ബിഗ് ബോസ് വീണ്ടുമെത്തുന്നു? ഒറ്റയടിക്ക് മൂന്ന് പേർ പുറത്തേക്കെന്ന് സൂചന, ഫാൻസ് കാത്തിരുന്ന വാർത്ത
കൊച്ചി: ഫിനാലെക്ക് വേണ്ടിയുളള ആകാംഷ നിറഞ്ഞ കാത്തിരിപ്പിനിടെയാണ് മലയാളം ബിഗ് ബോസ് മൂന്നാം സീസണിന് പൂട്ട് വീണത്. തമിഴ്‌നാട്ടില്‍ വെച്ചായിരുന്നു ഷോയുടെ ചിത്രീകരണം നടന്നിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് ലോക്ക്ഡൗണിലാണ്. ഈ സാഹചര്യത്തിലാണ് അധികൃതര്‍ ഷോയുടെ ചിത്രീകരണം തടഞ്ഞത്.
പൊടിയിൽ മൂടി ദില്ലി, ചിത്രങ്ങൾ കാണാം
ഫിനാലെയ്ക്ക് തൊട്ട് മുന്‍പായി ഷോ അവസാനിച്ചതില്‍ ബിഗ് ബോസ് ആരാധകര്‍ കടുത്ത നിരാശയിലാണ്. അതിനിടെ ആരാധര്‍ക്ക് സന്തോഷം നല്‍കുന്ന ചില റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. വിശദമായി അറിയാം

കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കവേ ഷൂട്ടിംഗിന് തമിഴ്‌നാട് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ബിഗ് ബോസ് ഷൂട്ടിംഗ് തുടര്‍ന്നതോടെയാണ് ലൊക്കേഷനില്‍ പോലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും എത്തി ഷൂട്ടിംഗ് തടഞ്ഞത്. കെട്ടിടം പൂട്ടി സീല്‍ വെക്കുകയും അണിയറ പ്രവര്‍ത്തകര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.

ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഷൂട്ടിംഗ് നിര്‍ത്തയതിന് പിന്നാലെ മത്സരാര്‍ത്ഥികളെ ഹോട്ടലിലേക്ക് മാറ്റി. താല്‍ക്കാലികമായി ഷോ നിര്‍ത്തി വെയ്ക്കുകയാണ് എന്നും കൊവിഡ് പ്രതിസന്ധി മാറുന്ന മുറയ്ക്ക് ബിഗ് ബോസ് സംരക്ഷണം വീണ്ടും ആരംഭിക്കും എന്നാണ് ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ഇതോടെ രണ്ടാം സീസണിലേത് പോലെ ഫൈനല്‍ ഇല്ലാതാകും എന്നുളള ആശങ്ക ആരാധകര്‍ക്ക് ഒഴിഞ്ഞിരിക്കുകയാണ്. മാത്രമല്ല ഉടനെ തന്നെ ഷോ വീണ്ടും ആരംഭിക്കും എന്നുളള ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത ചില അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഹോട്ടലില്‍ പുറംലോകവുമായി ബന്ധപ്പെടാതെ തന്നെ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചതായും പറയുന്നു. ഷോയുടെ ഔദ്യോഗിക ഫോണ്‍ ഉപയോഗിച്ചാണ് മത്സരാര്‍ത്ഥികള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടത്. ഇനി ഏതാനും ദിവസത്തെ ഷൂട്ടിംഗ് മാത്രമായിരുന്നു പരിപാടിക്കായി ബാക്കിയുണ്ടായിരുന്നത്. 5 ദിവസത്തെ ചിത്രീകരണം വൈകാതെ തന്നെ ആരംഭിച്ചേക്കുമെന്നും ഷോ പൂര്‍ത്തിയാക്കുമെന്നും സൂചനകളുണ്ട്.

5 ദിവസത്തേക്ക് കൂടി പരിപാടിയുടെ ചിത്രീകരണത്തിന് അനുമതി തേടി ബന്ധപ്പെട്ടവര്‍ അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ഷോ പൂര്‍ത്തിയാക്കുമെന്നുളള അണിയറ പ്രവര്‍ത്തകരുടെ വാക്കുകളില്‍ ആണ് ബിഗ് ബോസ് ആരാധകരുടെ പ്രതീക്ഷ

ബിഗ് ബോസ് അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കേ മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്ണു, റംസാന്‍, റിതു മന്ത്ര, കിടിലം ഫിറോസ്, നോബി മാര്‍ക്കോസ്, അനൂപ് എന്നിവര്‍ ആയിരുന്നു ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളായി അവശേഷിച്ചിരുന്നത്. ഇവരില്‍ ക്യാപ്റ്റനായ റിതുവും റംസാനും ഒഴികെ ഉളളവരെല്ലാം തന്നെ അവസാന ആഴ്ചയിലെ നോമിനേഷനില്‍ ഉള്‍പ്പെട്ടിരുന്നു.

ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക് പുരോഗമിക്കുന്നതിനിടെയാണ് ഷോ നിര്‍ത്തേണ്ടി വന്നത്. ഈ ടാസ്‌കില്‍ ഡിംപല്‍ ഭാല്‍ ആയിരുന്നു ഒന്നാമത് നില്‍ക്കുന്നത്. ഷോ വീണ്ടും ആരംഭിക്കുമ്പോള്‍ മൂന്ന് പേര്‍ ഒരുമിച്ച് പുറത്ത് പോകും എന്നും അഭ്യൂഹങ്ങളുണ്ട്. അതാരൊക്കെയാവും എന്നുളള ചര്‍ച്ചയിലാണ് ആരാധകര്‍. എന്തായാലും ഷോ വീണ്ടും തുടങ്ങുമെന്നും ഫൈനല്‍ ഉടനെ കാണാന്‍ സാധിക്കും എന്നുമുളള പ്രതീക്ഷയിലാണ് ബിഗ് ബോസ് ഫാന്‍സ്.
വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം


Click it and Unblock the Notifications