ലാൽ സാർ ഇറക്കിവിടാതിരുന്നാൽ ഭാഗ്യം, പോവുകയാണേൽ ഇയാളെയും കൊണ്ടേ പോകൂ: മണിക്കുട്ടൻ
"ഡിംപൽ എന്തും പറഞ്ഞോട്ടെ, ഒരാൾക്ക് എത്ര നാൾ സെന്റിമെന്റ്സും വെച്ച് ഇവിടെ നിക്കാൻ പറ്റും. പക്ഷെ ഇയാൾ അവളോട് കാണിക്കുന്നത് മോശമാണ്."
ബിഗ് ബോസ് മലയാളം സീസൺ 3ൽ സംഭവബഹുലമായ ഒരു ആഴ്ചയാണ് കടന്നു പോകുന്നത്. നാട്ടുകൂട്ടം എന്ന ടാസ്ക്കിനിടയിൽ പല തവണ മത്സരാർഥികൾ കൊമ്പുകോർത്തു. സുഹൃത്തുക്കളായിരുന്നവർ വരെ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചപ്പോൾ കളി മാറി. മണിക്കുട്ടനും കിടിലം ഫിറോസും ഏറ്റുമുട്ടിയതും ശ്രദ്ധേയമായി. റംസാൻ ചെരുപ്പെറിഞ്ഞപ്പോൾ മണിക്കുട്ടനെ പ്രകോപിപ്പിച്ചും സൂര്യയുടെ വിഷയം ആയുധമാക്കിയുമാണ് കിടിലം ഫിറോസ് കളിച്ചത്. രണ്ടുപേരും കയ്യാങ്കളിയിലേക്കും പോയിരുന്നു.

ഇതിന് ശേഷം സൂര്യയുമായി സംസാരിക്കുമ്പോഴാണ് മണിക്കുട്ടൻ താൻ ഇവിടുന്നു പോവുകയാണെങ്കിൽ കിടിലം ഫിറോസിനെയുമായെ പോവുകയുള്ളുവെന്ന് പറയുന്നത്. "ഡിംപൽ എന്തും പറഞ്ഞോട്ടെ, ഒരാൾക്ക് എത്ര നാൾ സെന്റിമെന്റ്സും വെച്ച് ഇവിടെ നിക്കാൻ പറ്റും. പക്ഷെ ഇയാൾ അവളോട് കാണിക്കുന്നത് മോശമാണ്." മണിക്കുട്ടൻ പറഞ്ഞു.

ഡിംപലിനെ താൻ പിന്തുണച്ച് ഫൈനൽ ഫൈവ് വരെ എത്തിക്കുമെന്നല്ല. ഡിംപൽ തെറ്റ് ചെയ്താൽ ചെയ്തെന്ന് തന്നെ പറയുമെന്നും മണിക്കുട്ടൻ പറഞ്ഞു. ആരെങ്കിലും ഒരാൾ വേണ്ടെ ചോദിക്കാനെന്നും അതല്ലാതെ തനിക്ക് അയാളോട് വ്യക്തി പരമായി ഒരു പ്രശ്നവുമില്ലെന്നും മണിക്കുട്ടൻ പറഞ്ഞു. ഈ ആഴ്ച ലാലേട്ടൻ എന്നെ കുറെ ചീത്ത വിളിക്കുമെന്നും എന്നാൽ പോവുമ്പോൾ ഇയാളെയുമായിട്ടെ പോകുവെന്നും മണി പറയുന്നതും കാണാം.

റംസാന്റെ ചെരുപ്പേറാണ് വലിയ അടിയിലേക്ക് നയിച്ചത്. സായ് വിഷ്ണു സംസാരിക്കുമ്പോഴായിരുന്നു റംസാന് ചെരുപ്പെറിഞ്ഞത്. എന്നാല്‍ ഇത് പോയത് മണിക്കുട്ടന് നേരെയായിരുന്നു. ഇതോടെയാണ് മണിക്കുട്ടന് ദേഷ്യപ്പെടുന്നത്. തുടര്‍ന്ന് വലിയ വാക്ക് തര്‍ക്കം തന്നെ ഉടലെടുത്തു. ഇതിനിടെ റംസാന് പിന്തുണയുമായെത്തിയ കിടിലം ഫിറോസും മണിക്കുട്ടനും തമ്മിലുള്ള വഴക്ക് കയ്യാങ്കളിയായി മാറുകയും ചെയ്തു. തല്ലെടാ എന്ന് പറഞ്ഞ് പാഞ്ഞടുത്ത കിടിലനെതിരെ മണിക്കുട്ടനും ചെല്ലുകയായിരുന്നു.
Recommended Video

ഇതിനിടെ ഇന്നലെ സന്ധ്യയോട് കിടിലം ഫിറോസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വീക്കിലി ടാസ്ക്കിന് ശേഷം പലരും തന്നില്‍ നിന്നും അകന്നുവെന്നാണ് കിടിലന്‍ ഫിറോസ് പറയുന്നത്. ഈ ടാസ്ക്ക് കഴിഞ്ഞപ്പോള്‍ നാലോ അഞ്ചോ പേരാണ് ഒറ്റയടിക്ക് എന്നില്‍ നിന്നങ്ങ് മാറിപ്പോയതെന്നാണ് കിടിലന്‍ പറഞ്ഞത്. ആരൊക്കെയാണെന്ന് സന്ധ്യ ചോദിച്ചപ്പോള്‍ അനൂപ്, ഡിംപല്‍, സായ്, മണി എന്നിവരുടെ പേരുകളായിരുന്നു കിടിലം ചൂണ്ടിക്കാണിച്ചത്. നാലു പേര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കിടിലന്‍ നടത്തിയത്.












Click it and Unblock the Notifications