• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പ്രിയപ്പെട്ട സൂര്യചേച്ചി'; മണിക്കുട്ടൻ ആരാധകരുടെ തുറന്ന കത്ത് വൈറലാകുന്നു

ബിഗ് ബോസ് മലയാളം സീസൺ 3 അതിന്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗെയിം പാതി വഴിയിൽ ഉപേക്ഷിച്ചെങ്കിലും അവസാന എട്ട് മത്സരാർഥികളിൽ നിന്ന് വിജയികളെ കണ്ടെത്താനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ഇതിനായുള്ള വോട്ടെടുപ്പും പുരോഗമിക്കുകയാണ്. അതിനിടയിൽ താരങ്ങളുടെ ആരാധകർ തമ്മിലുള്ള സൈബർ യുദ്ധവും നടക്കുന്നുണ്ട്. ഇതിന്റെ പ്രധാന ഇരകളിലൊരാൽ സൂര്യയാണ്.

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ചിത്രങ്ങൾ

MSJ 1

ഗെയിമിന്റെ ഭാഗമായിരുന്നപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ഒത്തിരിയേറെ അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയാകേണ്ടി വന്ന മത്സരാർഥിയാണ് സൂര്യ. ബിഗ് ബോസ് വീടിനുള്ളിലെ സൂര്യയുടെ പല പ്രവൃത്തികളും ഇത്തരം വിമർശനങ്ങൾക്ക് കാരണമായി. എന്നാൽ പുറത്തെത്തിയതിന് ശേഷവും ഗെയിമിൽ നിന്ന് പുറത്തായിട്ടും തനിക്കെതിരായ സൈബർ ആക്രമണങ്ങൾ തുടരുകയാണെന്നാണ് സൂര്യ പറയുന്നു.

MSJ 2

മണിക്കുട്ടനോട് ഇഷ്ടം തുറന്ന് പറഞ്ഞതും അതിന്റെ പേരിൽ മത്സരത്തിൽ കാണിച്ച പലതും ഒരു പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ സൂര്യയ്ക്കെതിരായി നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്നാണ് മണിക്കുട്ടൻ ആരാധകർ പറയുന്നത്. മണിക്കുട്ടന് സൂര്യയോട് ഇല്ലാത്ത ദേഷ്യം തങ്ങൾക്ക് എന്തിനാണെന്നാണ് ഒരു ആരാധിക ഫെയ്സ്ബുക്കിൽ കുറിച്ചത്.

MSJ 3


"മണിക്കുട്ടന് നിങ്ങളോട് ഇല്ലാത്ത ദേഷ്യം ഞങ്ങൾക്ക് എങ്ങനെയാണ് സൂര്യ ചേച്ചി നിങ്ങളോട് തോന്നുന്നത്. സൂര്യ ചേച്ചി നിങ്ങൾ പലപ്പോഴും ബിഗ് ബോസ് ഹൗസിനുള്ളിൽ പൊട്ടി കരഞ്ഞപ്പോൾ ആശ്വാസത്തിനായി എത്തിയത് മണിക്കുട്ടൻ ആണ്. കരയുന്ന സ്ത്രീകളെ ആശ്വസിപ്പിക്കുന്ന ഈയൊരു സ്വഭാവം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കി ഒരു വ്യക്തിയാണ് മണിക്കുട്ടൻ. പുറത്തേക്ക് പോകുമ്പോൾ മണിക്കുട്ടൻ വിന്നറായി വരണമെന്ന് ആശംസിച്ച നിങ്ങളെ ഞങ്ങൾ ഒരിക്കലും വ്യക്തിപരമായി സൈബർ അറ്റാക്ക് ചെയ്യില്ല."

MSJ 4

അവിടെയുള്ള ഒരു മത്സരാർത്ഥിയെയും വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഉപദ്രവിക്കാത്ത ഒരു മനുഷ്യനായ മണിക്കുട്ടന്റെ ആരാധകരായ ഞങ്ങൾ, ഈ ഒരു അവസരത്തിൽ മണിക്കുട്ടൻ നിങ്ങളോട് എന്ത് ചെയ്യും അത് തന്നെ ഞങ്ങളും ചെയ്യുന്നു ഈ അവസരത്തിൽ നിങ്ങളോട് കൂടെ ഞങ്ങൾ നിൽക്കുന്നു അങ്ങനെ ആക്രമിക്കുന്നവരെ തീർച്ചയായും നിങ്ങൾ നിയമപരമായി നേരിടുകയാണ് വേണ്ടത്

MSJ 5

"ആട്ടിൻതോലിട്ട ചെന്നായ്ക്കളെയും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന വരെയും ഒറ്റപ്പെടുത്തുകയും ശിക്ഷിക്കേണ്ടത് അനിവാര്യമാണ് അക്രമങ്ങളെ ചങ്കൂറ്റത്തോടെ നേരിടുന്ന ഝാൻസിറാണി ആവണം. അല്ലാതെ അല്ലാതെ ആത്മഹത്യ എന്ന് പറഞ്ഞ് ഭീരു ആവുകയല്ല വേണ്ടത്. സ്നേഹപൂർവ്വം ഒരു യഥാർത്ഥ മണിക്കുട്ടൻ ആരാധിക."

MSJ 6

അതേസമയം ഇത്തരം ആക്രമണങ്ങളോട് വൈകാരികമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് സൂര്യ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മറ്റ് താരങ്ങളുടെ ഫാൻസ് ആർമിക്കെതിരെ സൂര്യയുടെ പ്രതികരണം. "മറ്റ് ആർമികളിൽ നിന്ന് ഞാനും എന്റെ കുടുംബവും ഇപ്പോഴും സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇനി നിങ്ങൾക്ക് കാണേണ്ടത് എന്റെ മരണമാണോ?" സൂര്യയുടെ വാക്കുകളാണിത്. മറ്റൊരു സ്റ്റോറിയിൽ ദയവു ചെയ്ത് തന്നെ സ്നേഹിക്കുന്നവർ ആരുടെയും അക്കൗണ്ടിലും പോയി ചീത്ത വിളിക്കരുതെന്നും അവർ അറിയാത്ത കാര്യമായിരിക്കുമെന്നും സൂര്യ പറഞ്ഞു.

cmsvideo
  ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം
  ജ്യോതികുമാർ ചാമക്കാല
  Know all about
  ജ്യോതികുമാർ ചാമക്കാല

  English summary
  Bigg Boss Malayalam Season 3 letter to soorya menon from Manikuttan fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X