ബിഗ് ബോസിലേക്ക് മണിക്കുട്ടന്റെ റീഎൻട്രി? വമ്പൻ ട്വിസ്റ്റ് പുറത്ത് വിട്ട് മണിക്കുട്ടൻ ആർമി

മണിക്കുട്ടന്‍ ബിഗ് ബോസില്‍ നിന്നും പുറത്തായോ? ഇന്നലെ എപിസോഡിന് ശേഷം ഏഷ്യാനെറ്റ് പുറത്ത് വിട്ട പ്രമോയോട് കൂടി ബിഗ് ബോസ് ആരാധകരെല്ലാം ചോദിക്കുന്നത് ഈ ഒരു ചോദ്യമാണ്. മണിക്കുട്ടന്‍ പുറത്തെന്നത് പ്രാങ്ക് ആയിരിക്കാമെന്നും അതല്ലെങ്കില്‍ മണിക്കുട്ടന്‍ സീക്രട്ട് റൂമിലായിരിക്കും എന്നാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം

യഥാര്‍ത്ഥത്തില്‍ എന്താണ് ബിഗ് ബോസ് ഹൗസില്‍ സംഭവിച്ചത് എന്ന് വ്യക്തമാക്കി ഫാന്‍സ് ഗ്രൂപ്പ് രംഗത്ത് വന്നിരിക്കുകയാണ്. മണിക്കുട്ടന്റെ കാര്യത്തില്‍ ഒരു ട്വിസ്റ്റ് ഉണ്ടെന്നാണ് മണിക്കുട്ടന്‍ ആര്‍മി ഒഫീഷ്യല്‍ ഗ്രൂപ്പിലെ പോസ്റ്റ് വ്യക്തമാക്കുന്നത്. വിശദമായി അറിയാം

ഞെട്ടിച്ച പ്രഖ്യാപനം

ഞെട്ടിച്ച പ്രഖ്യാപനം

സജിനയും ഫിറോസ് ഖാനും പുറത്താക്കപ്പെട്ടതിന് ശേഷം ആദ്യമായി ബിഗ് ബോസ് ഹൗസില്‍ നടന്ന എലിമിനേഷനില്‍ സന്ധ്യ മനോജ് ആണ് പുറത്തായത്. ഡബിള്‍ എവിക്ഷനുണ്ടായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. എന്നാല്‍ ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ച പ്രഖ്യാപനം ആണ് ബിഗ് ബോസ് കഴിഞ്ഞ ദിവസം നടത്തിയത്.

പൊട്ടിക്കരച്ചിൽ

പൊട്ടിക്കരച്ചിൽ

ചില പ്രത്യേക കാരണങ്ങളാല്‍ സ്വന്തം തീരുമാന പ്രകാരം മണിക്കുട്ടന്‍ ഈ ബിഗ് ബോസ് ഹൗസിനോട് വിട പറഞ്ഞിരിക്കുന്നു എന്നാണ് ചാനല്‍ പുറത്ത് വിട്ട പ്രമോയില്‍ ഉളളത്. ഇത് കേട്ട് മത്സരാര്‍ത്ഥികള്‍ ഞെട്ടിത്തരിച്ചിരിക്കുന്നതും ഡിംപല്‍ ഭാലും സൂര്യയും അടക്കമുളളവര്‍ പൊട്ടിക്കരയുന്നതും പ്രമോയില്‍ കാണാം. എന്താണ് സംഭവിച്ചത് എന്ന് പ്രേക്ഷകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും മനസ്സിലായിട്ടില്ല.

എങ്കില്‍ മാപ്പ് പറയാം

എങ്കില്‍ മാപ്പ് പറയാം

ഒരു തവണ മണിക്കുട്ടനോട് സംസാരിക്കാന്‍ അവസരം തരാമോ എന്ന് കിടിലം ഫിറോസ് അടക്കമുളളവര്‍ ക്യാമറയ്ക്ക് മുന്നില്‍ വന്ന് ചോദിച്ചു. തങ്ങള്‍ പറഞ്ഞ എന്തേലും കാര്യം മണിക്കുട്ടനെ വിഷമിപ്പിച്ചതാണ് എങ്കില്‍ മാപ്പ് പറയാമെന്നും കിടിലം ഫിറോസ് പറഞ്ഞു. പ്രമോ പുറത്ത് വന്നത് മുതല്‍ ബിഗ് ബോസ് ആരാധകര്‍ എന്താണ് സംഭവിച്ചത് എന്നുളള ചര്‍ച്ചയിലാണ്.

വലിയ ആരാധകക്കൂട്ടം

വലിയ ആരാധകക്കൂട്ടം

ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. എംകെ എന്നാണ് ആരാധകര്‍ മണിക്കുട്ടനെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകക്കൂട്ടം മണിക്കുട്ടനുണ്ട്. അവസാന അഞ്ചില്‍ എത്തുന്ന മത്സരാര്‍ത്ഥികളില്‍ ഒരാള്‍ മണിക്കുട്ടന്‍ ആയിരിക്കും എന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ മണിക്കുട്ടന്‍ പുറത്ത് പോകുന്നത് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസവുമാണ്.

മണിക്കുട്ടനെ തിരിച്ച് കൊണ്ട് വരണം

മണിക്കുട്ടനെ തിരിച്ച് കൊണ്ട് വരണം

ചാനലിന്റെ ബിഗ് ബോസ് വീഡിയോകള്‍ക്ക് താഴെയും മറ്റും ആരാധകര്‍ മണിക്കുട്ടനെ തിരിച്ച് കൊണ്ട് വരണം എന്ന് ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. പുതിയ എപിസോഡിന് വേണ്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നതിനിടെയാണ് മണിക്കുട്ടന്‍ ആര്‍മി ഒഫീഷ്യല്‍ ഗ്രൂപ്പില്‍ വന്ന പോസ്റ്റ് ചര്‍ച്ചയായിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ എന്താണ് സംഭവിച്ചത് എന്നാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്

ക്വിറ്റ് ചെയ്യുന്നു എന്ന ഒരു തീരുമാനം

ക്വിറ്റ് ചെയ്യുന്നു എന്ന ഒരു തീരുമാനം

പേജില്‍ വന്ന പോസ്റ്റ് ഇങ്ങനെയാണ്: ''ഇന്നലെ ഉച്ചയോടെ ആയിരുന്നു മണിക്കുട്ടന്‍ ക്വിറ്റ് ചെയ്യുന്നു എന്ന ഒരു തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് അറിയുവാന്‍ കഴിഞ്ഞത് ഇപ്പോ ഹൗസിന്റെ ഉള്ളില്‍ തന്നെ ആരോപിക്കപ്പെടുന്ന ചില അപവാദങ്ങളുടെ കാരണത്താല്‍ ഇനി പുറത്തിറങ്ങിയാല്‍ തനിക്ക് സമാധാനമായി ജീവിക്കാനോ തന്റെ അഭിനയ ജീവിതത്തില്‍ തുടരുവാനോ സാധിക്കില്ല എന്ന ഒരു ഭയം ആയിരുന്നു പുള്ളിയെ അത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിക്കാന്‍ ഇടയായത് എന്നാണ് വിവരം ലഭിച്ചിട്ടുളളത്'

ഹൗസിലേക്ക് റീഎന്‍ട്രി

ഹൗസിലേക്ക് റീഎന്‍ട്രി

''ഉച്ചയ്ക്ക് ക്വിറ്റ് ചെയ്ത് വീട് വിട്ടിറങ്ങിയ മണിക്കുട്ടനെ ബിഗ് ബോസ് ടീം കസ്റ്റഡിയില്‍ തന്നെ നിലനിര്‍ത്തുക ആയിരുന്നു. പിന്നീട് ബിഗ് ബോസ് ടീം മണിക്കുട്ടനെ കൗണ്‍സില്‍ ചെയ്ത് ഗെയിം തുടരണം എന്ന ഒരു തീരുമാനത്തിലേക്ക് കണ്‍വിന്‍സ് ചെയ്ത് എത്തിക്കുക ആയിരുന്നു എന്നാണ് നമ്മുടെ പേജിന് ലഭിച്ച വിവരം. ഇന്നലെ രാത്രി ആണ് തിരിച്ച് ഹൗസിലേക്ക് പുള്ളി റീഎന്‍ട്രി ആയത് എന്നുളളത് കൊണ്ട് ഇന്നത്തെ എപ്പിസോഡില്‍ അവസാനം കാണിക്കുന്ന നാളത്തെ എപ്പിസോഡ് പ്രമോയിലോ അല്ലെങ്കില്‍ ചൊവ്വാഴ്ചത്തെ എപിസോഡ് പ്രമോയിലോ പുള്ളിയുടെ തിരിച്ച് വരവ് നമ്മളെ കാണിക്കും എന്നാണ് കരുതപ്പെടുന്നത്'' എന്നാണ് പോസ്റ്റ്.

സൂര്യ ആണ് എല്ലാത്തിനും കാരണം

സൂര്യ ആണ് എല്ലാത്തിനും കാരണം

നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇങ്ങനെ നാളെ നാളെ എന്ന് പറഞ്ഞു 100 ദിവസം തികയ്ക്കാനുള്ള പരിപാടി ആണോ.. Mk ആദ്യം ഷോയിൽ വന്നെന്നു ഉള്ള പ്രോമോ വന്നാൽ മാത്രം ഇനി ബിഗ്ഗ്‌ബോസ് എന്നാണ് ഒരു പ്രതികരണം. ആ സൂര്യ ആണ് എല്ലാത്തിനും കാരണം. അവളെ അടുത്ത നോമിനേഷനിൽ പുറത്താക്കണം. അതിനു മറ്റു നോമിനേറ്റ് ചെയ്യപ്പെടുന്നവർക്ക് നമ്മൾ വോട്ടു ചെയ്യണം MK അടുത്ത നോമിനേഷനിൽ വരില്ല എന്ന് മറ്റൊരു പ്രതികരണം

നമ്മളാണ് മണ്ടൻ

നമ്മളാണ് മണ്ടൻ

കഴിഞ്ഞ സീസൺ മുതൽ ഇവരുടെ സ്ഥിരം പരിപാടിയാണിത്. നന്നായി ഗെയിം കളിക്കുന്നവരെ എന്തെങ്കിലും കാരണം ഉണ്ടാക്കി ഷോയില്നിന്നു പുറത്താക്കും. ഇത് കാണുന്ന നമ്മളാണ് മണ്ടൻ എന്നും കമന്റുണ്ട്. തിരിച്ചു ജോയിൻ ചെയ്താലും ഇല്ലെങ്കിലും ചിന്തിക്കുക. ദുർബല മനസ്സിന് ഉടമയായ എംകെ ആണോ ബിഗ് ബോസ് വിന്നർ ആകേണ്ടത്? എന്നാണ് ആരാധകരിൽ ഒരാൾ ഉയർത്തുന്ന ചോദ്യം.

മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+