മനസിൽ നിന്നും പോകുന്നില്ലടേ...! മണിക്കുട്ടനോടുള്ള പ്രണയം എപ്പോഴുമുണ്ടെന്ന് സൂര്യ

എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി സൂര്യ ആ വിഷയം വിട്ടിരുന്നതാണ്

ബിഗ് ബോസ് മലയാളം സീസൺ 3ൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം. പലരും അതിനെ സ്ട്രാറ്റജിയായി വിലയിരുത്തിയപ്പോൾ മണിക്കുട്ടനോട് തനിക്കുള്ള വികാരം ആത്മർത്ഥമാണെന്ന് പലവട്ടം സൂര്യ പറഞ്ഞുവെച്ചു. മത്സരാർഥികളുടെ മുന്നിലും ക്യാമറയ്ക്ക് മുന്നിൽ അത് ആവർത്തിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി സൂര്യ ആ വിഷയം വിട്ടിരുന്നതാണ്. ഇപ്പോൾ വീണ്ടും സൂര്യ-മണിക്കുട്ടൻ പ്രണയം വീട്ടിൽ ചർച്ചയാവുകയാണ്.

എന്നും ഹൃദയത്തിൽ

എന്നും ഹൃദയത്തിൽ

തിങ്കളാഴ്ച രാത്രിയാണ് സൂര്യ വീണ്ടും റൊമാന്റിക് ആകുന്നത്. സായിയോട് ഒരു പ്രണയ പാട്ടിന്റെ വരികൾ ചോദിച്ചും ഈണം പിടിച്ചും ഗാർഡൻ ഏരിയയിലൂടെ നടക്കുകയാണ് സൂര്യ. ഇതിനിടയിലാണ് ആരാണ് നിന്റെ ഹൃദയം കവർന്നതെന്ന് സായി സൂര്യയോട് ചോദിക്കുന്നത്. അത് എപ്പോഴും മണിക്കുട്ടൻ തന്നെയാണെന്നായിരുന്നു സൂര്യയുടെ മറുപടി. അപ്പോൾ വിട്ടെന്ന് പറഞ്ഞതോ എന്ന സായിയുടെ മറു ചോദ്യത്തിന് മനസിൽ നിന്ന് പോണില്ലടേയെന്നായിരുന്നു സൂര്യ പറഞ്ഞത്.

തുറന്ന് പറഞ്ഞ പ്രണയം

തുറന്ന് പറഞ്ഞ പ്രണയം

തന്റെ പ്രണയം സൂര്യ മണിക്കുട്ടനോട് തുറന്ന് പറയുകയും ചെയ്തിരുന്നു. റെസ്പെക്ട് കലർന്ന ഇഷ്ടമെന്നായിരുന്നു സൂര്യ തൻ്റെ പ്രണയത്തെ വിശേഷിപ്പിച്ചത്. ഇതിനു മണിക്കുട്ടൻ നൽകിയ മറുപടിയും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ഇനിയൊരു പ്രണയമുണ്ടായാൽ അത് വിവാഹം തന്നെയായിരിക്കണം, അതിലേക്കുള്ള അടുത്ത ചുവട് വളരെ ശ്രദ്ധാപൂർവ്വമായിരിക്കും എന്നായിരുന്നു മണിക്കുട്ടൻ നൽകിയ മറുപടി. മണിക്കുട്ടന് വേണ്ടി സൂര്യ പ്രണയ കവിതയും എഴുതിയിരുന്നു.

മണിക്കുട്ടൻ ഭയക്കുന്നതും അതേ പ്രണയത്തെ

മണിക്കുട്ടൻ ഭയക്കുന്നതും അതേ പ്രണയത്തെ

തനിക്ക് മണിക്കുട്ടനോട് പ്രണയമാണെന്ന് പലതവണ നേരിട്ടും അല്ലാതെയും സൂര്യ പറഞ്ഞിട്ടുണ്ടെങ്കിലും മണിക്കുട്ടന്‍ തനിക്ക് തിരിച്ച് തോന്നുന്നത് സൗഹൃദവും ബഹുമാനവും ആണെന്നേ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ സൂര്യ നടത്തുന്നത് ഒരു ഗെയിം സ്ട്രാറ്റജി ആണോയെന്ന് സംശയിക്കുന്ന മണിക്കുട്ടനെയാണ് ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ദിനങ്ങളില്‍ കണ്ടത്. തന്നോട് ഉണ്ടെന്ന് സൂര്യ പ്രകടിപ്പിക്കുന്ന പ്രണയത്തില്‍ സംശയമുണ്ടെന്ന് മണിക്കുട്ടന്‍ കഴിഞ്ഞ ദിവസം അനൂപ് കൃഷ്‍ണനോട് പറഞ്ഞിരുന്നു. ഇക്കാര്യം ബിഗ് ബോസിനോടും തുറന്ന് പറഞ്ഞിരുന്നു.

ഓവിയ എഫക്ട്

ഓവിയ എഫക്ട്

12 വർഷമായി പരിചയമുള്ള, പുറത്ത് മറ്റൊരാളായി പെരുമാറുന്ന സൂര്യ വീടിനകത്ത് തന്നോട് എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്ന കാര്യത്തിൽ മണിക്കുട്ടനും സംശയങ്ങളുണ്ട്. തമിഴ് സീസൺ ഒന്നിലെ ഓവിയ ആണ് തന്റെ പ്രിയപ്പെട്ട ബിഗ് ബോസ് മത്സരാർത്ഥിയെന്നും പൂളിൽ ചാടി ഓവിയ നേടിയത് ജനങ്ങളുടെ ഹൃദയം ആണെന്നും സൂര്യ തന്നോട് പറഞ്ഞിരുന്നു. ഇതും മണിക്കുട്ടന്റെ സംശയത്തിന് കാരണമായി.

Recommended Video

cmsvideo
    ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+