'' 100 ദിവസം ഞാൻ ഇവിടെ ഉണ്ടാകുമോ എന്നറിയില്ല... പക്ഷേ നീയുണ്ടാകും'' ഡിംപലിനോട് സംസാരിച്ച് മണിക്കുട്ടൻ
ഡിംപൽ ബിഗ് ബോസ് ഹൌസ് വിട്ടുപോയത് ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് മണിക്കുട്ടനെയാണ്. ഇത് കഴിഞ്ഞ പല എപ്പിസോഡുകളും തെളിയിച്ച് കഴിഞ്ഞതാണ്. ബിഗ് ബോസ് ഹൌസിൽ നിന്ന് പുറത്തുപോയെന്ന് ബിഗ് ബോസ് പറഞ്ഞ മണിക്കുട്ടൻ മത്സരാർത്ഥികളെ ഒരു പോലെ ഞെട്ടിച്ചുകൊണ്ട് മൂന്ന് ദിവസത്തിന് ശേഷം ബിഗ് ബോസ് ഹൌസിലേക്ക് തിരിച്ചെത്തിയിരുന്നു. സൂര്യ മണിക്കുട്ടനോട് പ്രണയമാണെന്ന് ആവർത്തിച്ചപ്പോഴും ഗെയിമിനിടയിലും ഷോയ്ക്കിടയിലും മണിക്കുട്ടനും ഡിംപലും തമ്മിലുള്ള ആത്മബന്ധമാണ് പ്രകടമായത്.
കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

ഡിംപലിന് പ്രിയപ്പെട്ടത്
കൺഫെഷൻ റൂമിലേക്ക് ബിഗ് ബോസ് ടാസ്കിന് വേണ്ടി വിളിച്ചാൽ മാത്രമേ വരൂ. അല്ലാതെ വരില്ലാ കെട്ടോ... മെയിൻ ഡോറിൽക്കൂടി തന്നെ... സെറ്റിയിൽ കിടന്ന് തൊട്ടുമുകളിലുള്ള ക്യാമറയെ നോക്കി സംസാരിക്കുകയാണ് മണിക്കുട്ടൻ. ഇതിന് പിന്നാലെ ഡിംപലിന് പ്രിയപ്പെട്ട രണ്ട് കുതിരകളുടെ ഒരു ഷോട്ട് എടുക്കാനും മണിക്കുട്ടൻ ക്യാമറയോട് ആവശ്യപ്പെടുന്നുണ്ട്. തൊട്ടുപിന്നാലെ മണിക്കുട്ടന്റ ആവശ്യം അംഗീകരിച്ച് ഇതിന്റെ ഷോട്ടും ക്യാമറ പകർത്തുന്നുണ്ട്.

പക്ഷേ നീയുണ്ടാകും...
ഡിംപൽ.. പപ്പയ്ക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നുണ്ട്. നിങ്ങളെ എല്ലാവരുടേയും കേരളത്തിൽ.. എവിടെയൊക്കെ മലയാളികളുണ്ടോ ബിഗ് ബോസ് ഫാൻസ് എവിടെയൊക്കെ ഉണ്ടോ അവരുടെ ഒക്കെ പ്രാർത്ഥന നിങ്ങൾക്കുണ്ടാകും.. എന്റെ കൂട്ടുകാരിയേ... നീ തിരിച്ചുവരാൻ പറ്റുമെങ്കിൽ ബിഗ് ബോസുമായി സംസാരിച്ച് തിരിച്ചുവരണം. 100 ദിവസം ഉണ്ടാകുമോ എന്നറിയില്ല ഇവിടെ.. പക്ഷേ നീയുണ്ടാകും. നീ കൂടുതൽ ദിവസം നിക്കും. പ്രേക്ഷകരുടെ സപ്പോർട്ടും ബിഗ് ബോസിന്റെ അനുഗ്രഹവും ലാലേട്ടന്റെ പ്രാർത്ഥനയും എല്ലാത്തിലും ഉപരി പ്രേക്ഷകരുടെ വോട്ടും.. ടൈറ്റിൽ വിൻ ചെയ്ത് ട്രോഫിയുമായി പോകുമ്പോ.. ഞാൻ ലേലത്തിന് നിനക്കൊരു കുതിരയെ പിടിച്ചിട്ടുണ്ട് സമ്മാനം.. അത് നിനക്ക് ഇപ്പോ ഉണ്ടായ നഷ്ടത്തിന് ഒരു പരിഹാരമാവില്ല.. പക്ഷേ എവിടെയെങ്കിലും പതുക്കെ ഒരു സമാധാനം തരാൻ സാധിക്കും. അത് തിരിച്ചുപോകുമ്പോൾ കൊണ്ടുപോകണമെന്നും മണിക്കുട്ടൻ ഡിംപലിനോടായി പറയുന്നു.

ഡിംപൽ തിരിച്ചുവരില്ല
ഡിംപൽ തിരിച്ചുവരില്ലെന്ന് മോഹൻ ലാൽ തന്നെ മത്സരാർത്ഥികളോടായി പറഞ്ഞിരുന്നു. ഡിംപൽ മീററ്റിലുണ്ടെന്നും താൻ വിളിച്ച് സംസാരിച്ചെന്നും പറഞ്ഞ അദ്ദേഹം ഡിംപൽ തിരിച്ചുവരാൻ ഒരു സാധ്യതയുമില്ലെന്നും വ്യക്തമാക്കി. അതിനായി നിരവധി നടപടിക്രമങ്ങളുണ്ടെന്നും ക്വാറന്റൈനിൽ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പിതാവിന്റെ ഗ്രാമമായ മീററ്റിലാണ് ഡിംപലെന്നും എല്ലാ മത്സരാർത്ഥികളോടും അന്വേഷണം അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്തോഷ നിമിഷം
മണിക്കുട്ടൻ ഷോയിൽ നിന്ന് തിരിച്ചുപോയപ്പോഴും തിരിച്ചുവന്നപ്പോഴും ഏറ്റവും അധികം സങ്കടപ്പെട്ടതും സന്തോഷിച്ചതും ഡിംപൽ ഭാലായിരുന്നു. എന്നാൽ മണിക്കുട്ടൻ തിരിച്ചെത്തിയ സന്തോഷത്തിലിരിക്കെയാണ് ഡിംപലിന്റെ പിതാവിന്റെ മരണവാർത്ത് ബിഗ് ബോസ് അറിയിക്കുന്നത്. ഇതിന് പിന്നാലെ ഡിംപൽ വീട് വിട്ടുപോകുകയും ചെയ്തിരുന്നു. ഡിംപൽ പോയതോടെ ഏറെ തകർന്നുപോയത് മണിക്കുട്ടൻ തന്നെയാണ്. ഡിംപൽ തന്റെ പ്രിയപ്പെട്ട സുഹൃത്താണെന്നും ഡിംപലിന്റെ അസാന്നിധ്യം തന്നെ വളരെയധികം തളർത്തുന്നുവെന്നും മണിക്കുട്ടൻ മോഹൻലാലിനോട് തുറന്നുപറഞ്ഞിരുന്നു.
Recommended Video

പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ
കൊവിഡ് കാലത്ത് മരണമടഞ്ഞ തന്റെ ആത്മസുഹൃത്ത് റനോജിനെ പോലെയാണ് തനിക്ക് ഡിംപൽ ഭാലെന്നും മണിക്കുട്ടൻ വ്യക്തമാക്കി. ബിഗ് ബോസ് ഹൌസിനുള്ളിൽ ഡിംപലുമൊത്തുള്ള കുറേ നല്ല മുഹൂർത്തങ്ങളുണ്ടായിട്ടുണ്ടെന്നും മണിക്കുട്ടൻ പറയുന്നു. എന്നാൽ ഡിംപൽ ഷോയിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്ന് മോഹൻലാൽ പറഞ്ഞതോടെ മണിക്കുട്ടൻ പൊട്ടിക്കരയുകയായിരുന്നു.
വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications