ഇഷ്ടമല്ലടാ...എനിക്ക് ഇഷ്ടമല്ലടാ...; സൂര്യയ്ക്ക് പാട്ടിലൂടെ മറുപടി നൽകി മണിക്കുട്ടൻ

ഇന്നലെ നടന്ന ഡെയ്‌ലി ടാസ്ക് പാടാം നമുക്ക് പാടാം എന്നുള്ളതായിരുന്നു

ബിഗ് ബോസ് മലയാളം സീസൺ 3 അറുപത് ദിവസം പിന്നിട്ട് മുന്നേറുകയാണ്. സന്തോഷകരമായ സംഭവ ബഹുലമായ റെഡ് കാർഡ് എവിക്ഷനും സന്തോഷം നിറഞ്ഞ വിഷു ആഘോഷങ്ങൾക്കും ശേഷം ബിഗ് ബോസ് വീട് വീണ്ടും സാധാരണ ഗതിയിലേക്ക് എത്തി. ഇന്നലെ നടന്ന ഡെയ്‌ലി ടാസ്ക് പാടാം നമുക്ക് പാടാം എന്നുള്ളതായിരുന്നു. പാട്ടിലൂടെ തങ്ങൾക്ക് മറ്റ് മത്സരാർഥികളോട് പറയാനുള്ളത് പാടി പറയാം.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

എന്റെ പുറകെ നടന്ന് കാര്യമില്ലടാ...

എന്റെ പുറകെ നടന്ന് കാര്യമില്ലടാ...

ടാസ്ക്കിനിടയിലാണ് സൂര്യയെ മണിക്കുട്ടൻ തിരഞ്ഞെടുത്തത്. ബൗളിൽ നിന്ന് മണിക്കുട്ടന് ലഭിച്ചത് സ്വപ്നക്കൂട് എന്ന ചിത്രത്തിലെ ഇഷ്ടമല്ലടാ...എന്ന് തുടങ്ങുന്ന ഗാനമായിരുന്നു. ഒട്ടും സംശയിച്ച് നിൽക്കാതെ മണിക്കുട്ടൻ സൂര്യയെ വിളിക്കുകയായിരുന്നു. ഈശ്വര വല്ലോ സഹോദരിയൊക്കെയുള്ള പാട്ടാണോ എന്തോ? എന്ന് ചോദിച്ചുകൊണ്ടാണ് സൂര്യ എത്തിയത്. മണിക്കുട്ടൻ പാട്ടുപാടിയതും മറ്റ് മത്സരാർഥികളെല്ലാം ചിരിക്കാനും കൂടെ പാടാനും തുടങ്ങി.

വെറുതെയങ്ങ് പ്രണയമാകില്ല

വെറുതെയങ്ങ് പ്രണയമാകില്ല

ഈ പാട്ടിന് സൂര്യയെ തിരഞ്ഞെടുക്കാനുള്ള കാരണം മണിക്കുട്ടൻ പറഞ്ഞത് പരസ്പരമുള്ള ബഹുമാനമാണെന്നാണ്. ആ സിനിമയിൽ തന്നെ നായികയും നായകനും പരസ്പരം ബഹുമാനിക്കുന്നവരാണ്. ആ ബഹുമാനമാണ് പിന്നീട് പ്രണയമാകുന്നത്. അല്ലാതെ വെറുതെയങ്ങ് പ്രണയമാകില്ലെന്നും മണിക്കുട്ടൻ കൂട്ടിച്ചേർത്തു.

സന്ധ്യയുടെ ഉപദേശം

സന്ധ്യയുടെ ഉപദേശം

ടാസ്ക്കിന് ശേഷം ഒന്നിച്ചിരുന്ന് സംസാരിക്കുന്നതിനിടയിൽ സൂര്യയോട് അവരുടെ പ്രണയത്തെക്കുറിച്ച് പറയുകയാണ് സന്ധ്യ. രണ്ട് തവണ മണിക്കുട്ടൻ വ്യക്തമായ ഉത്തരം സൂര്യയ്ക്ക് തന്നതുപോലെ തോന്നിയെന്ന് സന്ധ്യ പറഞ്ഞു. പ്രണയം തുറന്നു പറഞ്ഞപ്പോൾ സൂര്യയോട് ബഹുമാനം തോന്നിയെന്നും സന്ധ്യ പറഞ്ഞു. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ സൂര്യ പറഞ്ഞ അതേ മലയാളി പ്രേക്ഷകർ തന്നെയാണ് ഇതും കാണുന്നതെന്നും സന്ധ്യ ഓർമ്മിപ്പിച്ചു.

 മണിക്കുട്ടൻ ആവശ്യപ്പെട്ടാൽ മാത്രം ചെവികൊടുക്കും

മണിക്കുട്ടൻ ആവശ്യപ്പെട്ടാൽ മാത്രം ചെവികൊടുക്കും

നേരത്തെ തന്നെ തനിക്ക് അത് മനസിലായെന്നും ഭാഗ്യ ലക്ഷ്മി ചേച്ചി ഉള്ളപ്പോൾ നടന്ന സംഭവത്തിന് ശേഷം താൻ പുറകെ പോയിട്ടില്ലെന്നും സൂര്യ മറുപടി നൽകുന്നു. മണിക്കുട്ടൻ എന്തെങ്കിലും പറയാനുണ്ടെന്ന് പറഞ്ഞ് വരുമ്പോൾ മാത്രം ഞാൻ ചെവികൊടുക്കും. അല്ലാതെ അങ്ങോട്ട് പോകാറില്ലെന്നും സൂര്യ വ്യക്തമാക്കി.

എല്ലാവരും അവഗണിക്കുന്ന പോലെ

എല്ലാവരും അവഗണിക്കുന്ന പോലെ

അതിനിടയിൽ ക്യാമറയോട് പരാതി പറയുകയാണ് സൂര്യ. ഇവിടെ നടക്കുന്ന പല ടാസ്ക്കുകളിലും തന്നെ അവഗണിക്കുന്ന പോലെ തോന്നുന്നതായി സൂര്യ ചെല്ലപ്പൻ പിള്ള എന്ന് പേരു നൽകിയിരിക്കുന്ന ക്യാമറയോടായി പറയുന്നു. ഇതൊന്നും തനിക്ക് ഇവിടെ ആരോടും പറയാൻ പറ്റില്ലെന്നും എല്ലാ തവണയും ഗ്രൂപ്പ് തിരിയുമ്പോൾ തന്നെ അവസാനമാണ് തിരഞ്ഞെടുക്കുന്നതെന്നും സൂര്യ പറഞ്ഞു. മോശം മത്സരാർഥിയായതുകൊണ്ടാകാമെന്നും തന്നെ വീക്കായിട്ടാണ് എല്ലാരും കാണുന്നതെന്നും അവർ കരഞ്ഞുകൊണ്ട് പറഞ്ഞു.

Recommended Video

cmsvideo
    Fukru talking about the cyber attacks he is facing | Oneindia Malayalam
    മണിക്കുട്ടന് പേടിയാണ്

    മണിക്കുട്ടന് പേടിയാണ്

    ഇന്നത്തെ എപ്പിസോഡില്‍ മണിക്കുട്ടന്‌റെ പേടിയെ കുറിച്ച് കിടിലം ഫിറോസ് നോബിയോട് സംസാരിച്ചിരുന്നു. മണിക്കുട്ടന്‍ കഴിഞ്ഞ വാരം ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞാണ് കിടിലം തുടങ്ങിയത്. മണിക്കുട്ടന്‍ കഴിഞ്ഞ ആഴ്ച ഒന്നും ചെയിതിട്ടില്ലെന്ന് ഫിറോസ് പറയുന്നു. മണിയുടെ കോണ്‍ട്രിബ്യൂഷന്‍ ആയിട്ട് ആ വീട്ടില് ഒന്നും സംഭവിച്ചിട്ടില്ല. അവന് ഭയങ്കര പേടിയാ. നമ്മള് നില്‍ക്കുന്നിടത്തോളം രാജാവായിട്ട് നിന്നിട്ട് പോകണം,. അവന് എങ്ങനെയെങ്കിലും നില്‍ക്കണം. അതാണ് സംഗതി. അതൊരു നല്ല പേഴ്‌സണാലിറ്റി ആയിട്ട് വിലയിരുത്തപ്പെടില്ല. ഫിറോസ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+