുന്നു.

ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+