ബിഗ് ബോസ് വോട്ടിംഗ്; വൻ ട്വിസ്റ്റ്.. അപ്രതീക്ഷിത കുതിപ്പുമായി താരങ്ങൾ.. ഏറ്റവും മുന്നിൽ ഇവർ
ചെന്നൈ; അപ്രതീക്ഷിതമായിട്ടായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3 അവസാനിച്ചത്. തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെയായിരുന്നു ഷോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പരിപാടിക്ക് പൂട്ട് വീണത്.ഇതോടെ രണ്ടാം സീസണിന് സമാനമായി ഈ സീസണിലും വിജയി ഉണ്ടാകില്ലെന്നായിരുന്നു ആദ്യം കണക്കാക്കപ്പെട്ടത്.
43ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ചിത്രങ്ങള്‍ കാണാം
എന്നാൽ പ്രേക്ഷകരുടെ ആകാംഷ ഇരട്ടിയാക്കി വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തുമെന്ന് ചാനൽ അണിയറ പ്രവർത്തകർ അറിയിച്ചു. വോട്ടിംഗ് നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇനി രണ്ട് ദിവസം കൂടിയാണ് വോട്ടിംഗ് അവസാനിക്കാൻ ബാക്കിയുള്ളത്. നിലവിലെ വോട്ടിംഗ് നിലയിൽ ആരാണ് മുന്നിലെന്ന് പരിശോധിക്കാം

ഏറ്റവും പിന്നിൽ
ഷോ അവസാനിപ്പിക്കുന്നതിനെ തൊട്ട് മുൻപ് രമ്യയും സൂര്യയും പുറത്തായതോടെ എട്ട് പേരാണ് ബിഗ് ബോസ് ഹൗസിൽ അവശേഷിച്ചിരുന്നത്. മണിക്കുട്ടന്‍, സായ് കൃഷ്ണ, ഡിംപല്‍ ബാൽ, നോബി മാർക്കോസ്, റംസാന്‍, റിതു മന്ത്ര, കിടിലം ഫിറോസ് എന്നിവരാണീ എട്ട് മത്സരാർത്ഥികൾ. ഇതിൽ നിലനിലെ വോട്ടിംഗ് നില അനുസരിച്ച് ഏറ്റവും പിന്നിലായി നോബിയാണ് ഉള്ളത്.

വിമർശനം ശക്തം
ബിഗ് ബോസ് ഷോയിൽ ഏറ്റവും കൂടുതൽ ആരാധകർ വിമർശനം ഉയർത്തിയ മത്സരാർത്ഥിയാണ് നോബി മാർക്കോസ്. ഭാഗ്യം കൊണ്ട് മാത്രം നിന്നു പോയ താരമാണ് നോബിയെന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ. ആക്ടിവിറ്റികളിൽ ഒന്നും തന്നെ പങ്കെടുക്കാതെ മത്സരബുദ്ധിയില്ലാത്ത ആളാണ് നോബിയെന്ന വിമർശനവും പൊതുവേ ഉയർന്നിരുന്നു.

പുറകിൽ ഉണ്ടായത്
വോട്ടിംഗ് ആരംഭിച്ചപ്പോൾ ഏറ്റവും പുറകിൽ ഉണ്ടായിരുന്ന റിതു മന്ത്രയാണ് പിന്നിൽ നിന്ന് രണ്ടാം സ്ഥാനത്ത്. ഷോയിുടെ തുടക്കത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പേരായിരുന്നില്ല റിതുവിന്റേത്. എന്നാൽ അവസാനിക്കാറായപ്പോഴേക്കും ശക്തയായ മത്സരാർത്ഥിയായി മാറാൻ റിതുവിന് സാധിച്ചിരുന്നു. അച്ഛന്റെ വിയോഗത്തോടെ ഡിംപൽ പുറത്തുപോയതോടെ ബിഗ് ബോസ് ഹൗസിൽ ടോപ് ഫൈവിൽ വരാൻ സാധ്യതയുള്ള സ്ത്രീ മത്സരാർത്ഥിയായിട്ടായിരുന്നു റിതുവിനെ ബിബി ഹൗസ് ആരാധകർ വിലയിരുത്തിയിരുന്നത്.

അനൂപിനെ കുറിച്ച്
അനൂപാണ് പട്ടികയിൽ ആറാം സ്ഥാനത്ത്.വോട്ടിംഗ് തുടങ്ങിയപ്പോൾ ആദ്യ ഘട്ടത്തിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നു അനൂപ്.ബിഗ് ബോസ് 3യിലെ ജെനുവിന്‍ പ്ലെയറാണ് അനൂപെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ഗ്രൂപ്പിസത്തിലൊന്നും ഭാഗമാകാതെ ഇത്രയും കാലം ഒറ്റയ്ക്ക് നിന്ന് കളിച്ച ഒരേ ഒരേ വ്യക്തിയെന്ന അഭിപ്രായവും ആരാധകർ അനൂപിനെ കുറിച്ച് പങ്കുവെച്ചിരുന്നു.

റംസാന്റെ പ്രകടനം
ടോപ് ഫൈവിൽ നേരത്തേ തന്നെ പ്രവചിക്കപ്പെട്ട താരമാണ് റംസാൻ. നിലവിൽ അഞ്ചാം സ്ഥാനത്താണ് റംസാൻ. ബിഗ് ബോസില്‍ ഇത്തവണത്തെ മികച്ച ഗെയിമര്‍മാരില്‍ ഒരാളായിട്ടാണ് റംസാനെ വിലയിരുത്തുന്നത്. അതേസമയം ഗ്രൂപ്പിസത്തിന്റെ പേരിലും ബിബി ഹൗസിലെ പെരുമാറ്റത്തിന്റെ പേരിലും റഹ്മാൻ ഏറെ വിമർശിക്കപ്പെട്ടിട്ടണ്ട്.

കിടിലം ഫിറോസ്
ബിഗ് ബോസ് ഷോയുടെ ടൈറ്റിൽ വിന്നറാകുമെന്ന് പോലും തുടക്കത്തിൽ വിലയിരുത്തപ്പെട്ട മത്സരാർത്ഥിയായ കിടിലം ഫിറോസ് വോട്ടെടുപ്പ് അവസാനിക്കാറുമ്പോഴേക്കും നാലാം സ്ഥാനത്താണ് ഉള്ളത്. തുടക്കത്തിൽ മികവ് പുലർത്തിയ ഫിറോസ് ഗ്രൂപ്പിസം കളിച്ചും പല സ്ട്രാറ്റജികൾ പുറത്തെടുത്തും പിന്നീടുള്ള ദിവസങ്ങളിൽ പ്രേക്ഷകരുടെ എതിർപ്പ് സമ്പാദിച്ചുവെന്നാണ് ആരാധികരിൽ പലരും അഭിപ്രായപ്പെട്ടിരുന്നത്.

ഡിംപൽ ബാൽ
ഒരുപക്ഷേ ഒരു വനിതയ്ക്ക് ഇത്തവണത്തെ ബിഗ് ബോസ് ടൈറ്റിൽ നൽകുകയാണെങ്കിൽ അത് ഡിംപൽ ബാലിനായിരിക്കും എന്നായിരുന്നു വിലയിരുത്തലുകൾ. തുടക്കം മുതൽ തന്നെ ശക്തമായ മത്സരം കാഴ്ച വെച്ച മത്സരാർത്ഥിയായിരുന്നു അവർ. ഇടയ്ക്ക് അച്ഛന്റെ വിയോഗത്തോടെ ഷോയിൽ നിന്നും പുറത്തുപോയെങ്കിലും കൂടുതൽ കരുത്തയായിട്ടായിരുന്നു അവർ തിരിച്ചെത്തിയത്.

സായ് കൃഷ്ണ
ബിഗ് ബോസ് വോട്ടിംഗിൽ അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കിയിരിക്കുകയാണ് സായ് കൃഷ്ണ. വോട്ടിംഗിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ സായ് ഉള്ളത്. ഷോയുടെ തുടക്കത്തിൽ സായിക്കുണ്ടായിരുന്ന നെഗറ്റീവ് ഇമേജുകൾ എല്ലാം ഷോ അവസാനിക്കാറായപ്പോഴേക്കും ഇല്ലാതായെന്ന് വേണം വിലയിരുത്താൻ.
Recommended Video

ഒന്നാം സ്ഥാനത്ത്
ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള മണിക്കുട്ടൻ തന്നെയാണ് വോട്ടിംഗിൽ ഒന്നാം സ്ഥാനത്ത്. തുടക്കം മുതൽ തന്നെ വലിയ ജനപിന്തുണയായിരുന്നു മണിക്കുട്ടന്. ബിഗ് ബോസ് കപ്പടിക്കാൻ യോഗ്യൻ 'എംകെ' ആണെന്നാണ് ഒരു വലിയ വിഭാഗം ആരാധകരും അഭിപ്രായപ്പെടുന്നത്. അതേസമയം വരുന്ന രണ്ട് ദിവസത്തിനുള്ളിൽ വോട്ടിംഗ് നില മാറി മറിയുമോയെന്ന് കാത്തിരുന്നു കാണാം.
മധുരിമയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications