• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസ് സീസണ്‍ 3 നിര്‍ത്തുന്നുവോ? തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു; പ്രേക്ഷകര്‍ ആശങ്കയില്‍

പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3യുടെ വിജയി ആരാകും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. വളരെ സംഭവ ബഹുലമായ നിമിഷങ്ങളിലൂടെയാണ് ഓരോ ദിവസവും എപ്പിസോഡ് കടന്നുപോകുന്നത്. മത്സരാര്‍ത്ഥികളെ എന്‍ജെറ്റിക്കാക്കുന്ന ടാസ്‌കുകളാണ് ഓരോ ദിവസവും ഹൗസില്‍ നടക്കുന്നത്.

അച്ഛന്റെ രാഷ്ട്രീയത്തിൽ പേരിൽ നടിക്കെതിരെ, പ്രചരണത്തിന് ഇറങ്ങിയതിന് നടനെതിരെ; സൈബർ ആക്രമണത്തിനെതിരെ സംവിധാകൻഅച്ഛന്റെ രാഷ്ട്രീയത്തിൽ പേരിൽ നടിക്കെതിരെ, പ്രചരണത്തിന് ഇറങ്ങിയതിന് നടനെതിരെ; സൈബർ ആക്രമണത്തിനെതിരെ സംവിധാകൻ

അമിതാവേശം! കേന്ദ്ര ഏജന്‍സികളെ ഇറക്കിക്കളിച്ചതില്‍ ബിജെപിയ്ക്ക് മനസ്താപം? ഹെലികോപ്റ്ററും പണി തന്നുഅമിതാവേശം! കേന്ദ്ര ഏജന്‍സികളെ ഇറക്കിക്കളിച്ചതില്‍ ബിജെപിയ്ക്ക് മനസ്താപം? ഹെലികോപ്റ്ററും പണി തന്നു

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

എല്ലാ താരങ്ങളും കടുത്ത മത്സര ബുദ്ധിയോടെയാണ് കളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് ആശങ്ക പകരുന്നതാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് ഷോ നിര്‍ത്തിവയ്ക്കുമോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്.

ഇത് 2 വ്യക്തികൾ തമ്മിലുള്ള വ്യവഹാരം, കേസ് പിൻവലിച്ചു...അറസ്റ്റ് വാർത്തയിൽ വിശദീകരണവുമായി ശ്രീകുമാർഇത് 2 വ്യക്തികൾ തമ്മിലുള്ള വ്യവഹാരം, കേസ് പിൻവലിച്ചു...അറസ്റ്റ് വാർത്തയിൽ വിശദീകരണവുമായി ശ്രീകുമാർ

ബിബി ഹൗസിൽ അൽപമെങ്കിലും സിൻസിയറായത് സൂര്യയാണ്, എന്തുകൊണ്ട്?തുണച്ച് കുറിപ്പ്ബിബി ഹൗസിൽ അൽപമെങ്കിലും സിൻസിയറായത് സൂര്യയാണ്, എന്തുകൊണ്ട്?തുണച്ച് കുറിപ്പ്

ബിഗ് ബോസിന്റെ ഭാവി

ബിഗ് ബോസിന്റെ ഭാവി

ബിഗ് ബോസ് സീസണ്‍ 3യുടെ ബാവി തന്നെ ആശങ്കയിലാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഷോ ഉടനെ നിര്‍ത്തിവയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ആരാധകരും സോഷ്യല്‍ മീഡിയയും. തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനത്തിന്‍രെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച് ലോക്ക് ഡൗണിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു ആശങ്ക ഉയര്‍ന്നിരിക്കുന്നത്.

ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

മേയ് പത്തിന് രാവിലെ നാല് മണി മുതല്‍ മേയ് 24 വരെയാണ് ലോക്ക് ഡൗണ്‍ തമിഴ്‌നാട്ടില്‍ പ്രഖ്യാപിച്ചത്. കൊവിഡ് കേസുകള്‍ തമിഴ്‌നാട്ടില്‍ ദിവസേന വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ ഇന്നും നാളെയും പകല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് അന്തര്‍ ജില്ല യാത്രയും നിരോദിക്കുന്നതായിരിക്കും.

ബിഗ് ബോസിന് വെല്ലുവിളി

ബിഗ് ബോസിന് വെല്ലുവിളി

ഇങ്ങനെ ഒരു സാഹചര്യം വന്നാല്‍ ബിഗ് ബോസ് നിര്‍ത്തിവയ്‌ക്കേണ്ടി വരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇത് പ്രേക്ഷകര്‍ക്കിടെയിലും പ്രചരിക്കുന്നുണ്ട്. ബിഗ് ബോസ് ഷോയുടെ ഷൂട്ട് നടക്കുന്നത് ചെന്നൈയിലാണ്. നേരത്തെ തന്നെ കൊവിഡ് സാഹചര്യത്തില്‍ ഷൂട്ട് നിര്‍ത്തിവയ്ക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു.

കഴിഞ്ഞ സീസണ്‍

കഴിഞ്ഞ സീസണ്‍

കൊവിഡിന്റെ ആദ്യ തരംഗത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ പെട്ടെന്ന് അവസാനിപ്പിച്ചിരുന്നു. അതേപോലെ ഇത്തവണയും സംഭവിക്കുമോ എന്ന ആശങ്കയാണ് പ്രേക്ഷകര്‍ക്കുള്ളത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒരു സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല.

മോഹന്‍ലാല്‍ എത്തും

മോഹന്‍ലാല്‍ എത്തും

അതേസമയം, പതിവ് പേലെ ബിഗ് ബോസ് വീട്ടിലേക്ക് ഇന്ന് മോഹന്‍ലാല്‍ എത്തും. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഭാര്‍ഗവി നിലയം ടാസ്‌കിലെ കൊലയാളിയെ വെളിപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ മോഹന്‍ലാല്‍ നടത്തും.

cmsvideo
  Fukru talking about the cyber attacks he is facing | Oneindia Malayalam
  എവിക്ഷന്‍

  എവിക്ഷന്‍

  ഈ ആഴ്ച സൂര്യ, റിതു മന്ത്രി, രമ്യ പണിക്കര്‍, സായ് വിഷ്ണു, റംസാന്‍, മണിക്കുട്ടന്‍ എന്നിവരാണ് എവിക്ഷന്‍ നേരിടുന്നത്. ഇവരില്‍ രമ്യയും റംസാനും പുറത്തുപോകുമെന്ന അഭ്യൂഹങ്ങള്‍ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.

  ശിവാനി നാരായണൻ - ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

  English summary
  Bigg Boss Malayalam Season 3: Lockdown announced in Tamil Nadu, show is likely to stop
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X