സൂര്യ ശ്രമിക്കുന്നത് ഓവിയ ആവാനോ? 12 വർഷത്തെ പരിചയമെന്ന് അനൂപിനോട് മണിക്കുട്ടൻ
സിനിമാ നടൻ മണിക്കുട്ടനെ ആരാധിക്കുന്നുവെന്ന് തുറന്ന് പറഞ്ഞ് ബിഗ്ബോസ് ഹൌസിലെത്തിയ ഏഞ്ചൽ ഉടൻ പുറത്തുപോയിരുന്നു. എന്നാൽ തനിക്ക് മണിക്കുട്ടനോടുള്ളത് പ്രണയമാണെന്ന് പല ഘട്ടത്തിലും സൂര്യ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതേക്കുറിച്ച് മണിക്കുട്ടനും നോബിയും തമ്മിൽ ചർച്ച ചെയ്യുന്നത്. നേരത്തെ അഡോണിയും ഏയ്ഞ്ചലും തമ്മിലുള്ള ബന്ധവും ഏറെ ചർച്ചയായിരുന്നു. ഇരുവരും ലവ് സ്ട്രാറ്റജിയുമായി ഗെയിമിനെ നേരിടുന്നുവെന്നായിരുന്നു.

തനിയാവർത്തനം?
തമിഴ് ബിഗ്ബോസ് ഷോയിലെ മത്സരാർത്ഥിയായിരുന്ന ഓവിയയുടെ സംഭവത്തെക്കുറിച്ചാണ് ഒരിക്കൽ സൂര്യ മണിക്കുട്ടനോട് സംസാരിച്ചത്. ഷോയിലെ മത്സരാർത്ഥിയായിരുന്ന ആരവിനോട് പ്രണയം തോന്നിയതോടെ തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാൽ ആരവ് പ്രണയം നിരസിച്ചതോടെ ബിഗ് ബോസ് ഹൌസിനുള്ളിലെ പൂളി ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സൂര്യ തന്നോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞുവെന്നും ഓവിയയുടെ സംഭവം തനിക്ക് അറിയാമായിരുന്നിട്ടും താനത് പുറത്തുപറഞ്ഞില്ലെന്നും അനൂപിനോടാണ് മണിക്കുട്ടൻ.

ലവ് സ്ട്രാറ്റജിയോ?
സൂര്യ മണിക്കുട്ടനോടുള്ള പ്രണയം പറഞ്ഞതോടെ മലയാളം ബിഗ് ബോസിനുള്ളിൽ സൂര്യ ലവ് സ്ട്രാറ്റജി ഇറക്കി കളിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയും ഷോയുടെ ആരാധകരും പറഞ്ഞത്. ബിഗ് ബോസിന്റെ ഒന്നാമത്തെ സീസണിൽ വെച്ച് പ്രണയത്തിലായ ശ്രീനിഷും പേളി മാണിയും പിന്നീട് പ്രണയം തുറന്ന് പറഞ്ഞ് വിവാഹം കഴിച്ചിരുന്നു. പേളിയെ ശ്രീനിഷിന് വിവാഹം കഴിച്ചുകൊടുക്കമെന്ന് പേളിയുടെ പിതാവ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

ചരിത്രം ആവർത്തിക്കുമോ?
ബിഗ് ബോസ് സീസൺ ഏത് മത്സരാർത്ഥികളെത്തുമ്പോഴും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് താരങ്ങളിൽ നിന്നുള്ള ലവ് സ്ട്രാറ്റജിയാണ് ഇതെന്നാണ് ഇതോടെ ഉയർന്ന വിമർശനം. എന്നാൽ വൈൽഡ് കാർഡ് എൻട്രിയിലെത്തിയ ഏഞ്ചലും അഡോണിയും തമ്മിലുള്ള ബന്ധം പ്രണയമാണെന്ന തരത്തിൽ ചർച്ചകളുണ്ടായെങ്കിലും ഏഞ്ചൽ പുറത്തുപോയതോടെ ഇതെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും അന്ത്യമായിരുന്നു.

തുറന്ന് പറഞ്ഞ് സൂര്യ
മണിക്കുട്ടനോട് തനിക്ക് പ്രണയമാണെന്ന് പരസ്യമായി വെളിപ്പെടുത്തിയ സൂര്യ ആ പ്രണയം യാഥാര്‍ത്ഥ്യമാവുമെന്നാണ് കരുതുന്നതെന്നും പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസിൽ എത്തുന്നതിന് മുമ്പ് തന്നെ തനിക്ക് സൂര്യയെ അറിയാമെന്ന് മണിക്കുട്ടനും തുറന്ന് സമ്മതിച്ചിരുന്നുണ് അനൂപിനോടാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ ഷോയിൽ നിലനിൽക്കുന്നതിന് വേണ്ടി സൂര്യ ലവ് ട്രാക്ക് സ്വീകരിക്കുന്നതെന്നായിരുന്നു മറ്റുള്ളവര്‍ ചോദിച്ചത്. മണിക്കുട്ടനോട് തനിക്കുള്ള ഇഷ്ടത്തെക്കുറിച്ച് മത്സരാർത്ഥികളോടും ക്യാമറയോടും പലപ്പോഴും സൂര്യ സംസാരിക്കാറുണ്ട്.

സൂര്യയോട് സ്നേഹം
സൂര്യയുടെ വികാരത്തെ മാനിക്കുന്നുവെന്നും ഇഷ്ടവും സൗഹൃദവുമൊക്കെയുണ്ടെന്നുമായിരുന്നു മണിക്കുട്ടന്‍ ഇതേക്കുറിച്ച് പറഞ്ഞത്. അതേ സമയം സൂര്യയുടെ സ്ട്രാറ്റജിയാണോ ഇതെന്നും മണിക്കുട്ടന്‍ സംശയത്തിലാണ്. അനൂപുമായുള്ള സംഭാഷണത്തിനിടെയാണ് സൂര്യയെക്കുറിച്ചുള്ള തന്റെ സംശയത്തെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം പങ്കുവെക്കുന്നത്.
എന്നോട് സ്‌നേഹമുണ്ടെന്നാണ് സൂര്യ പറഞ്ഞത്. എന്നാൽ ഒരാള്‍ എന്നെ സ്‌നേഹിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്നത് എനിക്ക് നിര്‍ത്താനാനാവില്ല. അത് അവരുടെ കാര്യമാണ്. നിങ്ങള്‍ ഇതിനെ പ്രണയമാക്കരുത്, നമ്മള്‍ സുഹൃത്തുക്കളാണെന്നും മണിക്കുട്ടൻ അനൂപിനോട് പറയുന്നുണ്ട്.

ആദ്യമേ അറിയാം
കഴിഞ്ഞ 12 വര്‍ഷമായിട്ട് എനിക്ക് സൂര്യയെ അറിയാമെന്നും ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് തന്നെ പരിചയക്കാരായിരുന്നുവെന്നും മണിക്കുട്ടനും തുറന്ന് പറയുന്നുണ്ട്. തനിക്കൊപ്പം സൂര്യ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും നേരത്തെ പലപ്പോഴും തിരുവനന്തപുരത്ത് വെച്ച് കണ്ടിട്ടുണ്ടെന്നും മണിക്കുട്ടൻ ഓർമിക്കുന്നു. എന്നാൽ അന്നൊന്നും സൂര്യ ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല. ഇവിടെ വന്നിട്ട് ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇത് പെട്ടെന്നുണ്ടാവുന്നു എന്നൊക്കെ പറഞ്ഞാല്‍ അതിനെ അവഹേളിക്കുന്ന രീതിയില്‍ ഇതുവരെ പെരുമാറിയിട്ടില്ലെന്നും ബഹുമാനത്തോടെയേ കണ്ടിട്ടുള്ളൂ എന്നും മണിക്കുട്ടൻ പറയുന്നു.

അർത്ഥമെന്ത്...
മണിക്കുട്ടനെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നൊക്കെ സൂര്യ പരസ്യമായി പറയാറുണ്ട്. എനിക്കറിയാം സുഹൃത്താണെന്ന് എന്നിട്ടും ആ സ്‌നേഹം തിരിച്ച് കിട്ടില്ലെന്നൊക്കെ പറയുന്നതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലാവുന്നില്ല. ഇതെന്താണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് എനിക്ക് തോന്നിയത്. പ്രണയത്തെ വേറെ രീതിയില്‍ കൊണ്ടുപോവാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ അതേക്കുറിച്ച് പേടിയുണ്ടെന്നും അനൂപിനോട് മണിക്കുട്ടൻ പറയുന്നു.. സൂര്യ ദു:ഖപുത്രി ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് മണിക്കുട്ടന്‍ അനൂപിനോട് പറഞ്ഞതിരുന്നു.
സാരിയില്‍ മോഡേണ്‍ ലുക്കുമായി രേഷ്മ പസുപുലെതി, സോഷ്യല്‍ മീഡിയ തിരഞ്ഞ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications