പെണ്ണുങ്ങള്‍ ഷോയിൽ നിന്ന് പോകാൻ ഞങ്ങളായിട്ടൊന്നും ചെയ്തിട്ടില്ല: എവിക്ഷനെക്കുറിച്ച് മണിക്കുട്ടൻ
ബിഗ് ബോസ് സീസൺ 3 മികച്ച രീതിയിൽ മുന്നേറുമ്പോഴാണ് ഷോയിലെത്തിയ ശേഷം പുറത്തുപോയവരെക്കുറിച്ച് മത്സരാർത്ഥികളെക്കുറിച്ച് ചർച്ചയാവുന്നത്. ഷോ ആരംഭിച്ചതിന് ശേഷം പുറത്തുപോയ മത്സരാർത്ഥികളെല്ലാം സ്ത്രീകളാണ് എന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇക്കാര്യം ബിഗ് ബോസ് ഹൌസിനകത്തും പ്രേക്ഷകർക്കിടയിലും ഏറെ ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മണിക്കുട്ടനും അഡോണിയും.

കുടുതൽ പേർ പുറത്തായി
വീട്ടിനകത്ത് നിന്ന് അഞ്ചാറ് സ്ത്രീകള്‍ പുറത്തേക്ക് പോയിക്കഴിഞ്ഞെന്നും ഇതുമായി ബന്ധപ്പെട്ട ഭാഗ്യലക്ഷ്മി ലാലേട്ടനോട് നടത്തിയ പരാമർശത്തെക്കുറിച്ചും മണിക്കുട്ടൻ ആവർത്തിച്ച് പറയുന്നുണ്ട്. ഭാഗ്യലക്ഷ്മി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് ഞങ്ങളാണോ ചിന്തിക്കേണ്ടത് നിങ്ങളല്ലേ എന്നാണ് മോഹൻ ലാലും ഭാഗ്യലക്ഷ്മിയോട് ചോദിക്കുന്നതെന്നും മണിക്കുട്ടൻ അഡോണിയോട് പറയുന്നുണ്ട്.

കാരണം ഇങ്ങനെ
പൊളി ഫിറോസ്- സജ്ന ഒഴിച്ച് ഷോയിൽ നിന്ന് ഇതുവരെ പുറത്തുപോയിട്ടുള്ളവരെല്ലാം സ്ത്രീകളാണെന്ന് അഡോണിയും പറയുന്നുണ്ട്. ഐക്യമില്ലായ്മ മാത്രമല്ല അതിനുള്ള കാരണമെന്ന് അഡോണിയും പറയുന്നുണ്ട്. പുരുഷന്മാരെല്ലാവരും ചേർന്ന് അവരെ നോമിനേറ്റ് ചെയ്യുന്ന സാഹചര്യമല്ലെന്നും അഡോണി കൂട്ടിച്ചേർത്തു.

അതിന് അവകാശമില്ല
നമ്മളാരും വനിതാ മത്സരാർത്ഥികളെ ഔട്ടാക്കുന്നതിന് വേണ്ടി പറഞ്ഞതല്ല. അങ്ങനെ പറയുന്നതിനർത്ഥം പുരുഷന്മാരെല്ലാം അതിശക്തരും സ്ത്രീകളെല്ലാം അല്ലാത്തവരും ആണെന്നല്ല. വനിതാ മത്സരാർത്ഥികള്‍ക്കിടയിലെ ഐക്യമില്ലായ്മ തിരിച്ചടിയായെന്നും മണിക്കുട്ടൻ വിലയിരുത്തുന്നു. നമുക്കിടയിൽ പ്രശ്നമുണ്ടെങ്കിലും അത്തരത്തിലേക്ക് അത് മാറുന്നില്ലെന്നും മണിക്കുട്ടൻ പറയുന്നു.

അധികാരമില്ല
ബിഗ് ബോസ് ഹൌസിലെ നോമിനേഷൻ എന്നത് എലിമിനേഷൻ അല്ലെന്നും, പുറത്തുള്ളവർക്ക് മാത്രമാണ് എലിമിനേറ്റ് ചെയ്യാനുള്ള അധികാരമെന്നാണ് മണിക്കുട്ടൻ പറയുന്നത്. അകത്തുള്ളവർക്ക് യാതൊരു വിധത്തിലുള്ള അധികാരമില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് പറയാനുള്ള അധികാരം പോലുമില്ലെന്നും മണിക്കുട്ടൻ അഡോണിയോട് പറയുന്നു.

പുറത്ത് ആരെല്ലാം
വൈൽഡ് കാർഡ് എൻട്രിയിലെത്തിയ രമ്യ പണിക്കർ, മിഷേൽ, ഏഞ്ചൽ, ഭാഗ്യലക്ഷ്മി, മജ്സിയ ഭാനു സജ്ന ഫിറോസ് എന്നിങ്ങനെ ആറ് വനിതകളാണ് എലിമിനേഷനിലൂടെ പുറത്തുപോയത്. ഇതിൽ രമ്യ പണിക്കർ ദിവസങ്ങള്‍ക്ക് ശേഷം ബിഗ് ബോസ് ഹൌസിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. എന്നാൽ ഫിറോസ് ഖാൻ മാത്രമാണ് അല്ലാതെ പുറത്തുപോയിട്ടുള്ളത്.

ശ്രദ്ധിക്കപ്പെടാൻ
ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റിയാൽ മാത്രമേ ഇവിടെ നിൽക്കാൻ സാധിക്കൂ എന്നാണ് അനൂപ് പറയുന്നത്. ഋതു മന്ത്രയും അനൂപും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് ഇക്കാര്യങ്ങളെല്ലാം ചർച്ചയാവുന്നത്. എല്ലാവരും ശ്രദ്ധപിടിച്ചു പറ്റനാണ് ശ്രമിക്കുന്നതെന്നും അനൂപ് പറയുന്നു.
കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.


Click it and Unblock the Notifications
