മണിക്കുട്ടന്റെ മാനസികനില ശരിയല്ലെന്ന് മോഹൻലാൽ; സങ്കടം അടക്കാനാവാതെ പൊട്ടിക്കരഞ്ഞ് മണി
സംഭവബഹുലമായ ഒരു ആഴ്ചയ്ക്ക് ശേഷം വരുന്ന വാരാന്ത്യ എപ്പിസോഡിനെ മത്സരാർഥികളും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്
ബിഗ് ബോസ് മലയാളം സീസൺ 3ൽ അവതാരകൻ മോഹൻലാൽ എത്തിയ വാരാന്ത്യ എപ്പിസോഡായിരുന്നു ഇന്നലത്തേത്. സംഭവബഹുലമായ ഒരു ആഴ്ചയ്ക്ക് ശേഷം വരുന്ന വാരാന്ത്യ എപ്പിസോഡിനെ മത്സരാർഥികളും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. പ്രതീക്ഷിച്ചതുപോലെ തന്നെ ഓരോ വിഷയങ്ങളും സംസാരിച്ച് ശിക്ഷ വിധിച്ചും അവസാനിപ്പിച്ചും വരുന്നതിനിടയിലാണ് സന്ധ്യ-മണിക്കുട്ടൻ പ്രശ്നവും മോഹൻലാൽ എടുത്തിട്ടത്.

എന്തിനാണ് മോനെ നി അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചുകൊണ്ടാണ് മോഹൻലാൽ തുടങ്ങിയത്. ഇതിന് മറുപടിയായി സജ്ന-ഫിറോസ് ഉണ്ടായിരുന്ന സമയത്തെ മീൻ വെട്ടിയ സംഭവം മണി പറഞ്ഞുതുടങ്ങിയതും മോഹൻലാൽ ഇടപ്പെട്ടു. ഇതെല്ലാം പഴയ കാര്യങ്ങളാണെന്നും അതൊന്നും കേൾക്കാൻ തനിക്ക് താൽപര്യമില്ലെന്നുമായിരുന്നു മോഹൻലാൽ പറഞ്ഞത്. തനിക്ക് അറിയേണ്ടത് മണിക്കുട്ടൻ എന്തിന് അത് പറഞ്ഞു, അങ്ങനെ പറഞ്ഞത് ശരിയാണോയെന്നും മോഹൻലാൽ വ്യക്തമാക്കി.

ഇതിനിടയിൽ സന്ധ്യ ഇടപ്പെട്ട് ടാസ്ക്കിനിടയിൽ അത് പറഞ്ഞപ്പോൾ ഞാൻ പ്രതികരിച്ചില്ലെന്നും അത് കഴിഞ്ഞ് വീണ്ടും അത് ചർച്ചയാക്കിയപ്പോഴാണ് തനിക്ക് ഏറ്റവും കൂടുതൽ സങ്കടം വന്നതെന്നായിരുന്നു സന്ധ്യ പറഞ്ഞു. ജീവിതത്തിൽ ഏറ്റവും കൂടുതൽ ബഹുമാനം കൊടുക്കുന്നത് കലാകാരന്മാർക്കാണ്. ഈ വിഷയം നേരത്തെ പറഞ്ഞ് അവസാനിപ്പിച്ചതാണെന്നും മീൻ വെട്ടിയ സംഭവത്തിൽ കലാകാരിയായതുമായി ഒരു ബന്ധവുമില്ലെന്നും ഞാൻ വെജിറ്റേറിയൻ ആയതുകൊണ്ട് മാത്രമാണ് അങ്ങനെ സംഭവിച്ചതെന്നും സന്ധ്യ വ്യക്തമാക്കി.

പിന്നാലെ മോഹൻലാൽ മണിക്കുട്ടന് കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നുണ്ട്. ഫിനാലെയിലേക്ക് അടുക്കുമ്പോൾ എന്ത് പറഞ്ഞാലും പ്രശ്നമാകുന്ന സമയമാണെന്നും ഇതൊക്കെ വ്യക്തിപരമായി ബാധിക്കുന്ന കാര്യങ്ങൾകൂടിയാണെന്നും മോഹൻലാൽ പറഞ്ഞു. പൊളി ഫിറോസ് അനൂപിനെ അധിക്ഷേപിച്ചപ്പോൾ മണിക്കുട്ടൻ എന്തോരം പ്രശ്നമുണ്ടാക്കിയ ആളാണ് മണിക്കുട്ടനെന്ന് ചോദിച്ച മോഹൻലാൽ അങ്ങനെ ഒരാളിൽ നിന്ന് ഇത്തരമൊരു കാര്യം പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞു.

ഇതിന് മറുപടി പറയുന്നതിന് ഇടയിൽ സന്ധ്യ എന്ന് പറയുന്നതിന് പകരം സജ്ന എന്ന പേരാണ് മണിക്കുട്ടന്റെ വായിൽ നിന്ന് വന്നത്. ഇത് ഏറ്റുപടിച്ച മോഹൻലാൽ സജ്നയോ? അവൻ പുറകിൽ തന്നെ നിൽക്കുകയാണ് എന്ന് പറഞ്ഞു." നീ എത്ര ആഴ്ച പുറകിലാണ്? പേര് വരെ മാറി പറയുന്നു, അതുകൊണ്ടാണ് ചോദിക്കുന്നത്. ഇരുന്നോളു കാര്യം മണിക്കുട്ടന്റെ മാനസിക നില ഇപ്പോൾ ശരിയല്ലെന്ന് തോന്നുന്നു," മോഹൻലാൽ പറഞ്ഞു. പിന്നീട് മണി നൽകിയ വിശദീകരണവും വ്യക്തമല്ലെന്നും മോഹൻലാൽ പറഞ്ഞു.

സംസാരം അവസാനിപ്പിക്കുന്നതിന് മോഹൻലാൽ സന്ധ്യയോട് ക്ഷമ ചോദിച്ചു. ഇത് വീടിനെയാകെ ഞെട്ടിച്ചു, പ്രത്യേകിച്ച് മണിക്കുട്ടനെ. താൻ ക്ഷ ചോദിച്ചുവെന്നും എല്ലാവരും കണ്ടെന്നാണ് കരുതുന്നതെന്നും മണി പറഞ്ഞു. മറ്റ് മത്സരാർഥികളും അത് അംഗീകരിച്ചു. തെറ്റ് ചെയ്തിട്ടുണ്ടേൽ ക്ഷമ ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞ മണി എനിക്ക മാനസിക നില തെറ്റിയ ആളല്ല ഞാനെന്നും പറഞ്ഞു.

ഇടവേളയ്ക്ക് ശേഷം മോഹൻലാൽ തിരിച്ചെത്തി കാര്യം വിശദീകരിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ സ്റ്റോർ റൂമിലേക്ക് പോയ മണിക്കുട്ടൻ സർവ നിയന്ത്രണവും വിട്ട് പൊട്ടിക്കരഞ്ഞു. താനൊരിക്കലും അങ്ങനെയല്ല പറഞ്ഞത് എന്നും നിനക്ക് അങ്ങനെ തോന്നിയെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ താൻ ക്ഷമ പറഞ്ഞിട്ടും മോഹൻലാൽ അങ്ങനെ പറഞ്ഞതാണ് സങ്കടമയതെന്നും മണിയും വ്യക്തമാക്കി. അവസാനം ട്രെയിൻ കളിച്ച് പ്രശ്നങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications
