കൂട്ടുകാരിക്കുവേണ്ടി തല വേണമെങ്കിലും എടുക്കും; ഡിംപലിന്റെ ആഗ്രഹം സാധിച്ചുനൽകി മണിക്കുട്ടൻ

വ്യക്തിപരമായ കാരണത്താൽ ഡിംപൽ ഷോയിൽ നിന്ന് പുറത്തായെങ്കിലും താരത്തെ ഷോയിൽ സജീവമാക്കി നിർത്തുകയാണ് മണിക്കുട്ടൻ

ബിഗ്ബോസ് മലയാളം സീസൺ മൂന്നിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സൗഹൃദകൂട്ടുകളിലൊന്നാണ് മണിക്കുട്ടൻ-ഡിംപലിന്റേത്. ഷോയിലെ ഏറ്റവും ശക്തരായ രണ്ട് മത്സരാർഥികളായിരിക്കെ തന്നെ ഇരുവരും തമ്മിലുള്ള സൗഹൃദ നിമിഷങ്ങൾ അവരെ പോലെ തന്നെ പ്രേക്ഷകരും ഏറെ ഇഷ്ടപ്പെട്ടിരുന്നു. വ്യക്തിപരമായ കാരണത്താൽ ഡിംപൽ ഷോയിൽ നിന്ന് പുറത്തായെങ്കിലും താരത്തെ ഷോയിൽ സജീവമാക്കി നിർത്തുകയാണ് മണിക്കുട്ടൻ.

BB 1

ഡിംപലിനുള്ള സന്ദേശങ്ങളായും സമ്മാനങ്ങളായും പലപ്പോഴും മണിക്കുട്ടൻ ആ സൗഹൃദത്തെ ഓർക്കുകയും പ്രേക്ഷകരെ ഓർമ്മിപ്പിക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ എപ്പിസോഡിലും അത്തരത്തിലൊരു സംഭവുമുണ്ടായി. കൂട്ടുകാരിയുടെ ആഗ്രഹംപോലെ മീശ കഴഞ്ഞിരിക്കുകയാണ് മണിക്കുട്ടൻ. ഡിംപൽ പല തവണ ആവശ്യപ്പെട്ട കാര്യമാണ് ചെയ്തതെന്ന് മണിക്കുട്ടൻ തന്നെ വ്യക്തമാക്കുകയും ചെയ്തു.

BB 2

എന്റെ മീശ കുറച്ച് കുറയ്ക്കണം കുറച്ച് കുറയ്ക്കണമെന്ന് ഡിംപൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇനി ഈ നമ്മുടെ മൂറു ദിവസത്തെ യാത്രയിൽ രണ്ടാഴ്ചകളും കൂടിയെ ഉള്ളു. അപ്പോൾ ഞാൻ വിചാരിച്ചു ഇനിയുള്ള ദിവസം പ്രേക്ഷകർ എന്നെ ഇങ്ങനെ കാണട്ടെയെന്ന് വിചാരിച്ചു. ഡിംപലിന്റടുത്ത്, ഡിംപൽ ആഗ്രഹിച്ചിരുന്നു കുറച്ച് മീശ എടുക്കണമെന്ന്. എന്റെ പ്രിയപ്പെട്ട കൂട്ടുകാർ ആഗ്രഹിച്ചാൽ മീശയല്ല തലവേണേലും എടുക്കും.

BB 3

നേരത്തെ ഷോ അവതാരകൻ കൂടിയായ നടൻ മോഹൻലാൽ ബിഗ് ബോസ് വീട്ടിലെ പല സാധനങ്ങളും ലേലത്തിന് വെച്ചപ്പോൾ അക്കൂട്ടത്തി നിന്നും ഡിംപലിന്റെ പ്രിയപ്പെട്ടത് സ്വന്തമാക്കിയത് മണിക്കുട്ടനായിരുന്നു. അനുവദിച്ചിരുന്ന മുഴുവൻ പോയിന്റും ചെലവഴിച്ചാണ് മണിക്കുട്ടൻ ഒരു കുതിരയുടെ മാതൃക മണി സ്വന്തമാക്കിയത്. എന്തുകൊണ്ടാണെന്ന മോഹൻലാലിന്റെ ചോദ്യത്തിന് അത് ഡിംപലിന് ഏറ്റവും ഇഷ്ടമുള്ളതാണെന്നും അവൾക്ക് നൽകാനാണെന്നുമാണ് മണി മറുപടി നൽകിയത്.

BB 4

തുടക്കം മുതൽ ആരോഗ്യകരമായി പരസ്പരം മത്സരം മുന്നോട്ട് കൊണ്ടുപോയിരുന്ന രണ്ട് മത്സരാർഥികളാണ് ഡിംപലും മണിക്കുട്ടനും. വീട്ടിലെ മറ്റ് പല സൗഹൃദ കൂട്ടുകളും സ്ട്രാറ്റജിയുടെ പേരിൽ വിലയിരുത്തപ്പെട്ടപ്പോഴും ഇവരുടേത് മാത്രം പ്രേക്ഷകർ ഇരുകയ്യുംനീട്ടി സ്വീകരിക്കുകയായിരുന്നു. തുടക്കത്തിൽ മജീസിയയാണ് ഡിംപലിന്റെ അടുത്ത സുഹൃത്തായി കണ്ടിരുന്നതെങ്കിലും ഇരുവരും തമ്മിലുണ്ടായിരുന്നതിനേക്കാൾ അടുപ്പം പെട്ടെന്ന് തന്നെ മണിക്കുട്ടനും ഡിംപലും തമ്മിൽ ഉടലെടുത്തു.

BB 5

വ്യക്തിപരമായ കാരണങ്ങളാൽ മണിക്കുട്ടൻ മത്സരത്തിൽ നിന്ന് പിന്മാറിയപ്പോൾ ഡിംപലിന്റെ വികാരപ്രകടനം പ്രേക്ഷകരുടെയും കണ്ണ് നിറയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നതായിരുന്നു അത്. പിന്നാലെ ഡിംപൽ പുറത്തുപോയപ്പോൾ മണിക്കുട്ടനും സങ്കടം സഹിക്കാനായിരുന്നില്ല. ദിവസങ്ങൾക്ക് ശേഷമാണ് മണിക്കുട്ടൻ സാധാരണ ഗതിയിലേക്ക് മടങ്ങി വന്നത്.

Recommended Video

cmsvideo
    ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ
    BB 6

    അതേസമയം മണിക്കുട്ടന്റെ മീശയെ കുറിച്ചുള്ള സൂര്യയുടെ പാട്ട് വളരെ പ്രശസ്തമാണ്. എന്നാല്‍ ഇന്നലെ മണിക്കുട്ടനെത്തിയത്. തന്റെ കൊമ്പന്‍ മീശ വടിച്ച് ക്ലീന്‍ ഷേവ് ലുക്കിലായിരുന്നു താരത്തിന്‍്‌റെ വരവ്. ആദ്യം കണ്ട സഹതാരങ്ങള്‍ ചോദിച്ചത് ബോയ് ഫ്രണ്ടില്‍ അഭിനയിച്ചിട്ട് വരികയാണോ എന്നായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയിലും മണിക്കുട്ടന്റെ മേക്കോവര്‍ ചര്‍ച്ചയായി മാറിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+