രജിത് കുമാറിനും മണിക്കുട്ടനേക്കാളും കേമന്‍ സാബുവോ: വോട്ടെടുപ്പിലെ ഫലം ഇങ്ങനെ
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ വിജയികളെ തിരഞ്ഞെടുക്കാനുള്ള പ്രേക്ഷക വോട്ടെടുപ്പ് പൂര്‍ത്തിയായിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും അന്തിമ പ്രഖ്യാനം എന്നുണ്ടാവുമെന്ന കാര്യത്തില്‍ ഇതുവരെ ഒരു അറിയിപ്പും ഷോ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പ്രേക്ഷകരും വലിയ ആകാംക്ഷയില്‍ കഴിയുകയാണ്.
അപ്ഡേഷനുകള്‍ ഒന്നും ഇല്ലാതായതോടെ സാമൂഹ്യ മാധ്യമങ്ങളിലെ ബിഗ് ബോസ് പ്രേക്ഷകരുടെ ഗ്രൂപ്പുകളും നിര്‍ജീവമായി തുടങ്ങിയിട്ടുണ്ട്. വിവിധ തരത്തിലുള്ള പോളുകളില്‍ മാത്രമാണ് പല ഗ്രൂപ്പുകളിലും ഇപ്പോള്‍ ആരാധകര്‍ തങ്ങളുടെ പിന്തുണ അറിയിക്കുന്നത്. അത്തരത്തില്‍ ഒരു ബിഗ് ബോസ് ആരാധക കൂട്ടായ്മയില്‍ വന്ന രണ്ട് പോളുകളുടെ ഫലം പ്രസിദ്ധീകരിക്കുകയാണ് ഇവിടെ..

മറ്റ് ഭാഷകളുടെ ചുവട് പിടിച്ച് 2018 ലാണ് മലയാളത്തില്‍ ബിഗ് ബോസ് ആദ്യമായി സംപ്രേഷണം ചെയ്തുതുടങ്ങുന്നത്. പ്രിയ നടന്‍ മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയ്ക്ക് ആദ്യ സീസണില്‍ തന്നെ ആരാധകരെ സൃഷ്ടിക്കാന്‍ സാധിച്ചു. സാബുമോന്‍ ആയിരുന്നു ആദ്യ സീസണിലെ വിജയി. ഒന്നാം ഭാഗത്തിന്‍റെ വലിയ വിജയത്തിന്‍റെ ആവേശത്തിലായിരുന്നു രണ്ടാം ഭാഗം ആരഭിച്ചത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളാല്‍ ഷോ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല.

മുന്നാം സീസണും ഏറെ പ്രേക്ഷക പിന്തുണ തേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ഷോ 95-ാം ദിവസം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തത്. ആദ്യം പറഞ്ഞ രണ്ട് പോളിന്‍റെ കാര്യത്തിലേക്ക് കടക്കുകയാണെങ്കില്‍ ബിഗ് ബോസ് മലയാളത്തിലെ ലെ മികച്ച വനിത മത്സരാർഥിയെ കുറിച്ചുള്ളതാണ് ആദ്യ പോള്‍.

ആകെ മൂന്ന് സീസണുകള്‍ നടന്നെങ്കിലും ആദ്യത്തേയും മൂന്നാമത്തേയും സീസണിലെ വനിതാ മത്സരാര്‍ത്ഥികളാണ് ഈ പോളില്‍ ഇടം പിടിച്ചിരിക്കുന്നത്. ആദ്യ സീസണിൽ നിന്ന് രഞ്ജിനി, പേളി. മൂന്നാം സീസണിൽ നിന്ന് ഋതു,ഡിംപൽ എന്നിവരാണ് പോളിലുള്ളത്. എല്ലാവരും മത്സര ബുദ്ധി കൊണ്ടും നിലപാടു കൊണ്ടും ശക്തമായ തീരുമാനങ്ങൾ എടുത്തതു കൊണ്ടും സീസണുകളെ ഉജ്ജ്വലമാക്കിത്തീർത്തവർ.

ക്ഷമിക്കണം രണ്ടാമത്തെ സീസണിൽ നിന്ന് ഇത്രയും ശക്തരായ വനിത മത്സരാർത്ഥികളെ തെരഞ്ഞെടുക്കാൻ സാധിച്ചില്ല. അവരെ അടുത്തു തന്നെ പോളുകളിൽ കാണാൻ സാധിക്കുന്നതാണെന്നാണ് പോള്‍ നടത്തുന്നയാള്‍ പറഞ്ഞിരിക്കുന്നത്. പോള്‍ 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ശക്തമായ മത്സരമാണ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ നടക്കുന്നത്.

നിലവില്‍ ഏറ്റവും കൂടുതല്‍ പേരുടെ പിന്തുണ കിട്ടിയ മത്സരാര്‍ത്ഥി പേളി മാണിയാണ്. തൊട്ടുപിറകില്‍ തന്നെ റിതു മന്ത്രയുണ്ട്. മൂന്നാം സീസണിലെ ആരാധകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ ഡിപംല്‍ ഭാല്‍ ആവട്ടെ അതേസമയം സമയം മൂന്നാം സ്ഥാനത്താണ് നിലവില്‍ തുടരുന്നത്. രഞ്ജിന് ഹരിദാസിന് ലഭിച്ച പ്രേക്ഷക പിന്തുണയും വളരെ കുറവാണ്. ബിഗ് ബോസ് സീസൺ3 യുടെ ഫൈനൽ8 ല്‍ ഉള്ളവരാണ് ഋതുവും ഡിംപലും.

മികച്ച പ്രേക്ഷ പിന്തുണയുള്ള മത്സരാർഥികളുമാണിവർ. വിജയിയെ കണ്ടെത്താനുളള വോട്ടിങ്ങ് കഴിയുമ്പോൾ ഫൈനൽ ഫൈവിൽ ഇരുവരും ഉണ്ടാകുമെന്നും പ്രേക്ഷകർ പ്രവചിക്കുന്നുണ്ട്. പുറത്തു വന്ന അനൗദ്യോഗിക വോട്ടിങ്ങ് റിപ്പോർട്ടിൽ മൂന്നാം സ്ഥാനത്ത് ഡിംപലിന്റെ പേരാണ് പ്കചരിക്കുന്നത്. അഞ്ചാം സ്ഥാനത്ത് ഋതുവിന്റേയും. അതേസമയം ആദ്യ സീസണിലെ ആരാധകരെ ഇപ്പോഴും നിലനിര്‍ത്താന്‍ കഴിയുന്നു എന്നതാണ് പേളി മാണിയുടെ പ്രത്യേകത.

അതേസമയം ഇതിലും വാശിയേറിയ മത്സരമാണ് പുരുഷന്‍മാരുടെ വിഭാഗത്തില്‍ നടന്നത്. സാബു മോൻ, രജിത്ത് കുമാർ, ഫിറോസ് ഖാൻ, മണിക്കുട്ടൻ എന്നിവരായിരുന്നു പോളില്‍ പങ്കെടുത്തത്. സാബുമോന്‍ ഒന്നാം സീസണിലെ വിജയിയും രജിത് കുമാര്‍ രണ്ടാം സീസണിലെ ഏറ്റവും ആരാധക പിന്തുണ നേടിയ മത്സരാര്‍ത്ഥിയുമായിരുന്നു. മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന ഫിറോസ് ഖാന്‍ ഇതിനോടകം ഷോയില്‍ നിന്നും പുറത്തായി കഴിഞ്ഞു.

മണിക്കുട്ടന് സീസണ്‍ 3 യിലെ അവശേഷിക്കുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. ഒരിക്കല്‍ ഷോയില്‍ നിന്ന് പുറത്ത് പോവേണ്ടി വന്നെങ്കിലും പ്രേക്ഷക പിന്തുണയില്‍ ഒട്ടും കുറവില്ല. ഈ പിന്തുണ അദ്ദേഹത്തിന് പോളിങിലും നിലനിര്‍ത്താന്‍ സാധിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഏറ്റവും മികച്ച മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പോളിങ് അവസാനിക്കുമ്പോള്‍ കൂടുതല്‍ പിന്തുണ നേടിയ താരം മണിക്കുട്ടനാണ്.

മണിക്കുട്ടന് പിന്നില്‍ രണ്ടാമതായുള്ള താരം സാബുമോനാണ്. സീസണ്‍ മൂന്ന് പിന്നിട്ടെങ്കിലും സാബു മോന്‍റെ ആരാധകരില്‍ വലിയൊരു വിഭാഗം ഇപ്പോഴും അദ്ദേഹത്തെ പിന്തുടരുന്നു എന്നതും ശ്രദ്ധേയമാണ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും പിറകിലായിട്ടുള്ളത് രജിത് കുമാറാണ്. ബിഗ് ബോസിന് അകത്തും പുറത്തും വിവാദ നായകന്‍ കൂടിയായിരുന്നു അദ്ദേഹം. ശക്തമായ മത്സരത്തില്‍ ഫിറോസ് ഖാന് നാലാം സ്ഥാനത്ത് എത്താന്‍ മാത്രമേ സാധിച്ചുള്ളു.
Recommended Video

അതേസമയം ഇവർ നാല് പേരും ബിഗ് ബോസ് മലയാളത്തിലെ ശക്തരായ മത്സരാർഥികൾ ആണെന്ന് അഭിപ്രായവും ശക്തമാണ്. നാലു പേരും നാല് രീതിയുലുള്ള ഗെയിം ആയിരുന്നു ഹൗസിൽ കാഴ്ചവെച്ചത്. ഇവരുടെ നാല് വ്യത്യസ്ത സ്ട്രറ്റജികളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് ഷോയിലെ മികച്ച ഗെയിമറായിരുന്നു സാബുവെങ്കില്‍ മികച്ച സ്ട്രറ്റജി ആയിരുന്നു രജിത് കുമാറിന്‍റേത്. മണിക്കുട്ടനെ ശ്രദ്ധേയമാക്കിയതാവട്ടെ അദ്ദേഹത്തിന്‍റെ വ്യക്തിത്വവും.


Click it and Unblock the Notifications