മണിക്കുട്ടന്‍ ബിഗ് ബോസ് വിന്നറാവാന്‍ അര്‍ഹനല്ല: തുറന്ന് പറഞ്ഞ് ആര്യ, കാരണം വ്യക്തം
ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് സിനിമാ-സീരിയല്‍ നടന്‍ കൂടിയായ മണിക്കുട്ടന്‍. ഒരു ഘട്ടത്തില്‍ ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വന്നെങ്കിലും വീണ്ടും തിരിച്ച് വന്ന അദ്ദേഹം മികച്ച രീതിയില്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ തുടര്‍ന്നു. തിരിച്ച് വന്ന മണിക്കുട്ടന്‍ ബിഗ് ബോസ് വിന്നറായേക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിന്‍റെ ആരാധകര്‍ ഉള്‍പ്പടെ ശക്തമായി പങ്കുവെക്കുമ്പോഴാണ് കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന ഷോ 95-ാം ദിവസം നിര്‍ത്തിവെക്കുന്നത്.
പിന്നീട് വോട്ടെടുപ്പ് നടന്നപ്പോഴും മണിക്കുട്ടന്‍ മുന്നിട്ട് നില്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അപ്പോഴും ഷോയില്‍ നിന്നും പുറത്ത് പോയ മണിക്കുട്ടന്‍ ബിഗ് ബോസ് വിന്നറാവാന്‍ യോഗ്യനാണോയെന്ന ചോദ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിക്കൊണ്ട് വരികയും ചെയ്യുന്നുണ്ട്.

മോഹൻലാൽ എത്തിയ എപ്പിസോഡിലുണ്ടായ ഒരു സംഭവത്തെ തുടർന്നായിരുന്നു മണിക്കുട്ടൻ ബിഗ് ബോസില്‍ നിന്നും പുറത്ത് പോയത്. 'ചില പ്രത്യേക കാരണങ്ങളാല്‍, സ്വന്തം തീരുമാനത്തില്‍ മണിക്കുട്ടന്‍ ഈ ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുന്നു'- എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. പുറത്ത് പോയെങ്കിലും അധികം വൈകാതെ തന്നെ അദ്ദേഹം ഷോയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനമായിരുന്നു ഒരു വിഭാഗം ബിഗ് ബോസ് പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നത്. ബിഗ് ബോസ് പോലൊരെ ഗെയിമില്‍ നിന്നും മാനസിക സമ്മര്‍ദ്ദം സഹിക്ക വയ്യാതെ പുറത്ത് പോയ ഒരാളെ എങ്ങനെ തിരികെ കൊണ്ടുവന്ന് വിജയി ആക്കാൻ സാധിക്കുമെന്നും അതിൽ എന്ത് യുക്തിയാണ് ഉള്ളതെന്നുമാണ് മണിക്കുട്ടന് എതിരായി നില്‍ക്കുന്നുവര്‍ നിരന്തരം ചോദിച്ച് കൊണ്ടിരിക്കുന്ന കാര്യം. ഇത് മറ്റ് മത്സരാര്‍ത്ഥികളോടുള്ള അനീതിയാണെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

ഇതേ രീതിയിലുള്ള വിമര്‍ശനമാണ് ബിഗ് ബോസ് സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യയും നടത്തുന്നത്. ഒരു ഷോയില്‍ നിന്നും സ്വയം പുറത്ത് പോയ ആളാണ് മണിക്കുട്ടന്‍. അതിനര്‍ത്ഥം പൂര്‍ണ്ണമായും അദ്ദേഹം പുറത്ത് പോയി എന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ മണിക്കുട്ടന്‍ ബിഗ് ബോസ് വിന്നറവാന്‍ അര്‍ഹനാണെന്ന് തോന്നുന്നില്ലെന്നാണ് ഒരു ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ആര്യ പറഞ്ഞത്.

ഇത് തികച്ചും എന്‍റെ വ്യക്തിപരമായ അഭിപ്രമായമാണ്. സ്വയം പുറത്ത് പോവുന്നു എന്ന് പറഞ്ഞത് കൊണ്ടാണ് അദ്ദേഹം യോഗ്യനല്ലെന്ന് ഞാന്‍ പറയാതെ. സ്വയം പുറത്ത് പോവാതെ രണ്ട് ദിവസം കണ്‍സല്‍ട്ടേഷന്‍ എടുത്തൊക്കെ തിരികെ വരികയാണെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഒരിക്കലും അദ്ദേഹം സ്വയം പിന്‍മാറിയില്ല എന്നെങ്കിലും അപ്പോള്‍ നമുക്ക് പറയാമായിരുന്നെന്നും ആര്യ അഭിപ്രായപ്പെടുന്നു.

ഒരു രണ്ട് ദിവസത്തേക്ക് ഡോക്ടര്‍ കണ്‍സല്‍ട്ടേഷന്‍ എടുക്കാനുള്ള ഒരു ഓപ്ഷന്‍ നമുക്കുണ്ട്. എന്തേലും അസുഖം വന്നാലൊക്കെ നമ്മള്‍ അങ്ങനെയാണല്ലോ ചെയ്യുന്നത്. അല്ലാതെ സ്വയം പുറത്ത് പോവുന്നു എന്ന് പറഞ്ഞ് പോവുകയും പിന്നീട് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് വരികയും ചെയ്യുന്നതിനോട് എനിക്ക് യോജിക്കാന്‍ സാധിക്കുന്നില്ല.

മികച്ച മത്സരാര്‍ത്ഥിയാണ് അദ്ദേഹം. എനിക്ക് അത്ര ഇഷ്ടമുള്ള ഒരു ആളാണ്. ഭയങ്കരമായി ഞാന്‍ പ്രതീക്ഷിച്ച വ്യക്തിയായിരുന്നു. അതുകൊണ്ട് എനിക്ക് അങ്ങനെ തോന്നി. അതുകൊണ്ട് തന്നെ ഇപ്പോഴും ഞാന്‍ എന്‍റെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നു. ബിഗ് ബോസ് അദ്ദേഹത്തെ തിരിച്ച് കൊണ്ട് വന്നതിനോട് ഞാന്‍ യോജിക്കുന്നില്ലെന്നും ആര്യ വ്യക്തമാക്കുന്നു.

എന്തിനാണ് ബിഗ് ബോസ് അങ്ങനെ ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അദ്ദേഹം മികച്ച ഒരു മത്സരാര്‍ത്ഥിയാണെന്ന് ബിഗ് ബോസിനും തോന്നിക്കാണണം. ആള്‍ക്ക് സ്വന്തമായി ഒരു വിശ്വാസം ഇല്ലെങ്കിലും ബിഗ് ബോസില്‍ അദ്ദേഹത്തില്‍ നല്ല വിശ്വാസം ഉണ്ടായിരുന്നിരക്കണം. അതുകൊണ്ടാണ് അദ്ദേഹത്തെ തിരിച്ച് വിളിച്ചത്.
Recommended Video

മണിക്കുട്ടനെ തിരിച്ച് മത്സരത്തിലേക്ക് കൊണ്ടുവരാന്‍ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ശക്തമായ സമ്മര്‍ദ്ദം വന്നിരിക്കണം. ഇതൊക്കെ പരിഗണിച്ചാവാം അദ്ദേഹത്തെ തിരികെ കൊണ്ട് വരാന്‍ ബിഗ്ബോസ് തയ്യാറായത്. ഒരു പരിധിവരെ പ്രേക്ഷകരുടെ പല അഭിപ്രായങ്ങളും ബിഗ് പരിഗണിക്കാറുണ്ടല്ലോയെന്നും ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ആര്യ വ്യക്തമാക്കുന്നു.


Click it and Unblock the Notifications
