മണിക്കുട്ടന്റെ മനസില്‍ പ്രണയം മൊട്ടിട്ടോ, സൂര്യ പോയാല്‍ മിസ് ചെയ്യും, മോഹന്‍ലാലിനോട് തുറന്നുപറഞ്ഞ് താരം

പ്രേക്ഷകര്‍ ഏറെ ആകാക്ഷയോടെയാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനായി കാത്തിരുന്നത്. ബിഗ് ബോസ് ഹൗസില്‍ നിന്ന് ആര് പുറത്തേക്ക് പോകുമെന്ന് പ്രഖ്യാപിക്കുന്ന എപ്പിസോഡായിരുന്നു അത്. സൂര്യ മേനോനും സായി വിഷ്ണുവിനുമാണ് സാധ്യത കല്‍പ്പിച്ചിരുന്നെങ്കിലും പുറത്തുപോയത് മജിസിയ ഭാനുവായിരുന്നു. 43 ദിവസങ്ങള്‍ പിന്നിട് ബിഗ് ബോസ് ഹൗസ് യാത്ര തുടരുമ്പോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. കഴിഞ്ഞ എപ്പിസോഡില്‍ മണിക്കുട്ടനോട് മോഹന്‍ലാല്‍ ചോദിക്കുന്ന ഒരു ചോദ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സൂര്യയെ കുറിച്ചുള്ള ഒരു ചോദ്യമായിരുന്നു അത്.

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

മണിക്കുട്ടനും സൂര്യയും

മണിക്കുട്ടനും സൂര്യയും

മണിക്കുട്ടനോട് പ്രണയമാണെന്ന് വെളിപ്പെടുത്തിയ മത്സരാര്‍ത്ഥിയായിരുന്നു സൂര്യ മേനോന്‍. മണിക്കുട്ടനോടുള്ള പ്രണയം സൂര്യ പലപ്പോഴായി തുറഞ്ഞു പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിനോടും നേരിട്ടും മറ്റ് മത്സരാര്‍ത്ഥികളോടെല്ലാം സൂര്യ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സൂര്യയുടെ സ്നേഹത്തെ മനസിലാക്കുന്നുവെങ്കിലും ഇവിടെ വന്നത് ഗെയിം കളിക്കാനാണെന്നും സമയമില്ലെന്നുമാണ് മണിക്കുട്ടന്‍ നല്‍കിയ മറുപടി.

പുറത്താണെങ്കില്‍

പുറത്താണെങ്കില്‍

താന്‍ പുറത്താണെങ്കില്‍ ഒരുപാട് സമയമുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. സൂര്യ.. അങ്ങനെയാണെങ്കില്‍ പ്രണയിക്കാന്‍ നമുക്ക് സമയമുണ്ട്. ആരായാലും ഇവിടെ നിങ്ങള്‍ നൂറുദിവസവും ഉണ്ടായിരിക്കാം എന്ന് മണിക്കുട്ടന്‍ പറഞ്ഞു. സത്യത്തില്‍ സൂര്യയുടെ പ്രണയം മണിക്കുട്ടന്‍ നിരസിക്കുകയായിരുന്നു.

സൂര്യ പുറത്തേക്കോ

സൂര്യ പുറത്തേക്കോ

സൂര്യ മേനോന്‍ പുറത്തുപോകാന്‍ സാത്യതയുണ്ടെന്ന് കാണിക്കുന്ന പ്രമോ വീഡിയോയാണ് കഴിഞ്ഞ ദിവസം ചാനല്‍ അധികൃതര്‍ പുറത്തുവിട്ടത്. എന്നാല്‍ പുറത്തുപോയത് മജിസിയ ആയിരുന്നു. ഈ വീഡിയോയില്‍ സൂര്യ പറയുന്ന ചില കാര്യങ്ങളും കഴിഞ്ഞ ദിവസം വൈറലായിരുന്നു.

ലാലേട്ടന്റെ ചോദ്യം

ലാലേട്ടന്റെ ചോദ്യം

വളരെ സങ്കടകരമായ കാര്യമാണ്. പക്ഷേ പ്രേക്ഷകര്‍ തീരുമാനിക്കുന്ന കാര്യമാണ് ഇതിനകത്തുളളത്. ആരാകും അല്ലെങ്കില്‍ ആരായിരിക്കും എത്രപേരുണ്ടാകും എന്നും ശരിക്കും ആരെയെങ്കിലും മിസ് ചെയ്യും എന്നോര്‍ത്തിട്ടാണോ സങ്കടം ഉണ്ടാകുന്നത് എന്ന മോഹന്‍ലാല്‍ സൂര്യയോട് ചോദിച്ചു.

വിഷമമുണ്ടാകും

വിഷമമുണ്ടാകും

ഇവിടെ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ എന്താലായും വിഷമമുണ്ടാകുമെന്നാണ് സൂര്യ മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്. കൂടാതെ മണിക്കുട്ടനെ വളരെയധികം മിസ് ചെയ്യുമെന്നും സൂര്യ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ എവിക്ഷന്‍ എപ്പിസോഡില്‍ നിന്ന് സൂര്യ രക്ഷപ്പെടുകയായിരുന്നു.

മണിക്കുട്ടനോട്

മണിക്കുട്ടനോട്

എന്നാല്‍ ഇതിന് പിന്നാലെ മോഹന്‍ലാല്‍ മണിക്കുട്ടനോട് ഒരു ചോദ്യം ചോദിച്ചു. സൂര്യ ഇവിടുന്ന പോയാല്‍ മണിക്കുട്ടന്‍ മിസ് ചെയ്യുമോ എന്നായിരുന്നു ലാലേട്ടന്‍ ചോദിച്ചത്. ഇതിന് മറുപടിയായി മണിക്കുട്ടന്‍ പറഞ്ഞത് സൂര്യയെ മിസ് ചെയ്യുമെന്നായിരുന്നു. അതിനുള്ള കാരണവും മണിക്കുട്ടന്‍ തുറന്നുപറഞ്ഞു.

കാരണം ഇങ്ങനെ

കാരണം ഇങ്ങനെ

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യയും താനും ഒരു സിനിമയില്‍ അഭിനയിച്ചിരുന്നെന്ന് മണിക്കുട്ടന്‍ പറയുന്നു. അതിന് ശേഷം ഒരു തവണയോ മറ്റോ നമ്മള്‍ കണ്ടു. പിന്നെ സൂര്യയെ കാണുന്നതും കൂടുതല്‍ അറിയുന്നതും ബിഗ് ബോസില്‍ വന്നിട്ടാണെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഞങ്ങള്‍ ഒത്തിരി സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സൂര്യക്ക് ഒത്തിരി പ്രതീക്ഷകള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമാണിതെന്നും മണിക്കുട്ടന്‍ പറയുന്നു.

റിസല്‍ട്ട് പ്രഖ്യാപിച്ച് ലാലേട്ടന്‍

റിസല്‍ട്ട് പ്രഖ്യാപിച്ച് ലാലേട്ടന്‍

മണിക്കുട്ടന്റെ മറുപടി വന്നതിന് പിന്നാലെ റിസല്‍ട്ട് മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു. അതുകൊണ്ട് സൂര്യയെ സെയ്ഫ് ആക്കുന്നു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത് സൂര്യയ്‌ക്കൊപ്പം അനൂപിന്റേയും റിസള്‍ട്ട് നടന്‍ പ്രഖ്യാപിച്ചിരുന്നു.. അനൂപും ഇന്‍ ആണ്.

മണിക്കുട്ടന്റെ മനസില്‍ പ്രണയം മൊട്ടിട്ടോ

മണിക്കുട്ടന്റെ മനസില്‍ പ്രണയം മൊട്ടിട്ടോ

അതേസമയം, മണിക്കുട്ടന്റെ മറുപടി കേട്ട് ആരാധകര്‍ ചോദിക്കുന്നത് മണിക്കുട്ടന്റെ മനസില്‍ പ്രണയം മൊട്ടിട്ടോ എന്നാണ്. നേരത്തെ സൂര്യ പലതവണ മണിക്കുട്ടനോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് ഒരു ആരാധകര്‍ ഒരു പ്രണയ സാക്ഷാത്കാരത്തിനായുള്ള കാത്തിരിപ്പിലാണ്.

സ്ട്രാറ്റജി

സ്ട്രാറ്റജി

അതേസമയം, തന്റെ പെരുമാറ്റത്തെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം സൂര്യ മണിക്കുട്ടനോട് കഴിഞ്ഞ ദിവസങ്ങളില്‍ സൂര്യ പറഞ്ഞിരുന്നു. മണിക്കുട്ടനോട് തോന്നിയ പ്രണയും തന്റെ നിഷ്‌കളങ്കതയും സ്ട്രാറ്റജിയാണെന്നാണ് മറ്റുള്ളവര്‍ പറയുന്നതെന്ന് സൂര്യ പറയുന്നു. എന്നാല്‍ ഇത് കേട്ടതിന് പിന്നാലെ മണിക്കുട്ടന്‍ സൂര്യയെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്.

മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+