കപ്പടിച്ചിട്ടും മണിക്കുട്ടനെ വിടാതെ ഹേറ്റേഴ്‌സ്... ഓവര്‍ ആക്ടിങ് 'കരച്ചിലോളിയെന്ന്'; സോഷ്യല്‍ മീഡിയയിൽ പൊങ്കാല
ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയിലെ വിജയി മണിക്കുട്ടന്‍ തന്നെ ആണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ഇപ്പോഴത് ഒഫീഷ്യല്‍ ആയി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ഗ്രാന്‍ഡ് ഫിനാലേ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്.
മണിക്കുട്ടനാണ് വിജയി എന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മത്സരത്തില്‍ നിന്ന് സ്വയം പിന്‍മാറുകയും പിന്നീട് തിരികെ എത്തുകയും ചെയ്ത മണിക്കുട്ടന്‍ എങ്ങനെ യഥാര്‍ത്ഥ വിജയി ആകും എന്നായിരുന്നു പലരുടേയും ചോദ്യം. ഇപ്പോള്‍ ഗ്രാന്‍ഡ് ഫിനാലേയില്‍ മണിക്കുട്ടന്‍ നടത്തിയ വികാര പ്രകടനങ്ങളേയും വിമര്‍ശന വിധേയമാക്കുകയാണ് ഒരു വിഭാഗം.

9.2 കോടി വോട്ടുകള്‍ സ്വന്തമാക്കിയാണ് മണിക്കുട്ടന്‍ ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയിലെ വിജയിയായത്. രണ്ടാം സ്ഥാനം നേടിയ സായ് വിഷ്ണുവിന് കിട്ടിയത് 6 കോടി വോട്ടുകള്‍ ആയിരുന്നു. മൂന്ന് കോടിയില്‍ അധികം വോട്ടുകള്‍ സായ് വിഷ്ണുവിനേക്കാള്‍ നേടിയാണ് മണിക്കുട്ടന്‍ വിജയിയായത്. അതുകൊണ്ട് തന്നെ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മണിക്കുട്ടന്‍ ഏറെ മുന്നിലായിരുന്നു എന്ന് ഉറപ്പിച്ച് തന്നെ പറയാം.

പക്ഷേ, മണിക്കുട്ടന്റെ ഈ വിജയം പലര്‍ക്കും ഇപ്പോഴും ദഹിക്കുന്നില്ല. ഷോ വിട്ട് ഓടി പോയി, പിന്നെ തിരികെ വന്ന ആളെ ഒന്നാമനാക്കിയ ഗെയിം തന്നെ തട്ടിപ്പാണെന്നാണ് പലരുടേയും ആക്ഷേപം. നേരത്തേ ഉയര്‍ന്ന ആക്ഷേപം ഇപ്പോള്‍ ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ശേഷവും ശക്തമായി തുടരുകയാണ്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പുകളിലെ കമന്റുകള്‍ നോക്കിയാല്‍ തന്നെ ഇത് മനസ്സിലാകും.

ഒന്നാം സ്ഥാനം പ്രഖ്യാപിച്ചതിന് ശേഷം മണിക്കുട്ടന്‍ നടത്തിയ പ്രകടനവും വലിയ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തുന്നത്. മണിക്കുട്ടന്റേത് മൊത്തം ഓവര്‍ ആക്ടിങ് ആണെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിലയിരുത്തല്‍. ഇത്രയും വലിയ പരിപാടിയില്‍ വിജയിയായപ്പോള്‍ അതിവൈകാരികമായി തന്നെ മണിക്കുട്ടന്‍ പ്രതികരിച്ചു എന്നാണ് പലരും പറയുന്നത്. എന്തായാലും മണിക്കുട്ടന്‍ ഫാന്‍സിന് ഇതില്‍ ഒരു അസ്വാഭാവികതയും തോന്നിയിട്ടില്ല.

ഏഷ്യാനെറ്റിലെ സീരിയലിനെ പോലും വെല്ലുന്ന 'കരച്ചിലോളി' എന്നാണ് ഒരു പ്രേക്ഷകന്‍ ഗ്രാന്‍ഡ് ഫിനാലേയിലെ മണിക്കുട്ടന്റെ പ്രകടനത്തെ പരിഹസിക്കുന്നത്. മത്സരത്തിനിടയിലും കരച്ചിലിന്റെ കാര്യത്തില്‍ മണിക്കുട്ടന്‍ തീരെ പിറകിലായിരുന്നില്ല. വൈകാരികമായി ആരേയും സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ തന്നെ ആയിരുന്നു മിക്കപ്പോഴും മണിക്കുട്ടന്റെ കരച്ചില്‍ സന്ദര്‍ഭങ്ങള്‍. അന്നും പലരും ഇതിനെ വിമര്‍ശിച്ചിരുന്നു.

വിജയച്ചതിന്റെ സന്തോഷത്തിന് പുറമേ മറ്റ് രണ്ട് കാര്യങ്ങളും കൂടി ഇത്തവണത്തെ മണിക്കുട്ടന്റെ കരച്ചിലിനൊപ്പമുണ്ടായിരുന്നു. മരിച്ചുപോയ ആരാധകന്‍ സജിനെ കുറിച്ചും സുഹൃത്ത് റിനോജിനെ കുറിച്ചും പറഞ്ഞപ്പോള്‍ ആയിരുന്നു മണിക്കുട്ടന്‍ പൊട്ടിക്കരഞ്ഞത്. മണിക്കുട്ടനെ പിന്തുണയ്ക്കുന്നവരെ സംബന്ധിച്ച് ഇത് കണ്ണ് നനയിക്കുന്ന ഒരു അനുഭവം ആയിരുന്നു. എന്നാല്‍ ഹേറ്റേഴ്‌സിനെ സംബന്ധിച്ച് ഓവര്‍ ആക്ടിങ്ങിന്റെ മറ്റൊരു ഉദാഹരണം എന്നാണ് വിലയിരുത്തല്‍.

'ഇത്രയും വലിയ മീശയും വച്ച് ഇങ്ങനെ കരയാതെടാ.. ആ വെള്ളം വീണ് അതിനിയും വളരും' എന്ന ഇന്നസെന്റിന്റെ വിഖ്യാത സിനിമ ഡയലോഗ് ആണ് മണിക്കുട്ടന്റെ കരച്ചിലിനെ പരിഹസിക്കാന്‍ ചിലര്‍ എഴുതുന്നത്. ബിഗ് ബോസ് തുടങ്ങിയതുമുതല്‍ മണിക്കുട്ടന്‍ ചെയ്യുന്നത് ഈ കരച്ചില്‍ അഭിനയമാണെന്നും ചിലര്‍ വിമര്‍ശിക്കുന്നു. ഇമേജിനെ കുറിച്ച് മാത്രമായിരുന്നു മണിക്കുട്ടന്‍ എപ്പോഴും ആശങ്കപ്പെട്ടിരുന്നത് എന്നും യഥാര്‍ത്ഥ മണിക്കുട്ടനെ ബിഗ് ബോസില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

ബിഗ് ബോസ് പ്രേക്ഷകരുടെ കമന്റുകള്‍ ഇപ്പോള്‍ ഒഫീഷ്യല്‍ ഗ്രൂപ്പിലെ പോസ്റ്റുകള്‍ക്ക് താഴെ നിറയുകയാണ്. ഷോയില്‍ നിന്ന് പുറത്തു പോയവനെയൊക്കെ വീണ്ടും വിളിച്ചു വരുത്തി ഫസ്റ്റ് കൊടുക്കുന്ന പരിപാടി തീര്‍ന്നു കിട്ടിയതില്‍ സന്തോഷം എന്നായിരുന്നു ഒരാളുടെ കമന്റ്.
'മനസ്സുമടുത്ത് ഓടിപ്പോയവനെ ഓടിച്ചിട്ട് പിടിച്ച് തിരികെ കൊണ്ടുവന്ന് ഫ്‌ലാറ്റ് കൊടുത്തു..??
വാഴുന്നവനാരാരോ..വീഴുന്നവനാരാരോ..ആ ഊളപ്പാട്ടും കൊണ്ടിനിയും ഇതുവഴി വരരുത്' മറ്റൊരാളുടെ കമന്റ് ഇങ്ങനെ ആയിരുന്നു.

മത്സരിക്കാന്‍ കഴിയാതെ ഒരിക്കല്‍ ഷോ വിട്ട് പുറത്ത് പോയ ആളാണ് മണിക്കുട്ടന്‍. അതിന് ശേഷം ആയിരുന്നു അപ്രതീക്ഷിതമായ തിരിച്ചുവരവ്. എന്നിട്ടും മണിക്കുട്ടന് ഇത്രയും അധികം വോട്ടുകള്‍ കിട്ടി എന്നാണ് ചില പ്രേക്ഷകരുടെ സംശയം. അന്ന് മത്സരത്തില്‍ നിന്ന് പിന്‍മാറി എന്ന് പറഞ്ഞത് തട്ടിപ്പായിരുന്നോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്. എന്തായാലും മലയാളത്തില്‍ മാത്രമല്ല, മറ്റ് ഭാഷകളിലെ ബിഗ് ബോസ് മത്സരങ്ങളിലും ഇത്തരത്തില്‍ മത്സരാര്‍ത്ഥികള്‍ സ്വയം പുറത്ത് പോയി തിരികെ എത്തിയ ചരിത്രമുണ്ട്.

ഡിംപലിന് ആയിരുന്നു ഒരു ഘട്ടത്തില്‍ ഏറ്റവും അധികം ആരാധകര്‍ ഉണ്ടായിരുന്നത്. പിതാവ് മരിച്ച് ഡിംപല്‍ ഷോയില്‍ നിന്ന് പുറത്ത് പോയപ്പോള്‍ ആരാധകര്‍ കടുത്ത ദു:ഖത്തിലായിരുന്നു. ഈ ഘട്ടത്തില്‍ ഡിംപലിന്റെ ആരാധകരെ പിടിച്ചു നിര്‍ത്താന്‍ മണിക്കുട്ടന് ശരിക്കും സാധിച്ചിരുന്നു. പിന്നീട് ഡിംപല്‍ തിരികെ വന്നെങ്കിലും, ആ ആരാധകരെ തന്റെ കൂടെ നിര്‍ത്താന്‍ മണിക്കുട്ടന് കഴിഞ്ഞിരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. പക്ഷേ, വോട്ടിങ് കണക്കുകള്‍ വന്നപ്പോള്‍ മണിക്കുട്ടനേക്കാള്‍ ഡിംപല്‍ ഏറെ താഴെ പോവുകയും ചെയ്തു.

മണിക്കുട്ടനേക്കാള്‍ ബിഗ് ബോസില്‍ വിജയ കിരീടം അര്‍ഹിച്ചിരുന്നത് സായ് വിഷ്ണു ആണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. യഥാര്‍ത്ഥ വിജയിയായ സായിയെ ഷോയുടെ നടത്തിപ്പുകാര്‍ തോല്‍പിക്കുകയായിരുന്നു എന്ന ആരോപണവും ഇവര്‍ ഉയര്‍ത്തിയിരുന്നു. ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ശേഷവും ഇവര്‍ ഈ ആരോപണവുമായി രംഗത്ത് വരുന്നുണ്ട്. സായ് വിഷ്ണുവിന് ഒരു മൊമെന്റോ പോലും കൊടുത്തില്ലെന്ന വിഷമവും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്.
Recommended Video

മണിക്കുട്ടന് പുറത്ത് പോയി തിരിച്ചുവന്നത് തനിക്കുള്ള പ്രേക്ഷകരുടെ പിന്തുണ തിരിച്ചറിഞ്ഞിട്ടാണെന്ന വാദവും ഒരു വിഭാഗം ഇപ്പോഴും ഉയര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്. അത്രയും പിന്തുണയില്ലായിരുന്നു എങ്കില്‍ മണിക്കുട്ടന്‍ തിരിച്ചുവരില്ലായിരുന്നു എന്നും ഇവര്‍ പറയുന്നു. ഡിംപലിന് വലിയ ഫാന്‍ ബേസ് ഉണ്ടാകാന്‍ കാരണം മോഹന്‍ലാലിന്റെ അനാവശ്യ സപ്പോര്‍ട്ട് ആയിരുന്നു എന്നും ചിലര്‍ ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നു. എന്തായാലും ഇപ്പോള്‍ ബിഗ് ബോസില്‍ വിജയിച്ചതും ഫ്‌ലാറ്റ് നേടിയതും മണിക്കുട്ടന്‍ തന്നെയാണ്. എന്ത് വിമര്‍ശനം ഉന്നയിച്ചാലും അതില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.


Click it and Unblock the Notifications
