കാത്തിരിപ്പിനും മറ്റൊരു സീസണിനും അവസാനം കുറിച്ച് ബിഗ് ബോസ്; വിജയ നിമിഷത്തിൽ പൊട്ടിക്കരഞ്ഞ മണിക്കുട്ടൻ പറഞ്ഞത്,
കാത്തിരിപ്പിനും സീസണിനും അവസാനം കുറിച്ച് ബിഗ് ബോസ്; വിജയ നിമിഷത്തിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ
മലയാള ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദിനമായിരുന്നു ഓഗസ്റ്റ് 1. ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ ആരംഭിച്ച ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ വിജയി ആരെന്നുള്ള കാത്തിരിപ്പിന് അവസനമിടുന്ന ദിവസം. മറ്റൊരു സംഭവബഹുലമായ സീസണിന് പരിസമാപ്തി കുറിച്ച് പ്രിയനടൻ മോഹൻലാൽ സീസൺ മൂന്നിലെ വിജയി ആരെന്ന് പ്രഖ്യാപിച്ചു. പ്രവചനങ്ങളും അഭ്യൂവഹങ്ങളും ശരിവെച്ച് മണിക്കുട്ടൻ തന്നെയാണ് ബിഗ് ബോസ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻ നിശ്ചയിച്ചിരുന്നത്രയും ദിവസങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ മത്സരം പാതി വഴിയിൽ അവസാനിച്ചപ്പോൾ അവശേഷിച്ച എട്ട് മത്സരാർഥികളാണ് കിരീടത്തിനായി പ്രേക്ഷക പിന്തുണ തേടിയത്. മണിക്കുട്ടൻ, റംസാൻ, അനൂപ്, ഡിംപൽ ഭാൽ, നോബി, ഫിറോസ് ഖാൻ, റിതു മന്ത്ര, സായ് വിഷ്ണു എന്നിവരാണ് അവസാന എട്ടിലെത്തിയത്.

വർണശഭളമായിരുന്നു ഫിനാലെ എപ്പിസോഡ്. അനു സിത്താര, സാനിയ ഇയ്യപ്പൻ, സുരാജ് വെഞ്ഞാറംമൂട്, ഗ്രെയ്സി ആന്റണി, ടിനി ടോം തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അവതരിപ്പിച്ച പരിപാടികൾ ഫിനാലേക്ക് കൂടുതൽ മിഴിവേകി. സീസണിലെ വിവിധ പുരസ്കാരങ്ങൾ സമ്മാനിച്ചുകൊണ്ടായിരുന്നു തുടക്കം. ഈ സീസണിലെ മികച്ച ഗെയിമറായി തിരഞ്ഞെടുക്കപ്പെട്ടത് അനൂപാണ്. ശേഷം മികച്ച എന്റര്‍ടെയിനര്‍ക്കുള്ള അംഗീകാരം മണിക്കുട്ടനാണ്. സമാധാനത്തിനുള്ള പുരസ്‌കാരം നോബിയ്ക്ക് ലഭിച്ചു. ഏറ്റവും കൂടുതല്‍ എനര്‍ജിയുണ്ടായിരുന്ന മത്സരാര്‍ഥി റംസാന്‍ ആണ്. സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ച താരമായി സായി വിഷ്ണുവിന് അംഗീകാരം ലഭിച്ചു.

ഇതിന് ശേഷം ഒന്നിന് പുറകെ ഒന്നായി അവശേഷിച്ച മത്സരാർഥികളിൽ നിന്ന് വിജയിലേക്കുള്ള യാത്രയായിരുന്നു. എട്ടാം സ്ഥാനം നേടി മത്സരത്തില്‍ നിന്നും താരം പുറത്തേക്ക് പോയി ഓഡിയന്‍സായി വന്ന മുന്‍മത്സരാര്‍ഥികള്‍ക്കൊപ്പം ഇരുന്നു. രണ്ടാമതായി റിതു മന്ത്രയാണ് വോട്ടിന്റെ കണക്കില്‍ ഏറ്റവും പിന്നിലുള്ളത്. ഏഴാം സ്ഥാനമായിരുന്നു റിതുവിന് ലഭിച്ചത്. ഫൈനൽ ഫൈവിലെത്താതെ ഫിറോസ് ഖാനും പുറത്തേക്ക്.

മണിക്കുട്ടന്‍, സായി വിഷ്ണു, ഡിംപല്‍ ഭാല്‍, റംസാന്‍ മുഹമ്മദ്, അനൂപ് കൃഷ്ണന്‍, എന്നിവരാണ് ബിഗ് ബോസ് മൂന്നാം സീസണിലെ ഫൈനല്‍ ഫൈവിലെത്തിയ ആ താരങ്ങള്‍. ഇതിൽ ഡിംപൽ ഭാൽ മൂന്നാം സ്ഥാനവും സായ് വിഷ്ണു രണ്ടാം സ്ഥാനവും നേടിയപ്പോൾ മണിക്കുട്ടനാണ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. കാത്തിരുന്ന നിമിഷം വന്നെത്തിയപ്പോൾ മണിക്കുട്ടൻ വികാരഭരിതനായി. 92,001,384 വോട്ടുകളുമായാണ് മണിക്കുട്ടന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 വിന്നറായത്.

പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു തന്റെ ട്രോഫി മണിക്കുട്ടന്‍ മോഹന്‍ലാലില്‍ നിന്നും ഏറ്റുവാങ്ങിയത്. എന്നെ സഹായിക്കാന്‍ ഈ ലോകം മൊത്തമാണ് വന്നത്. ഇടയ്ക്ക് വച്ച് ഞാന്‍ ഇവിടെ നിന്നും പോകാന്‍ നിന്നപ്പോള്‍ പോലും എന്നെ ഇവിടേയ്ക്ക് തിരികെ കൊണ്ട് വന്ന് എന്ന മത്സരിപ്പിച്ച അണിയറ പ്രവര്‍ത്തകരോടും ബിഗ് ബോസിനോടും നന്ദി പറയുന്നുവെന്ന് മണിക്കുട്ടൻ പറഞ്ഞു.

"ഒരുപാട് പേരോട് നന്ദി പറയേണ്ടതുണ്ട്. ആദ്യം പറയേണ്ടത് ഈ മത്സരാര്‍ത്ഥികളോടാണ്. ഇത് ഒത്തൊരുമയുടെ വിജയമായിരുന്നു. ടാസ്‌ക്കുകളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഒരിക്കലും ഒറ്റയ്ക്ക് വിജയിക്കണമെന്ന് കരുതിയിരുന്നില്ല. ഒരുമിച്ച് ജയിക്കാനാണ് നോക്കിയത്. ഇവരും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പ്രാര്‍ത്ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ ദേ നേരത്തെ കണ്ട രണ്ടു പേര്‍. ഒരുപാട് പേരുടെ കളിയാക്കലുകള്‍ കേട്ടു. എന്നിട്ടും മകനെ വിശ്വസിച്ചു കൂടെ നിന്നു. എന്തെങ്കിലുമൊക്കെ തിരിച്ചു കൊടുക്കാന്‍ സാധിച്ചു. അതുപോലെ ഞാന്‍ ഇന്ന് ഓര്‍ക്കുകയാണ് എന്റെ റിനോജിനെ. ഇന്നവന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരുപാട് സന്തോഷിച്ചേനെ. അളിയാ എന്തെങ്കിലും ആയെടാ ഞാന്‍. എന്തെങ്കിലും ആയി."
Recommended Video

ബിഗ് ബോസ് സീസൺ 3 ഗംഭീരമായി അവസാനിച്ചതിന് പിന്നാലെ നാലാം ഭാഗത്തിനെ കുറിച്ചുള്ള സൂചനയും മോഹൻലാൽ നൽകിയിട്ടുണ്ട്. ഉടനെ തന്നെ നാലാം ഭാഗം ഉണ്ടാകുമെന്നാണ് നടൻ പറഞ്ഞിരിക്കുന്നത്. ഒരിക്കൽ കൂടി ബിഗ് ബോസ് ഹൗസിലെത്തിയതിന് ശേഷമാണ് സീസൺ 4നായുള്ള കാത്തിരിപ്പിനെ കുറിച്ച് താരം പറഞ്ഞത്. ''ഇനിയൊരു കാത്തിരിപ്പാണ്. സന്തോഷവും സങ്കടവും പ്രണയവും അടിപിടിയും കുശുമ്പും വന്ന് നിറയുന്നത് വരെ നമുക്ക് കാത്തിരിക്കാം. നമുക്ക് കാണാം കാണണം. ബിഗ് ബോസ് സീസൺ 4" എന്ന വാചകത്തോടെയാണ് താരം വിടവാങ്ങിയത്.


Click it and Unblock the Notifications
