Get Updates
Get notified of breaking news, exclusive insights, and must-see stories!

'കഥയൊന്നും അറിയാത്തവര്‍ക്ക് ഫീൽ ചെയ്തു', ചോദ്യങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി ജയൻ ലൈവിൽ

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ സംപ്രേഷണം അവസാനിച്ചെങ്കിലും മത്സരാര്‍ത്ഥികളെ കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തകൃതിയാണ്. കഴിഞ്ഞ ദിവസം ക്ലബ് ഹൗസ് ആപ്പില്‍ നടന്ന ചര്‍ച്ചയില്‍ ഡിംപല്‍ ഭാലിനെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്ന് ആരാധകര്‍ ആരോപിച്ചിരുന്നു... മജ്‌സിയ ഭാനുവും ഡിംപലും തമ്മിലുളള സൗഹൃദത്തെ കുറിച്ചുളള ചര്‍ച്ചയ്ക്കിടെയാണ് ഡിഗ്രേഡിനുളള ശ്രമം നടന്നതായി ആരോപണം ഉയര്‍ന്നത്. ഇതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത ലക്ഷ്മി ജയന്‍ മറുപടിയുമായി രംഗത്ത് എത്തി

മജ്‌സിയയും ഡിംപലും

മജ്‌സിയയും ഡിംപലും

ലക്ഷ്മി ജയനും മജ്‌സിയ ഭാനുവും സന്ധ്യ മനോജും പൊളി ഫിറോസും അടക്കം ബിഗ് ബോസില്‍ നിന്ന് നേരത്തെ പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ ആയിരുന്നു ക്ലബ് ഹൗസിലെ ചര്‍ച്ചയില്‍ പങ്കെടുത്തത്. അതിനിടെ ഒരാള്‍ മജ്‌സിയയും ഡിംപലും തമ്മിലുളള വിഷയത്തെ കുറിച്ച് ചോദ്യം ഉന്നയിച്ചു. ആ ചര്‍ച്ചയ്ക്ക് എതിരെയാണ് ഡിംപല്‍ ആര്‍മി രംഗത്ത് വന്നത്. ഇതോടെ ലക്ഷ്മി ജയന്‍ ഫേസ്ബുക്ക് ലൈവില്‍ വന്ന് തന്റെ ഭാഗം വിശദീകരിച്ചു.

ഡീഗ്രേഡ് ചെയ്ത് സംസാരിച്ചിട്ടില്ല

ഡീഗ്രേഡ് ചെയ്ത് സംസാരിച്ചിട്ടില്ല

ഡിംപലിനെ താന്‍ ഡീഗ്രേഡ് ചെയ്ത് സംസാരിച്ചിട്ടില്ല. ഡിംപലിനെ കുറിച്ച് ഒരുപാട് നല്ല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതൊന്നും ആരും പുറത്ത് വിട്ടിട്ടില്ല. സൗഹൃദത്തെ കുറിച്ചുളള തന്റെ കാഴ്ചപ്പാട് പറഞ്ഞത്. കഥയൊന്നും അറിയാത്തവര്‍ക്കാണ് ഇക്കാര്യത്തില്‍ ഫീല്‍ ചെയ്തിട്ടുളളത്. മജ്‌സിയ ഫേക്ക് ആയിട്ടുളള ആളാണ് എന്ന് ആ ചര്‍ച്ചയില്‍ പറയുകയുണ്ടായി എന്ന് ലക്ഷ്മി ജയന്‍ പറയുന്നു.

കണ്ട് കൊണ്ടിരിക്കാന്‍ തോന്നിയില്ല

കണ്ട് കൊണ്ടിരിക്കാന്‍ തോന്നിയില്ല

മജ്‌സിയയെ ഫേക്കും ഡിംപലിനെ അല്ലാതെയുമാക്കണം എന്ന് വന്നപ്പോഴാണ് താന്‍ പറഞ്ഞത്. മജ്‌സിയയെ ഫേക്ക് എന്ന് പറയാമെങ്കില്‍ മറ്റേ ആളെയും ഫേക്ക് ആണെന്ന് പറയാമല്ലോ എന്നും ലക്ഷ്മി ജയന്‍ ചോദിക്കുന്നു. ആര്‍ക്ക് ഫാന്‍ ഫോളോയിംഗ് ഉണ്ടോ അവരെ സുഖിപ്പിച്ച് പറയുകയും മറ്റൊരാളെ വേദനിപ്പിക്കുകയും ചെയ്യുമ്പോള്‍ അത് കണ്ട് കൊണ്ടിരിക്കാന്‍ തോന്നാത്തത് കൊണ്ടാണ് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ അവിടെ പറഞ്ഞത്.

ഡിംപലിനെ പിന്തുണയ്ക്കുന്നില്ല എന്നല്ല

മജ്‌സിയ ഭാനുവിനെ ഒരുപാട് പേര്‍ ആക്രമിക്കുന്നു. അത് ചെയ്യരുത്. അതിനര്‍ത്ഥം താന്‍ ഡിംപലിനെ പിന്തുണയ്ക്കുന്നില്ല എന്നതല്ല. അതിന്റെ പേരില്‍ ഡിംപല്‍ ആര്‍മിക്ക് ഒന്നും തോന്നേണ്ടതില്ല. പലരും പറയുന്നത് അവര്‍ തമ്മിലുളള പ്രശ്‌നം അവര്‍ തീര്‍ത്തോട്ടെ എന്നാണ്. എന്നാല്‍ അതില്‍ തനിക്കൊരു അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയാനാവില്ലെന്നും ലക്ഷ്മി പറയുന്നു.

മജ്‌സിയ എന്നൊരു വാക്ക് പറഞ്ഞപ്പോള്‍

മജ്‌സിയ എന്നൊരു വാക്ക് പറഞ്ഞപ്പോള്‍

മണിക്കുട്ടനെ ഡീഗ്രേഡ് ചെയ്തു എന്നാണ് മണിക്കുട്ടന്‍ ആര്‍മി പറയുന്നത്. താന്‍ ഒരിക്കലും മണിക്കുട്ടനെ ഡീഗ്രേഡ് ചെയ്തിട്ടില്ല. മണിക്കുട്ടന്‍ നല്ല മത്സരാര്‍ത്ഥി ആണെന്നാണ് ബിഗ് ബോസില്‍ നിന്നും ഇറങ്ങുമ്പോള്‍ താന്‍ തന്നെ പറഞ്ഞത്. എന്തിനാണ് മജ്‌സിയയെ എല്ലാവരും ആക്രമിക്കുന്നത്. താന്‍ മജ്‌സിയ എന്നൊരു വാക്ക് പറഞ്ഞപ്പോള്‍ തന്നെ അത് പ്രശ്‌നമായി എന്നും ലക്ഷ്മി ജയന്‍ പറയുന്നു.

മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല

മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല

ക്ലബ് ഹൗസ് ചര്‍ച്ചയിലെ ചെറിയൊരു ഭാഗം എടുത്താണ് പുറത്ത് വിട്ടത്. ഡിംപല്‍ മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല. എന്നാല്‍ ആ ഫ്രണ്ട്ഷിപ്പ് കറക്ട് അല്ലെന്ന് തനിക്ക് തോന്നി. അത് താന്‍ പറഞ്ഞു. അത് പറയാന്‍ പാടില്ലെന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ലക്ഷ്മി ചോദിക്കുന്നു. മജ്‌സിയയെ താന്‍ പിന്തുണയ്ക്കുന്നു എന്നതിന് അര്‍ത്ഥം ഡിംപലിനെ ഡീഗ്രേഡ് ചെയ്യുന്നു എന്നല്ല.

Recommended Video

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale
    കാര്യം അറിയാതെ ഒന്നും പറയരുത്

    കാര്യം അറിയാതെ ഒന്നും പറയരുത്

    നിങ്ങള്‍ ഡിംപലിനൊപ്പമുണ്ട് എന്നത് പോലെ മജ്‌സിയയുടെ കൂടെയും ആരെങ്കിലുമൊക്കെ വേണ്ട എന്നും ലൈവില്‍ ലക്ഷ്മി ജയന്‍ ചോദിക്കുന്നു. തന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ശരിയെന്ന് തോന്നിയ കാര്യങ്ങളാണ് പറയുന്നത്. മജ്‌സിയ കള്ളിയാണെന്നും പെരുങ്കള്ളിയാണ് എന്ന് പറയുന്നത് താന്‍ ഡീഗ്രേഡ് ചെയ്തു എന്ന് പറയുന്നത് പോലെ അല്ലേ എന്നും ലക്ഷ്മി ചോദിക്കുന്നു. കാര്യം അറിയാതെ ഒന്നും പറയരുത് എന്നും ലക്ഷ്മി പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+