പേളി മാണിയുടെ ബിഗ് ബോസ് വോട്ടിങ്; ഞെട്ടിച്ച് ഫലം,വന്‍ കുതിപ്പ്, ഒന്നും നടക്കില്ലെന്ന് മറുപക്ഷം
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്ന ബിഗ് ബോസ് മലയാളം സീസണ് 3 യിലെ വിജയികളെ വോട്ടിങ്ങിലൂടെ പ്രഖ്യാപിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതുപ്രകാരം നടത്തിയ വോട്ടിങ് കഴിഞ്ഞ ദിവസം അവസാനിക്കുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച വോട്ടിങ് ശനിയാഴ്ച അര്‍ധരാത്രി 12 മണി യോടയാണ് അവസാനിച്ചത്.
ഇതോടെ ആരാകും സീസണ് 3 യിലെ വിജയി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ആറാം തിയതി ബിഗ് ബോസ് അധികൃതര്‍ ടെറ്റില്‍ വിന്നറെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പ്രേക്ഷക പിന്തുണ കൂടുതല്‍ ആര്‍ക്കെന്ന് അറിയാന്‍ സമാന്തരമായി നിരവധി വോട്ടിങും നടക്കുന്നുണ്ട്. അത്തരത്തില്‍ പേളി മാണി നടത്തിയ ഒരു വോട്ടിങ്ങിലെ ഫലം ഇങ്ങനെയാണ്.
പാകിസ്താന് മോചിപ്പിച്ച ഹൈദാരാബാദ് സ്വദേശി നാട്ടിലെത്തി; ചിത്രങ്ങള്‍ കാണാം

ചെന്നൈയിലെ സ്റ്റുഡിയോയിലായിരുന്നു ഇത്തവണയും ബിഗ് ബോസ് മലയാളം ഷോയുടെ ഷൂട്ടിങ് പുരോഗമിച്ചിരുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് 95-ാം ദിവസം ഷോ താല്‍ക്കാലികമായി അവസാനിപ്പിക്കേണ്ടി വന്നു. രണ്ടാം സീസണും ഇത്തരത്തില്‍ കോവിഡ് നിയന്ത്രണങ്ങളാല്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്ന രണ്ടാം സീസണിലെ വിജയിയെ പ്രഖ്യാപിക്കാന്‍ അധികൃതര്‍ പിന്നീട് തയ്യാറായിരുന്നില്ല. ഇത്തവണയും അത്തരത്തില്‍ വിജയി ഉണ്ടാവുമോയെന്ന ആശങ്ക ശക്തമാവുന്നതിനിടയിലായിരുന്നു പ്രേക്ഷക വോട്ടെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് അധികൃതരുടെ തീരുമാനം എത്തുന്നത്.

ഇതോടെ അതിശക്തമായ വോട്ടെടുപ്പാണ് നടന്നത്. മണിക്കുട്ടന്, ഡിംപല്‍ ഭാല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്ണന്, റിതു മന്ത്ര, റംസാന് മുഹമ്മദ്, നോബി മാര്‍ക്കോസ് എന്നിവരാണ് അവസാന എട്ടില്‍ ഇടം പിടിച്ച മത്സരാര്‍ത്ഥികള്‍. ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിയ മത്സരാര്‍ത്ഥികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുകയും വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു

വോട്ടെടുപ്പ് കഴിഞ്ഞതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയയിലെ വിവിധ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച ആരാധകരുടെ നിരവധി പ്രവചനകളും പുറത്ത് വരുന്നുണ്ട്. ഇത്തരത്തില്‍ ആരാകും ഇത്തവണത്തെ വിജയി എന്നറിയാനുള്ള ആകാംക്ഷ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് പേര്‍ലി മാണി നടത്തിയ ഒരു വോട്ടിങ് ഫലവും ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

ബിഗ് ബോസ് മലയാളം മുന്‍ താരം കൂടിയാണ് പേളി മാണി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഒരു പോളിങ് നടത്തിയത്. ബിഗ് ബോസ് മലയാലം സീസണ് 3 യിലെ നിങ്ങളുടെ ഇഷ്ടതാരം ആരാണ് എന്ന ചോദ്യമായിരുന്നു പേളി മാണി തന്റെ പോളിങില്‍ ഉന്നയിച്ചത്.

പ്രേക്ഷക പിന്തുണയില്‍ നിലവില്‍ നില്ക്കുന്ന സാഹചര്യം എന്തെന്ന് വ്യക്തമാക്കുന്നതാണ് പേളി മാണിയുടെ പോളിങ് ഫലം. സർവേയിൽ, മണിക്കുട്ടൻ ഒന്നാം സ്ഥാനത്തും, സായി രണ്ടാം സ്ഥാനത്തും ആണ് എത്തിയിരിക്കുന്നത്. എന്നാല്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന സായിയേക്കാള്‍ ബഹുദൂരം മൂന്നിലാണ് ഒന്നാം സ്ഥാനത്തുള്ള മണിക്കുട്ടന് ലഭിച്ച പിന്തുണ.

37000 ത്തിലേറെ പേര് പങ്കെടുത്ത പോളിങ്ങില്‍ 60 ശതമാനം പേരാണ് സിനിമാ-സീരിയല്‍ താരം കൂടിയായ മണിക്കുട്ടന് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള സായി വിഷ്ണുവിന് ലഭിച്ചതാവട്ടെ 17 ശതമാന പേരുടെ പിന്തുണയും. ഇവര്‍ക്ക് രണ്ട് പേര്‍ക്കും പിന്നിലായി 12 ശതമാനം വോട്ട് ലഭിച്ച ഡിംപല്‍ ഭാലാണ് പേര്‍ലിയുടെ പോളിങില്‍ പ്രേക്ഷക പിന്തുണയില്‍ മൂന്നാമത്.

കിടിലം നാലും സ്ഥാനം നേടിയപ്പോൾ ഋതു മന്ത്ര, അനൂപ്, റംസാന്, നോബി എന്നിവര്‍ പിന്നിലാണ്. അതേസസമയം പേര്‍ളി മാണിയുടെ പോളിങ് മണിക്കുട്ടന് ആരാധകര്‍ക്ക് വലിയ ആത്മവിശ്വാസവും പ്രതീക്ഷയുമാണ് നല്‍കുന്നത്. ഇതാണ് യാഥാര്‍ത്ഥ്വം , അതാണ് വോട്ടിങില്‍ പ്രതിഫലിച്ചതെന്നും ആരാധകര്‍ വ്യക്തമാക്കുന്നു. മണിക്കുട്ടൻ വിജയി ആകും എന്നുള്ള കമന്റുകൾ ആണ് ആരാധകർ പങ്കിടുന്നത്.
Recommended Video

എന്നാല്‍ ഈ പോളിങ്ങിനെ പൂര്‍ണ്ണമായും തള്ളുകയാണ് മറ്റ് താരങ്ങളുടെ ആരാധകര്‍. പേളി മാണിയുടെ വോട്ടെടുപ്പില്‍ മണിക്കുട്ടന് ഒന്നാമത് എത്തിയെങ്കിലും ബിഗ് ബോസ് പോളിങ്ങില്‍ ഒന്നാമത് എത്തുക തങ്ങളുടെ ഇഷ്ടതാരമായിരിക്കുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. അധികം വൈകാതെ ബിഗ് ബോസ് തന്നെ വിജയിയെ പ്രഖ്യാപിക്കും അപ്പോള്‍ അറിയാം ആരാകും വിജയി എന്നാണ് സായി വിഷ്ണുവിന്റെ ആരാധകര്‍ ഉള്‍പ്പടെ പറയുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications