മണിക്കുട്ടൻ തിരിച്ചെത്തി; രമ്യയ്ക്ക് ഒപ്പം, സൂര്യയെ കുറിച്ചുളള ചോദ്യത്തിന് ആദ്യ പ്രതികരണം ഇങ്ങനെ
ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ ഷോ നിര്‍ത്തി വെച്ചുവെങ്കിലും ഇക്കുറി വിജയി ഉണ്ടാകുമെന്ന് ചാനല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിജയിയെ കണ്ടെത്താനുളള വോട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുന്നു. അതിനിടെ മത്സരാര്‍ത്ഥികള്‍ എല്ലാവരും കേരളത്തിലെത്തിയിരിക്കുകയാണ്.
അവസാന എട്ടിലെ മത്സരാര്‍ത്ഥികളില്‍ മണിക്കുട്ടന്‍ ഒഴികെ ഉള്ളവര്‍ ഇന്നലെ തിരിച്ചെത്തി. മണിക്കുട്ടന്‍ ഇന്നാണ് എത്തിയത്. അതിനൊരു കാരണവും ഉണ്ട്. തിരിച്ചെത്തിയ മണിക്കുട്ടന്റെ ആദ്യ പ്രതികരണവും പുറത്ത് വന്നിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അന്തിമ ഘട്ടത്തില്‍ വെച്ച് ബിഗ് ബോസ് സീസണ്‍ 3 അവസാനിപ്പിക്കേണ്ടി വന്നത്. 95ാം ദിവസത്തില്‍ എത്തി നില്‍ക്കുകയായിരുന്നു ഷോ. വീണ്ടും ഷൂട്ടിംഗ് തുടങ്ങുമെന്നും ഫിനാലെ എപിസോഡ് ഉണ്ടാകുമെന്നും ആയിരുന്നു ബിഗ് ബോസ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അതിന് പകരം മറ്റൊരു പ്രഖ്യാപനമാണ് ഷോയുടെ അധികൃതര്‍ നടത്തിയത്.

അവസാന റൗണ്ടില്‍ ഉളള 8 മത്സരാര്‍ത്ഥികളില്‍ നിന്ന് വിജയിയെ പ്രേക്ഷകര്‍ വോട്ടിംഗ് വഴി കണ്ടെത്തണം. ഒരാഴ്ചത്തെ സമയം ആണ് വോട്ടിംഗിനായി അനുവദിച്ചിരിക്കുന്നത്. ഇതോടെ മത്സരാര്‍ത്ഥികളുടെ ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട ആള്‍ക്ക് വേണ്ടിയുളള കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. ഷൂട്ടിംഗ് പുനരാരംഭിക്കില്ല എന്നുറപ്പായതോടെ മത്സരാര്‍ത്ഥികള്‍ കേരളത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.
Also Read: എല്‍ഐസി ജീവന്‍ അക്ഷയ് സ്‌കീമില്‍ നിക്ഷേപിക്കൂ; നേടാം,മാസം 6,859 രൂപ
Also Read: ദിവസം വെറും 100 രൂപ മാറ്റിവെച്ചാല്‍ നിങ്ങള്‍ക്കും നേടാം 20 ലക്ഷം രൂപ — അറിയേണ്ടതെല്ലാം

ഡിംപല്‍ ഭാല്‍, റിതു മന്ത്ര, റംസാന്‍, കിടിലം ഫിറോസ്, സായ് വിഷ്ണു, നോബി മാര്‍ക്കോസ് എന്നിവര്‍ കഴിഞ്ഞ ദിവസം കേരളത്തിലേക്ക് തിരിച്ചെത്തി. കൊച്ചി വിമാനത്താവളത്തിലാണ് ഇവര്‍ വന്നിറങ്ങിയത്. അവസാനത്തെ എവിക്ഷനില്‍ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട സൂര്യയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ മണിക്കുട്ടന്‍ ഇവര്‍ക്കൊപ്പം എത്തിയിരുന്നില്ല.

ബിഗ് ബോസില്‍ ഏറ്റവും ജനപ്രീതിയുളള മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ആണ് മണിക്കുട്ടന്‍.. ഇത്തവണ വിജയിച്ചേക്കാം എന്ന് വരെ കരുതപ്പെടുന്ന ആള്‍. അതുകൊണ്ട് തന്നെ മണിക്കുട്ടനെ കാണാത്തതിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലെ ഫാന്‍ പേജുകളില്‍ ചോദ്യങ്ങള്‍ നിറഞ്ഞു. മണിക്കുട്ടന്‍ എന്തുകൊണ്ട് ഇവര്‍ക്കൊപ്പം വന്നില്ലെന്ന് വ്യക്തമാക്കി സുഹൃത്തായ അരവിന്ദ് രംഗത്ത് വന്നിരിക്കുകയാണ്.

മണിക്കുട്ടന്റെ വരവ് രഹസ്യമാക്കി വെച്ചത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടാകാതിരിക്കാനാണ് എന്നാണ് അരവിന്ദ് പറഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കണം എന്നും മണിക്കുട്ടന്‍ എല്ലാവരോടും അന്വേഷണം അറിയിച്ചിട്ടുണ്ടെന്നും അരവിന്ദ് വീഡിയോയില്‍ വ്യക്തമാക്കി. അതിന് പിന്നാലെ ഇന്ന് ഉച്ചയോടെയാണ് മണിക്കുട്ടന്‍ തിരുവനന്തപുരത്ത് എത്തിയത്. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടത് രമ്യയും മണിക്കുട്ടനൊപ്പം ഉണ്ടായിരുന്നു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മണിക്കുട്ടനും രമ്യയും വന്നിറങ്ങിയത്. ഇരുവരുടേയും വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ആരാധകരില്‍ ചിലര്‍ മണിക്കുട്ടനൊപ്പം വിമാനത്താവളത്തിന് പുറത്ത് നിന്ന് സെല്‍ഫി എടുക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം. മണിക്കുട്ടന്റെയും രമ്യയുടേയും വീട് തിരുവനന്തപുരത്താണ്. അതുകൊണ്ടാണ് ഇരുവരും തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്

ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം മണിക്കുട്ടന്‍ ആദ്യമായി ബിഗ് ബോസിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ഗെയിം ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ് എന്നും അതിനാല്‍ കൂടുതലായി ഒന്നും പറയാന്‍ ഇല്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. തനിക്കുളള പിന്തുണയെ കുറിച്ച് കഴിഞ്ഞ ദിവസം ഫോണ്‍ കയ്യില്‍ കിട്ടിയപ്പോഴാണ് അറിഞ്ഞതെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

ഇത്രയും ദിവസം തന്നെ ബിഗ് ബോസില്‍ നിര്‍ത്തിയതിന് തന്നെ എല്ലാവര്‍ക്കും നന്ദി. ഡിംപലുമായുളള സൗഹൃദം ജീവിതകാലം മുഴുവനും ഉണ്ടാകുമോ എന്ന ചോദ്യത്തിന് മണിക്കുട്ടന്റെ ഉത്തരം ഇങ്ങനെ ആണ്- അതൊക്കെ ഗെയിം കഴിഞ്ഞതിന് ശേഷം പറയാം. കാരണം ഇപ്പോള്‍ വോട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്. കൂടുതലായൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല.

താങ്കള്‍ വിജയിക്കണം എന്നാണല്ലോ ആളുകള്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് 8 പേരില്ലേ അവരില്‍ ആര്‍ക്കാണോ അര്‍ഹത അവര്‍ക്ക് വോട്ട് ചെയ്യുക. തനിക്ക് കിട്ടിയാലും സന്തോഷം എന്നാണ് മണിക്കുട്ടന്‍ പറഞ്ഞു. ഡിംപലിനെ കുറിച്ചും സൂര്യയെ കുറിച്ചും എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് എല്ലാവര്‍ക്കും നന്ദി, ഗെയിം നടന്ന് കൊണ്ടിരിക്കുന്നത് കൊണ്ട് ഇ്‌പ്പോള്‍ ഒന്നും പറയാന്‍ ആകില്ലെന്നുമാണ് മണിക്കുട്ടന്‍ മറുപടി നല്‍കിയത്.

മണിക്കുട്ടന്റെ വീഡിയോ ഫാന്‍സ് ഏറ്റെടുത്തിരിക്കുകയാണ്. അതിനിടെ മണിക്കുട്ടന്റെ ഒരു ഓഡിയോ ക്ലിപ്പും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മണിക്കുട്ടന്റെ വാക്കുകള്‍ ഇങ്ങനെ: മൊബൈല്‍ കിട്ടിയപ്പോഴാണ് അറിഞ്ഞത് പുറത്ത് ഒരുപാട് പേര്‍ തന്നെ സ്‌നേഹിച്ചിരുന്നുവെന്നും പിന്തുണച്ചിരുന്നുവെന്നും തനിക്കായി പ്രാര്‍ത്ഥിച്ചിരുന്നു എന്നും. എല്ലാവര്‍ക്കും നന്ദി. എന്ത് പറയണം എന്ന് അറിയില്ല. തന്റെ ഫോട്ടോയൊക്കെ ആളുകള്‍ ഡിപി ആക്കി വെച്ചിരിക്കുന്നു. സിനിമയില്‍ വന്നിട്ട് ഇതാദ്യമായാണ് എന്നാണ് മണിക്കുട്ടന്‍ പറയുന്നത്.
വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം


Click it and Unblock the Notifications