• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസ് മൂന്നാം സീസണിലെ അഞ്ച് ഫൈനൽ മത്സരാർഥികൾ ഇവരായിരിക്കും; ഇതാ കാരണങ്ങൾ

ബിഗ് ബോസ് മലയാളം സീസൺ 3 അവസാന ആഴ്ചയിലേക്ക് എത്തുമ്പോൾ മത്സരം മുറുകുകയാണ്. ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കായ നാട്ടുകൂട്ടം അത് അടിവരയിടുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മത്സരാർഥികൾക്ക് പുറത്തെടുക്കുന്നത്. എതിരാളികളെ തളർത്താനുള്ള വ്യക്തമായ സ്ട്രാറ്റജികളും ഓരോരുത്തർക്കുമുണ്ടെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ ആരായിരിക്കും മൂന്നാം സീസണിൽ കപ്പടിക്കുക എന്നതും ഫൈനലിലെത്തുക എന്നതും സജീവ ചർച്ചയാകുന്നു. ഇത്തരത്തിൽ ഫൈനൽ മത്സരാർഥികളാരായിരിക്കും എന്ന് കാരണങ്ങൾ സഹിതം പറയുന്നൊരു ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ഫൈനൽ ഫൈവ്

ഫൈനൽ ഫൈവ്

മണിക്കുട്ടൻ, ഡിമ്പൽ, റംസാൻ, കിടിലൻ ഫിറോസ് എന്നിവർ ഉറപ്പായും അവസാന അഞ്ചിൽ ഉണ്ടാകും. അഞ്ചാം മത്സരാർഥിയായി സൂര്യ അല്ലെങ്കിൽ
അഡോണി അല്ലെങ്കിൽ നോബി അല്ലെങ്കിൽ സായ്കൃഷ്ണ അല്ലെങ്കിൽ അനൂപ് എന്നിവരിൽ ആരെങ്കിലും എത്തും. 10, 11, 12, 13, 14 ആഴ്ചകളുടെ അവസാനം ഇപ്പോഴുള്ള 12 പേരിൽ 7 പേർ പുറത്ത് പോയേ പറ്റൂ. അതായത് 5 ആഴ്ചകളിലായി 7 പേർ പുറത്തുപോകണം. സന്ധ്യ, ഋതു മന്ത്ര, അനൂപ്, എന്നിവരിൽ ഒന്നോ രണ്ടോ പേർ ഈയാഴ്ചാവസാനം പുറത്താകും എന്നു കരുതുന്നു. അനൂപ് ഈയാഴ്ച്ച ശരിക്കും ഫോമിൽ ആകുന്നുണ്ട്. അതിനാൽ പ്രേക്ഷകമനസ്സ് കീഴടക്കാനും സാദ്ധ്യത ഏറുന്നു. സന്ധ്യ കഴിഞ്ഞ ആഴ്ചതന്നെ പുറത്താകേണ്ടതായിരുന്നു. എങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.

മണിക്കുട്ടൻ

മണിക്കുട്ടൻ

നീതിബോധം ഉള്ള വ്യക്തി മാത്രമല്ല, ഉറച്ച തീരുമാനം എടുക്കാൻ കഴിവുള്ളവനും ആണ്. സ്ത്രീകൾക്ക് വേണ്ട എല്ലാ പരിഗണനയും ബഹുമാനവും നൽകുന്നത് സ്ത്രീപ്രേക്ഷകരുടെ ഹൃദയത്തിൽ കടന്നു കൂടാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. തികഞ്ഞ മത്സരബോധവും
പെരുമാറ്റത്തിൽ മാത്രമല്ല, ഉപയോഗിക്കുന്ന ഭാഷയിലും മത്സരത്തിലും മാന്യതയും മിതത്വവും കാത്ത് സൂക്ഷിക്കുന്നുണ്ട് എന്നുള്ളതും എടുത്തുപറയേണ്ട വസ്തുതയാണ്.ആ ഇമേജ് തകർക്കാൻ ആണ് കിടിലൻ ഇപ്പോൾ മണിക്കുട്ടന് എതിരായി തന്ത്രങ്ങൾ മെനയുന്നത്. എങ്കിലും കിടിലൻതന്ത്രങ്ങളിൽ വീഴാതെ മണിക്കുട്ടൻ ഒഴിഞ്ഞുമാറുന്നുണ്ട് എന്നതും കൗതുകകരമായ കാഴ്ചയാണ്.

പരാതി പറച്ചിൽ

പരാതി പറച്ചിൽ

അയാളിൽ ഒരു കുറവായി കണ്ടത് മുമ്പ് നിസ്സാര കാരണത്തിന് ബിഗ് ബോസന്റെ മുമ്പിൽ പോയി പരാതി ഉന്നയിച്ചതും (അവിടെ വെച്ച് കരഞ്ഞതും) ആദ്യയാഴ്ചയിലെ അനുഭവവിവരണസമയത്ത് അതിഭാവുകത്വവും വൈകാരികതയും കൊണ്ടുവന്നതുമായിരുന്നു. അതയാളുടെ ദുർബലമായ മാനസികനില കാണിക്കുന്നു. എന്നിരുന്നാലും ഇപ്പോൾ അങ്ങനെ കാണുന്നില്ല എന്നു തന്നെയല്ല, മുഖം നോക്കാതെ പോരാടാൻ ഉറച്ചിരിക്കുന്നതുപോലെ കാണപ്പെടുകയും ചെയ്യുന്നു. കാരണം മണിക്കുട്ടൻ തന്റെ പ്രധാനശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതുതന്നെ.

ഡിംപൽ

ഡിംപൽ

ഡിംപൽ ശക്തയായ മത്സരാർത്ഥിയാണ്. ആരോടും പടവെട്ടാൻ മാനസികമായി കെൽപ്പുള്ളവളും തന്റെ ശാരീരികപ്രശ്നങ്ങൾ ഒഴിച്ചാൽ ടാസ്കുകളിൽ വളരെ ഊർജ്ജസ്വലയായി മത്സരിക്കുന്നവളും ആണ്. ഒരേയൊരു പ്രശ്നം അവൾക്കുള്ള ചില മുൻധാരണകളാണ്. അവയിൽ പലതും കേരളത്തിന് യോജിച്ചതല്ല എന്ന കാര്യം അവൾ തിരിച്ചറിയാതെ പോകുന്നുണ്ട് എന്നുള്ളത് ഒന്നാം സ്ഥാനത്ത് എത്താൻ വിലങ്ങുതടിയായേക്കാം.
എങ്കിലും അവളിലെ പോരാട്ടവീര്യവും തന്റെ ശാരീരികദൗർബല്യത്തിൻമേലുള്ള മനോധൈര്യത്തിന്റെ മേൽക്കോയ്മയും മൂലം പ്രേക്ഷകരുടെ വോട്ടുകൾ നേടി ഒന്നാം സ്ഥാനത്ത് എത്തിയാലും അത്ഭുതപ്പെടാനില്ല. തന്നെ ആക്രമിക്കുമ്പോഴൊക്കെ അവളുടെ മാനസികനിലയിൽ ചിലപ്പോഴൊക്കെ വെളിപ്പെടുന്ന സ്ഥിരതയില്ലായ്മ എടുത്തു പറയാതിരിക്കാൻ വയ്യാ. എങ്കിലും ഫൈനലിൽ എത്താൻ എന്തുകൊണ്ടും യോഗ്യയായ വനിതയാണ്.

റംസാൻ

റംസാൻ

നല്ല പോരാട്ടവീര്യവും ജയിക്കണം എന്നുള്ള ദൃഢനിശ്ചയവും കൈമുതലായുള്ള ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയെന്ന നിലയിൽ ബി ബി മലയാളം സീസൺ 3 ൽ റംസാൻ ശ്രദ്ധേയനാണ്. മഴവിൽ മനോരമയിലെ അവന്റെ കിടിലൻ ഡാൻസ് പ്രകടനം കണ്ട് കേരളമാകെ ഞെട്ടുക മാത്രമല്ല, കോരിത്തരിച്ചിരുന്നിട്ടുമുണ്ട്. വളരെ ചെറുപ്പത്തിൽ ഉന്നതമായ സ്റ്റാർ പദവി നേടിയ റംസാനിൽ നിന്ന് ഉണ്ടായ ചില സംസാരങ്ങളും തെറ്റായ രീതിയിൽ അവൻ മനസ്സിലാക്കി ബിബി ഹൗസിലേക്ക് കൊണ്ടുവന്ന ഏറ്റുമുട്ടൽതന്ത്രവും കാണികളെ നിരാശയിൽ ആഴ്‌ത്തിയെങ്കിലും ഇപ്പോഴും ഫൈനൽ 5 ൽ വരാനുള്ള അവന്റെ യോഗ്യതക്ക് മങ്ങൽ ഉണ്ടാക്കിയിട്ടില്ല.

സോഫ്റ്റ് കോർണർ

സോഫ്റ്റ് കോർണർ

അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നിലയിൽ അവനോട് അവിടുത്തെ അംഗങ്ങൾക്കു മാത്രമല്ല, പ്രേക്ഷകർക്കും ഒരുപോലെ സോഫ്റ്റ് കോർണർ തോന്നുന്നുണ്ടെന്നതിൽ സംശയം ഇല്ല. എന്നിട്ടും തനിക്ക് കിട്ടിയ ആ സുഭിക്ഷതയിൽ അവൻ എല്ലാം മറന്നു പോയിരിക്കുന്നുവോ എന്നു സംശയം. തന്റെ അഹന്തയും സ്വാർത്ഥതയും അവിടെ പ്രായമുള്ളവരോട് ഉപയോഗിക്കുന്ന എടീ പോടീ എടാ പോടാ ഭാഷയും (ഋതുവിനോട് മാത്രമല്ല, അമ്മയുടെ പ്രായമുള്ള സന്ധ്യയോട് പോലും) തന്റെ ജയത്തിനുവേണ്ടി ആരെയും തള്ളിപ്പറയാനുള്ള മടിയില്ലായ്മയും തന്നോടടുത്ത സ്ത്രീയുടെമേൽ കാട്ടുന്ന യജമാനമനോഭാവവും എല്ലാവരോടുമുള്ള പുച്ഛഭാവവും ചെറുപ്പത്തിലെ അപ്രതീക്ഷിതമായി ഉന്നതി കൈവരിക്കുന്ന പലരെയും ഗ്രസിക്കുന്ന മൂല്യച്യുതിയാണ്. എങ്കിലും പറയട്ടെ, അവൻ ബിബി വീട്ടിൽ കാഴ്ചവെച്ച കഴിവുകൾ അവനിൽ കാണുന്ന എല്ലാ കുറവുകളും മറക്കാൻ

പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.

കിടിലൻ ഫിറോസ്

കിടിലൻ ഫിറോസ്

കിടിലൻ ഫിറോസ് ഖാൻ ആദ്യത്തെ 50 ദിവസങ്ങൾ ഉണ്ടും ഉറങ്ങിയും ടിക്കറ്റ് എടുക്കാതെ ബി ബി വീട്ടിലെ കാഴ്‌ചകൾ നേരിൽ കണ്ടും കഴിയുകയായിരുന്നു. എന്നാൽ പൊളി ഫിറോസിന്റെ ആരോപങ്ങൾക്കും ആക്രമണങ്ങൾക്കും മുമ്പിൽ പിടിച്ചു നിൽക്കാൻ ആവാതെ അയാളുമായി ഏറ്റുമുട്ടുന്ന കാഴ്ച കണ്ട് പ്രേക്ഷകർപോലും ഞെട്ടിപ്പോയിരുന്നു. അന്നായിരുന്നു അയാളുടെ ശരിയായ മുഖം വെളിപ്പെട്ടത്. അത്
താൻപോലുമറിയതെ അയാൾ നമ്മെ കാണിച്ചു തന്നു എന്നതാണ് വാസ്തവം. താൻ നല്ലൊരു പോരാളിയാണെന്നും അതോടെ അയാൾ തെളിയിച്ചു. പൊളി ഫിറോസ് എന്ന ഡേഞ്ചർ ഫിറോസും സജ്‌നയും (ദമ്പതികൾ) പുറത്താക്കപ്പെട്ടതോടെ കിടിലൻ ഒരു കുടിലനായി മാറുന്ന കാഴ്ച കണ്ട് കേരളക്കര ഞെട്ടിയിരിക്കുകയാണ്. ഇത്രയും നാൾ അയാൾ ചിരിച്ചുകൊണ്ടിരുന്നത് കപട മുഖത്തിൽ ആയിരുന്നു എന്നത് അയാൾ വ്യക്തമായി കാണിച്ചു തരുന്നു, ഇപ്പോൾ. അയാൾ കളിക്കുന്നത് വൃത്തികെട്ട ഗെയിം ആണ്.

കുതന്ത്രക്കളി

കുതന്ത്രക്കളി

തനിക്ക് മത്സരിച്ചു തോൽപ്പിക്കാൻ കഴിയാത്തവരെ പിന്നിൽ നിന്നുവെട്ടുക എന്ന വൃത്തികെട്ട കുതന്ത്രക്കളി.തന്റെ ജയത്തിന് ഭീഷണിയുയർത്തുന്ന ശക്തരായ മത്സരാർത്ഥികളായ മണിക്കുട്ടനും ഡിംപലും ആണ് ഇപ്പോഴത്തെ ടാർഗറ്റ്. അതിനായി അയാൾ സൂര്യയെയും അവളുടെ വൺവേ പ്രണയത്തെയും തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചുകൊണ്ട് കരുവാക്കുന്നു എന്നത് അയാളുടെ പതനം കാണിക്കുന്നു.എങ്കിലും പറയുന്നു, ഇവിടെ ബി ബി വീട്ടിൽ ജയിക്കാൻ അതൊക്കെ ആവശ്യമാണ്. എങ്കിലേ content ഉണ്ടാകൂ. ഗെയിം മുന്നോട്ടു പോകൂ.ഇനിയും ഉള്ള പ്രധാനമത്സരം മണിക്കുട്ടനും കിടിലൻ ഫിറോസും തമ്മിൽ ആകും എന്നത് പ്രേക്ഷകർ കാത്തിരുന്നു കാണാൻ ആഗ്രഹിക്കുന്ന കാര്യമാണ്.അവർ തമ്മിൽ ആകും ഒന്നാം സ്ഥാനത്തിന് മത്സരിക്കാൻ പോകുന്ന ഫൈനൽ 5 ൽ കടക്കുന്നവർ എന്നാണ് കരുതപ്പെടുന്നത്.
അവർക്കിടയിൽ ഉണ്ടാകുന്ന കടുത്തമത്സരപ്പോരാട്ടങ്ങൾക്കിടയിൽ കിട്ടുന്ന വിടവിലൂടെ ഡിംപൽ ഒന്നാം സ്ഥാനത്ത് എത്തിയാലും അത്ഭുതപ്പെടാനില്ല.

അഞ്ചാം സ്ഥാനത്തേക്ക്

അഞ്ചാം സ്ഥാനത്തേക്ക്

സൂര്യ അല്ലെങ്കിൽ അഡോണി അല്ലെങ്കിൽ നോബി അല്ലെങ്കിൽ സായ്കൃഷ്ണ അല്ലെങ്കിൽ അനൂപ് ഇവരിൽ ആര് ഫൈനൽ 5 ൽ വരും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. അത് അടുത്ത രണ്ടു മൂന്ന് ആഴ്ചകളിൽ വെളിപ്പെട്ടു വരും.

ഗ്ലാമറസ് ലുക്കിൽ ഹീന പഞ്ചൽ; ഏറ്റവും പുതിയ ഫൊട്ടോകൾ വൈറലാകുന്നു

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  English summary
  Bigg Boss Malayalam season 3 Manikuttan, Dimpal, Firoz among final five contestants probable list with reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X