ഒടുവിൽ മണിക്കുട്ടനെകൊണ്ട് 'ഐ ലവ് യൂ' എന്ന് പറയിപ്പിച്ച് സൂര്യ; ഒന്നല്ല പത്ത് വട്ടം
ഒരു ഘട്ടത്തിൽ ഈ വിഷയം ഉയർത്തികാട്ടി സൂര്യയെ മണിക്കുട്ടൻ നോമിനേറ്റ് ചെയ്യുകയും ചെയ്തു
ബിഗ് ബോസ് മലയാളം സീസൺ 3ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നായിരുന്നു സൂര്യയ്ക്ക് മണിക്കുട്ടനോട് തോന്നിയ പ്രണയം. പല തവണ പ്രണയം തുറന്നു പറഞ്ഞെങ്കിലും ഈ ഷോയിൽ തനിക്ക് അതിന് സമയമില്ലെന്ന നിലപാടായിരുന്നു മണിക്കുട്ടന്റേത്. കവിതയായും സമ്മാനങ്ങളായും സൂര്യ നൽകിയ പലതും സ്നേഹത്തോടെ തന്നെ സ്വീകരിച്ചെങ്കിലും മണിക്കുട്ടന്റെ ഭാഗത്ത് നിന്ന് അനുകൂലമായ സമീപനം ഉണ്ടായില്ലെന്ന് മാത്രമല്ല ഒരു ഘട്ടത്തിൽ ഈ വിഷയം ഉയർത്തികാട്ടി സൂര്യയെ മണിക്കുട്ടൻ നോമിനേറ്റ് ചെയ്യുകയും ചെയ്തു.
ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം

എന്നാൽ അതിനെല്ലാം പ്രതികാരം വീട്ടിയിരിക്കുകയാണ് സൂര്യ. മണിക്കുട്ടനെകൊണ്ട് ഐ ലവ് യൂ എന്ന് തന്നോട് സൂര്യ പറയിപ്പിച്ചു. അതും ഒന്നും രണ്ടുമല്ല പത്ത് തവണ. പാവക്കൂത്ത് എന്ന വീക്കില ടാസ്ക്കിലാണ് സൂര്യ അവസരം മുതലെടുത്തത്.

മത്സരാർഥികൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് വീക്കിലി ടാസ്ക്. ഒരു ഗ്രൂപ്പ് പാവകളും മറ്റവർ കുട്ടികളും. കുട്ടികൾ ഏത് വിതേനയും പാവകളെ മത്സരത്തിൽ നിന്ന് സ്വയം പിന്മാറിപ്പിക്കുക എന്നതാണ് ടാസ്ക്. ഇത്തരത്തിൽ സൂര്യ കുട്ടിയായി എത്തിയപ്പോഴാണ് മണിക്കുട്ടനെ പാവയായി തിരഞ്ഞെടുത്തത്. സൂര്യ എന്ന കുഞ്ജൂസിന്റെ സിൻഡ്രലയായി മണിക്കുട്ടൻ എത്തി. സിൻഡ്രലയെ വെച്ച് കളിച്ചോണ്ടിരിക്കുന്നതിനിടയിലാണ് സൂര്യ പത്ത് പ്രാവശ്യം ഐ ലവ് യൂ എന്ന് പറയാൻ ആവശ്യപ്പെട്ടത്.

നേരത്തെ ടാസ്ക് ആരംഭിച്ചപ്പോൾ തന്നെ സൂര്യ മണിക്കുട്ടനോട് ഞാൻ പാവയായി എടുത്തോട്ടെയെന്ന് മണിക്കുട്ടനോട് ചോദിച്ചിരുന്നു. എടുത്തോ...സന്തോഷമെയുള്ളൂ എന്നായിരുന്നു സൂര്യയുടെ ആഗ്രഹത്തോട് മണിക്കുട്ടൻ പ്രതികരിച്ചത്. ഇതേ ആവശ്യം ഗ്രൂപ്പിലെ മറ്റ് അംഗങ്ങളായും രമ്യയോടും സായ് വിഷ്ണുവിനോടും നോബിയോടും സൂര്യ ഉന്നയിച്ചിരുന്നു. അവരും സമ്മതം മൂളിയതോടെയാണ് സൂര്യ പാവയായി മണിക്കുട്ടനെ തിരഞ്ഞെടുത്തത്.
Also Read: സമ്പാദ്യം 1 കോടി രൂപയിലെത്തിക്കണോ? മ്യൂച്വല്‍ ഫണ്ടില്‍ ഇത്രയും രൂപ നിക്ഷേപിക്കൂ
Also Read: വസ്തുവിന്മേല്‍ വായ്പ എടുക്കുമ്പോള്‍ സംഭവിക്കാവുന്ന തെറ്റുകള്‍ എങ്ങനെ ഒഴിവാക്കാം?

ബിഗ് ബോസ് ഹൗസ് രണ്ടാം സീസണില്‍ പേളി മാണിയും ശ്രീനിഷ് അരവിന്ദ് ആയിരുന്നു പ്രണയ ജോഡികള്‍. ബിഗ് ബോസ് മൂന്നാം സീസണില്‍ ഇതുവരെ ഒരു പ്രണയ ജോഡിയില്ല. അതേ സമയം സൂര്യയുടെ വണ്‍വേ പ്രണയം ഒരു വശത്ത് പുരോഗമിക്കുന്നുണ്ട്. ഇതിനകം ബിഗ് ബോസ് നല്‍കിയ പല ടാസ്‌കുകളിലടക്കം സൂര്യ മണിക്കുട്ടനോടുളള പ്രണയം വെളിപ്പെടുത്തിയിട്ടുണ്ട്.
Recommended Video

നേരത്തെ ഓപ്പണ്‍ നോമിനേഷനില്‍ സൂര്യയെ മണിക്കുട്ടന്‍ നോമിനേറ്റ് ചെയ്തിരുന്നു. പ്രണയത്തിന്റെ പേരില്‍ തന്റെ പേര് ഉപയോഗിക്കുന്നതിന് മണിക്കുട്ടന്‍ എതിര്‍ക്കുകയും ചെയ്തു. പ്രണയം തനിക്കെതിരെ ആയുധം പോലെ സൂര്യ ഉപയോഗിക്കുകയാണ് എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. തന്റെ പേര് ഇനി ഉപയോഗിക്കരുതെന്നും മണിക്കുട്ടന്‍ പറഞ്ഞിരുന്നു.
കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications