'മറക്കാനാവില്ലെടാ നിന്നെ' ആത്മാർത്ഥ സുഹൃത്തിന്റെ വേർപാടിന് ഒരു വർഷം: ഓർമകൾ പങ്കുവെച്ച് മണിക്കുട്ടൻ
ബിഗ് ബോസ് മലയാളം സീസൺ 3യിൽ ഏറ്റവും പ്രേക്ഷക പ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിനിമാ താരം കൂടിയായ മണിക്കുട്ടൻ. ബിഗ് ബോസിൽ മത്സരാർത്ഥിയായെത്തിയപ്പോൾ തന്റെ ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഷോയ്ക്കിടെ ഒരു ടാസ്കിലും മണിക്കുട്ടന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇന്ന് മണിക്കുട്ടൻ എത്തിയിരിക്കുന്നത് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റുമായാണ്. കൂടുതൽ വിവരങ്ങളിലേക്ക്. ഷോയുടെ പ്രക്ഷേപണം അവസാനിപ്പിച്ചെങ്കിലും ആരാധകരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം ആകാംക്ഷയോടെ വീക്ഷിക്കുകയാണ് സോഷ്യൽ മീഡിയയും ആരാധകരും.

അടുത്ത സുഹൃത്തായ റിനോജിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് ഷോയ്ക്കിടെ പറഞ്ഞ മണിക്കുട്ടൻ ബിഗ് ബോസിന്റെ ഗ്രാൻഡ് ഓപ്പണിംഗ് വേദിയിലും ഇതെക്കുറിച്ച് പറഞ്ഞിരുന്നു. റിനോജിനെക്കുറിച്ച് മോഹൻലാലിനോട് തുറന്നു പറഞ്ഞുകൊണ്ട് മണിക്കുട്ടൻ പൊട്ടിക്കരഞ്ഞത് പ്രേക്ഷകരും മറക്കാനിടയില്ല. പിന്നീടൊരിക്കൽ ടാക്സിനിടെയാണ് സുഹൃത്തിന്റെ വേർപാടിനെക്കുറിച്ച് മണിക്കുട്ടൻ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

''നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം.. നിന്റെ ഓർമകളിലൂടെ കടന്നുപോകുന്നു.. ഒരിക്കലും മറക്കാനാവില്ലെടാ നിന്നെ'' എന്ന വാക്കുകളാണ് മണിക്കുട്ടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. റിനോജിനൊപ്പമുള്ള ഫോട്ടോയ്ക്കുള്ള ക്യാപ്ഷനായാണ് ഈ വാക്കുകൾ കുറിച്ചിട്ടുള്ളത്.

ബിഗ് ബോസ് ഹൌസിൽ മണിക്കുട്ടനും സുഹൃത്തായ റിനോജ് സന്തോഷിക്കുന്നുണ്ടാവും. നിങ്ങളുടെ സൌഹൃദം എല്ലാക്കാലവും ഓർമിക്കപ്പെടുമെന്നാണ് ഡിംപൽ കമന്റായി കുറിച്ചത്. ഡിം ഡിംപലും തമ്മിലുള്ള ആത്മബന്ധം പ്രേക്ഷകർക്കെല്ലാം അറിയുന്നതാണ്. ഡിംപലും മണിക്കുട്ടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കമന്റുമായെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഹൃദയങ്ങളുടെ സ്നേഹം ഏറ്റുവാങ്ങുന്ന മണിക്കുട്ടനെ കണ്ട്പലിന്റെ സഹോദരി തിങ്കൾ ഭാലും പോസ്റ്റിന് കീഴെ കമന്റ് ചെയ്തിട്ടുണ്ട്.

കൊവിഡ് വ്യാപനത്തോടെ തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയത് മൂലം ബിഗ് ബോസിന്റെ ഷൂട്ടിംഗ് നിർത്തി വെച്ചിരുന്നു. ഇതോടെ മത്സരാർത്ഥികളെല്ലാം വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. ബിഗ് ബോസ് ഷോ അവസാനിക്കാൻ അഞ്ച് ദിവസം മാത്രം അവശേഷിക്കുമ്പോഴാണ് ചെന്നൈയിലെ ഷൂട്ടിംഗ് അവസാനിപ്പിക്കുന്നത്. എന്നാൽ ബിഗ് ബോസ് സീസൺ 3യുടെ ടൈറ്റിൽ വിന്നർ സ്ഥാനത്തേക്ക് എത്തുന്നത് ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
Recommended Video

ഷോയുടെ അവസാനദിവസം വരെയുണ്ടായിരുന്ന എട്ട് മത്സരാർത്ഥികളിൽ നിന്നാണ് ഇനി വിജയിയെ തിരഞ്ഞെടുക്കേണ്ടത്. ഇതിനായി സംഘാടകരുടെ തീരുമാനം അനുസരിച്ച് പ്രേക്ഷക വോട്ടിംഗ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ ശേഷം ഗ്രാൻഡ് ഫിനാലെ നടത്തി വിജയികളെ പ്രഖ്യാപിക്കാമെന്ന തീരുമാനത്തിലാണ് സംഘാടകർ. മണിക്കുട്ടൻ, ഷോയിൽ നിന്ന് പുറത്തുപോയി തിരിച്ചെത്തിയ ഡിംപൽ ഭാൽ, നോബി മാർക്കോസ്, ഋതു മന്ത്ര, കിടിലം ഫിറോസ്, റംസാൻ മുഹമ്മദ്, അനൂപ് കൃഷ്ണ എന്നിവരാണ് അവസാന റൌണ്ടിലെത്തിയിട്ടുള്ളത്. ഇവരിൽ നിന്ന് ഒരാളെയാണ് വിജയിയായി തിരഞ്ഞെടുക്കേണ്ടത്.


Click it and Unblock the Notifications
