കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എപ്പോഴും അടിപിടി മാത്രം പോരല്ലോ!!! ബിഗ് ബോസിലെ പുതിയ ക്യാപ്റ്റൻ മണിക്കുട്ടൻ... ചിരിപ്പിച്ച തിരഞ്ഞെടുപ്പ്

Google Oneindia Malayalam News

എപ്പോഴും അടിപിടിയും വഴക്കുംവക്കാണവും കുശുന്പും പരദൂഷണവും മാത്രം പോരല്ലോ. ബിഗ് ബോസ് ഹൌസിലെ കാര്യങ്ങളും അങ്ങനെയൊക്കെ തന്നെയാണ്. എന്തൊക്കെ വഴക്കും പ്രശ്നങ്ങളും ഉണ്ടായാലും അതിന് ശേഷം നടക്കുന്ന പരിപാടികളിൽ അതൊന്നും കാര്യമായി പ്രതിഫലിക്കാറില്ല.

പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ രസകരമായ സംഭവം. എതിരാളികളായ ആളുകളൊന്നും ആയിരുന്നില്ല പരസ്പരം മത്സരിച്ചത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഒടുവിൽ ക്യാപ്റ്റനായി എത്തിയത് സിനിമാതാരം മണിക്കുട്ടനും!

മുംബൈയില്‍ കൊവിഡ് പരിശോധന നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍

സൂര്യ സ്ഥാനമൊഴിയുന്നു

സൂര്യ സ്ഥാനമൊഴിയുന്നു

ബിഗ് ബോസ് സീസണ്‍ 3-യിലെ ആദ്യ ക്യാപ്റ്റന്‍ ഭാഗ്യലക്ഷ്മി ആയിരുന്നു. അതിന് ശേഷം ആണ് സൂര്യ മേനോനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. പൊതുവേ വികാരജീവയായിരുന്ന സൂര്യയെ ഒന്നുഷാറാക്കിയെടുക്കാന്‍ വേണ്ടിയായിരുന്നു ഊ ക്യാപ്റ്റന്‍സി ടാസ്‌ക്ക്.

സൂര്യയ്ക്കു ശേഷം ആര്?

സൂര്യയ്ക്കു ശേഷം ആര്?

സൂര്യയ്ക്കു ശേഷം ആര് എന്ന ക്യാപ്റ്റന്‍സി ചര്‍ച്ചയില്‍ മൂന്ന് പേരുകളാണ് ഉയര്‍ന്നു വന്നത്. നോബി മാര്‍ക്കോസ്, മണിക്കുട്ടന്‍, ലക്ഷ്മി ജയന്‍ എന്നിവരാണ് ആ മൂന്നുപേര്‍. ഇവര്‍ക്കുള്ള സെലക്ഷന്‍ ടാസ്‌ക്ക് ഇതായിരുന്നു. തന്നിട്ടുള്ള ബാസ്‌ക്കറ്റുകളിലെ വസ്ത്രങ്ങള്‍ പരിശോധിച്ച് ചിത്രത്തില്‍ കാണുന്ന പോലെ അവ ധരിക്കുക.

കൂടുതല്‍ ആര്?

കൂടുതല്‍ ആര്?

ടാസ്‌ക്ക് തുടങ്ങിയതും ഓരോന്നും ധരിക്കാനുള്ള പ്രോത്സാഹനം മറ്റ് അംഗങ്ങളില്‍ നിന്നും മൂന്നുപേര്‍ക്കും ലഭിക്കുന്നുണ്ടായിരുന്നു. തൊപ്പിയും കൂളിംഗ് ഗ്ലാസ്സും നോബി ആദ്യമേ ധരിച്ചു. എന്നാല്‍ മണിക്കുട്ടന്‍ കുറച്ചുകൂടി വേഗത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ടായിരുന്നു. ലക്ഷ്മിയും കിണഞ്ഞു തന്നെ പരിശ്രമിച്ചു. പരിശ്രമിച്ചതുകൊണ്ട് മാത്രം വിജയിക്കണമെന്ന് ഒരു നിർബന്ധവും ഇല്ലല്ലോ!

സൂര്യയുടെ പരിശോധന

സൂര്യയുടെ പരിശോധന

മൂന്നുപേരും വേഷം ധരിച്ചത് ശരിയായിട്ടാണോയെന്ന് പരിശോധിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടത് നിലവിലെ ക്യാപ്റ്റൻ ആയ സൂര്യയോടായിരുന്നു . അതുപ്രകാരം പരിശോധിച്ച സൂര്യ, ലക്ഷ്മിക്ക് ഒരു പോയന്റും നോബിക്ക് രണ്ട് പോയന്റും മണിക്കുട്ടന് നാല് പോയന്റും കിട്ടിയെന്ന് കണ്ടെത്തി. വസ്ത്രം തിരഞ്ഞെടുത്താൽ മാത്രം പോര, അത് ചിത്രത്തിൽ ഉള്ളത് പോലത്തെ തന്നെ വേണം!

ക്യാപ്റ്റൻ പണി തുടങ്ങി

ക്യാപ്റ്റൻ പണി തുടങ്ങി

പുതിയ ക്യാപ്റ്റനായി ചാര്‍ജെടുത്ത ശേഷം മണിക്കുട്ടന്‍ ഓരോരുത്തരേയും ഓരെ ഡ്യൂട്ടിക്കായി തിരിച്ചു. ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ തന്നോട് പറയണമെന്നും തമ്മിലടിക്കരുതെന്നും മണിക്കുട്ടന്‍ പറയുന്നു. കൂടാതെ ഗ്രൂപ്പിനുള്ള പരാതികള്‍ പൊതുവായി ചര്‍ച്ച ചെയ്യാമെന്നും പറഞ്ഞു. ആദ്യമായി പരാതിയുമായി വന്നത് സജ്‌നയായിരുന്നു. മജ്‌സിയെ കുറിച്ചായിരുന്നു പരാതി. എന്നാല് പിന്നീട് സജ്‌ന, മജ്‌സിയയോടും മണിക്കുട്ടനോടും സോറി പറഞ്ഞ് ആ പ്രശ്‌നം പരിഹരിച്ചു.

എലിമിനേഷനിൽ ഒഴിവ്

എലിമിനേഷനിൽ ഒഴിവ്

ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആ ആഴ്ചത്തെ എലിമിനേഷന്‍ പരിപാടിയില്‍ നിന്ന് ഒഴിവാകും. അത് കൊണ്ടു തന്നെ തനിക്ക് ഒരാഴ്ച കൂടി ദൈവം നീട്ടിത്തന്നെന്നും മണിക്കുട്ടന്‍ പറയുകയുണ്ടായി. മണിക്കുട്ടന്റെ ക്യാപ്റ്റന്‍സിയില്‍ ഇനി ബിഗ് ബോസ് ഹൗസില്‍ എന്തെല്ലാം ഉണ്ടാകുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

ഗ്ലാമറസ്സായി പേളി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കേരളത്തിലെ ആദ്യ വനിത ഡിജെ, ആരാണീ സൂര്യ മേനോന്‍ | Oneindia Malayalam

English summary
Bigg Boss Malayalam Season 3: Manikkuttan selected as captain for the week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X