സൂര്യ മനസില്‍ ഒതുക്കിയ ആഗ്രഹം മണിക്കുട്ടന്‍ സാധിച്ചുകൊടുത്തു, നിങ്ങള്‍ പ്രണയത്തിലാണോ എന്ന് സോഷ്യല്‍ മീഡിയ

ബിഗ് ബോസ് സ്ഥിരമായി കാണുന്ന പ്രേക്ഷകര്‍ ആരും തന്നെ സൂര്യ മേനോന്റെ ലപ് ടപ് പാട്ട് മറന്നുകാണില്ല. ഒരു ദിവസത്തെ എപ്പിസോഡിലായിരുന്നു പ്രേക്ഷകരെ ഞെട്ടിച്ച് സൂര്യ ഈ പാട്ട് പാടിയത്. പിന്നീട് ഈ പാട്ട് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. മീശക്കാരന്‍ മണിക്കുട്ടാ നിന്റെ മീശ കാണുമ്പോള്‍ എന്നുള്ളില്‍ ലപ് ടപ് എന്നായിരുന്നു സൂര്യയുടെ വരികള്‍. എന്നാല്‍ ഇപ്പോഴിതാ സൂര്യയുടെ മനസില്‍ കാത്തുസൂക്ഷിച്ച ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് മണിക്കുട്ടന്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ അശോക് ദിണ്ഡയ്ക്ക് നേരെ ആക്രമണം, ചിത്രങ്ങള്‍ കാണാം

സൂര്യയെ കുറ്റം പറയാനാവില്ല

സൂര്യയെ കുറ്റം പറയാനാവില്ല

മണിക്കുട്ടന്റെ മീശയെ കുറിച്ച് പാട്ടുപാടിയ സൂര്യയെ ഒരിക്കലും തെറ്റു പറയാനാവില്ല. കാരണം മണിക്കുട്ടന്റെ മീശ സൂപ്പറാണെന്ന അഭിപ്രായം പ്രേക്ഷകര്‍ക്കുമുണ്ട്. ഇക്കാര്യം പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മനോഹരമായ നിമിഷം

മനോഹരമായ നിമിഷം

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്ന നിമിഷത്തിന് ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്. പതിവ് പോലെ സംസാരിക്കുന്നതിനിടെയിലായിരുന്നു മണിക്കുട്ടന്‍ സൂര്യയുടെ മീശ പിരിക്കാന്‍ അനുവദിച്ചത്.

കിടിലം ഫിറോസ്

കിടിലം ഫിറോസ്

കഴിഞ്ഞ ദിവസം കിടിലം ഫിറോസ് ഡൗണ്‍ ആണല്ലോ എന്ന മണിക്കുട്ടന്‍ സൂര്യയോട് ചോദിക്കുകയായിരുന്നു. ഇതിന് സൂര്യ മറുപടി പറഞ്ഞുകൊണ്ടിരിക്കെ കണ്ണാടിയില്‍ നോക്കി മണിക്കുട്ടന്‍ മീശ പിരിക്കുകയായിരുന്നു. എന്നാല്‍ ഒരു സൈഡിലെ മാത്രം പിരിച്ചില്ലെന്ന് സൂര്യ ചൂണ്ടിക്കാണിച്ചു.

 എന്നാ പിരിച്ചോ

എന്നാ പിരിച്ചോ


ഇതോടെ ആയിരുന്നു പ്രേക്ഷകര്‍ കാത്തിരുന്ന രംഗം സംഭവിച്ചത്. മണിക്കുട്ടന്റെ മീശ പിരിക്കാന്‍ കൈ തരിക്കുകയാണെന്ന് സൂര്യ പറഞ്ഞു. അത്രയ്ക്ക് തരിക്കുന്നുണ്ടോ എന്ന് ചിരിച്ചു കൊണ്ട് ചോദിച്ച മണിക്കുട്ടന്‍ എന്നാ പിരിച്ചോ എന്നു പറഞ്ഞ് നിന്നു കൊടുത്തു.

വൈറലായി

വൈറലായി

മണിക്കുട്ടന്റെയും സൂര്യയെയും ഈ അപൂര്‍വ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൂടാതെ ഇതിന് കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ തമ്മില്‍ പ്രണയത്തിലാണോ എന്ന സംശയവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.

ബോളിവുഡ് സുന്ദരി താര സുതാരിയ- ലേറ്റസ്റ്റ് ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+