ബിഗ് ബോസ് ഫാൻസിനെ ഞെട്ടിച്ച് സൂര്യയും മണിക്കുട്ടനും, പൃഥ്വിയേയും പ്രഭുദേവയേയും കടത്തി വെട്ടി

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ സംപ്രേഷണം അവസാനിച്ചെങ്കിലും വിജയിയെ പ്രഖ്യാപിക്കാത്തത് കൊണ്ട് ഫാന്‍സ് ഇപ്പോഴും കാത്തിരിപ്പിലാണ്. മത്സരാര്‍ത്ഥികളുടെ ഫാന്‍സ് പേജുകള്‍ ഇപ്പോഴും ആക്ടീവായി തന്നെ തുടരുന്നു. യൂട്യൂബിലടക്കം ഷോയുടെ ക്ലിപ്പുകളും മറ്റും കാണുന്നവരും കുറവല്ല. ബിഗ് ബോസിലെ ഏറ്റവും ചർച്ചയായ ജോഡികളായ മണിക്കുട്ടനും സൂര്യയും ഇപ്പോൾ ഫാൻസിനെ അമ്പരിപ്പിച്ച റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്

ഏറെ ചര്‍ച്ചയായ രണ്ട് മത്സരാര്‍ത്ഥികള്‍

ഏറെ ചര്‍ച്ചയായ രണ്ട് മത്സരാര്‍ത്ഥികള്‍

ബിഗ് ബോസില്‍ ഏറെ ചര്‍ച്ചയായ രണ്ട് മത്സരാര്‍ത്ഥികള്‍ ആയിരുന്നു മണിക്കുട്ടനും സൂര്യയും. മണിക്കുട്ടന്‍ ഇത്തവണ ബിഗ് ബോസില്‍ വിജയി ആയേക്കും എന്ന് വരെ കരുതപ്പെടുന്ന മത്സരാര്‍ത്ഥിയാണ്. സൂര്യ ആകട്ടെ ബിഗ് ബോസ് ഷോ അവസാനിക്കുന്നതിന് തൊട്ട് മുന്‍പാണ് പരിപാടിയില്‍ നിന്നും എവിക്ട് ചെയ്യപ്പെട്ടത്.

ഏക പ്രണയ ട്രാക്ക്

ഏക പ്രണയ ട്രാക്ക്

ബിഗ് ബോസ് ഷോയിലെ ഏക പ്രണയ ട്രാക്ക് സൂര്യയുടേത് ആയിരുന്നു. സൂര്യ പലപ്പോഴായി മണിക്കുട്ടനോടുളള പ്രണയം തുറന്ന് പ്രകടിപ്പിച്ചിട്ടുളളതാണ്. എന്നാല്‍ മണിക്കുട്ടന്‍ അത് അംഗീകരിച്ചിരുന്നില്ല. ഇത് ബിഗ് ബോസ് ഷോയ്ക്കുളളിലും പുറത്തും വലിയ ചര്‍ച്ചാ വിഷയം ആയിരുന്നു. ഷോ അവസാനിച്ച ശേഷവും അത് തുടരുന്നുമുണ്ട്.

ആരാന്നെ ആരാന്നെ

ആരാന്നെ ആരാന്നെ

ഇപ്പോള്‍ മണിക്കുട്ടനും സൂര്യയും ചര്‍ച്ചയാകുന്നത് ഒരു ഡാന്‍സ് വീഡിയോയുടെ പേരിലാണ്. ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച അവാര്‍ഡ് നിശയില്‍ മണിക്കുട്ടനും സൂര്യയും ജോഡികളായാണ് ഡാന്‍സ് ചെയ്തത്. പൃഥ്വിരാജ് നായകനായ ഉറുമി എന്ന ചിത്രത്തിലെ ആരാന്നെ ആരാന്നെ എന്ന ഗാനത്തിനായിരുന്നു ഇരുവരും ചുവട് വെച്ചത്.

 50 ലക്ഷത്തിന് മേലെ

50 ലക്ഷത്തിന് മേലെ

ഒരു മിനുറ്റും 20 സെക്കന്റുമുളള വീഡിയോ പുറത്ത് വന്നത് മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മലയാളം ബിഗ് ബോസ് മൂന്നാം സീസണിലെ യൂട്യൂബില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുളള വീഡിയോ സൂര്യയുടേയും മണിക്കുട്ടന്റെയും നൃത്തമാണ്. ഇതിനകം 50 ലക്ഷത്തിന് മേലെ ആളുകളാണ് ഈ ഡാന്‍സ് വീഡിയോ കണ്ടിരിക്കുന്നത്.

കടത്തി വെട്ടി

കടത്തി വെട്ടി

മറ്റൊരു പ്രത്യേകത കൂടി സൂര്യയുടേയും മണിക്കുട്ടന്റെയും ഈ ഡാന്‍സ് വീഡിയോ സ്വന്തമാക്കിയിട്ടുണ്ട്. ആരാന്നെ ആരാന്നെ എന്ന ഒറിജിനല്‍ ഗാനത്തിനുളള കാഴ്ചക്കാരുടെ എണ്ണത്തെ കടത്തി വെട്ടിയിരിക്കുകയാണ് ഇവരുടെ ഡാന്‍സ് വീഡിയോ. സിനിമയിലെ വമ്പന്‍ താരങ്ങളായ പൃഥ്വിരാജും പ്രഭുദേവയും ആണ് സിനിമയിലെ ഒറിജിനല്‍ ഗാനത്തിന് ചുവട് വെച്ചത്.

സൂര്യയുടെ പ്രണയട്രാക്ക്

സൂര്യയുടെ പ്രണയട്രാക്ക്

ഈ വീഡിയോയ്ക്ക് യൂട്യൂബില്‍ ഒരു മില്യണ്‍ വ്യൂസ് മാത്രമാണുളളത്. ആ സ്ഥാനത്താണ് മണിക്കുട്ടന്റെയും സൂര്യയുടേയും നൃത്ത വീഡിയോ 5 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുന്നത്. സൂര്യയുടെ പ്രണയട്രാക്കിനോട് മണിക്കുട്ടന്‍ ആരാധകര്‍ക്ക് താല്‍പര്യം ഇല്ലായിരുന്നുവെങ്കിലും ഇരുവരും ഒരുമിച്ചുളള ഈ നൃത്തവീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Recommended Video

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale
    സൈബര്‍ ആക്രമണം

    സൈബര്‍ ആക്രമണം

    മണിക്കുട്ടന്‍ പലവട്ടം നിരസിച്ചിട്ടും സൂര്യ പ്രണയ ട്രാക്കുമായി മുന്നോട്ട് പോകുന്നത് പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തിന്റെയും വിമര്‍ശനത്തിന് കാരണമായിരുന്നു. ബിഗ് ബോസ് ഷോ സംപ്രേഷണം നിര്‍ത്തുന്നതിന് മുന്‍പ് നടന്ന അവസാനത്തെ എവിക്ഷനിലാണ് രമ്യ പണിക്കർക്കൊപ്പം സൂര്യ പുറത്തായത്. അതിന് ശേഷം സൂര്യയ്ക്ക് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു. അതിനെതിരെ മണിക്കുട്ടന്‍ രംഗത്ത് വരികയുണ്ടായി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+