കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടിലത്തെ മണിക്കുട്ടൻ ജയിക്കാൻ വിടില്ല, ആ ആക്രമണത്തിൽ 'അയൽക്കൂട്ടം' ഒന്നുലഞ്ഞു, കുറിപ്പ്

Google Oneindia Malayalam News

ബിഗ് ബോസ് മൂന്നാം സീസണ്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പിസം സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് ഗ്രൂപ്പുകളില്‍ അടക്കം ചൂടുളള ചര്‍ച്ചയാണ്.

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലും ഗ്രൂപ്പിസം ചര്‍ച്ചയ്ക്ക് വന്നു. മണിക്കുട്ടന്‍ വഴി സായിയാണ് ഗ്രൂപ്പുകാരെ എടുത്തിട്ട് അലക്കിയത്. കിടിലം ഫിറോസും സംഘവും ഈ ആക്രമണത്തില്‍ ഒന്നുലഞ്ഞിരിക്കുകയാണ്. കുറിപ്പ് വായിക്കാം:

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍

വിജയി ആകാൻ ഞാൻ വിടില്ല

വിജയി ആകാൻ ഞാൻ വിടില്ല

കുറിപ്പ് വായിക്കാം: ഗ്രൂപ്പിസം സായി ഉന്നയിച്ചതിനെ വിലകുറച്ചു കാണുന്നില്ല. ശരിക്കും ഗ്രൂപ്പിസം ഇവിടെ ഉണ്ട് എന്ന് ആദ്യം തിരിച്ചറിഞ്ഞതും ബിഗ് ബോസ്സ്നോട് അത് ക്യാമെറയിൽ നോക്കി പറഞ്ഞതും മണിക്കുട്ടൻ ആണ്. പിന്നീടുള്ള പല സമയങ്ങളിലും ഗ്രൂപ്പിസം കളിക്കുന്ന കിടിലൻ പോലെ ഉള്ള ആളുകളെ വിജയി ആകാൻ ഞാൻ വിടില്ല എന്ന് പരസ്യം ആയി പറഞ്ഞിട്ടുണ്ട് മണിക്കുട്ടൻ . അവിടെ നടക്കുന്ന ഗ്രൂപ്പിസം പുള്ളി ആദ്യമേ തിരിച്ചറിഞ്ഞിരുന്നു.

ഗ്രൂപ്പിൽ നിന്ന് വെളിയിൽ

ഗ്രൂപ്പിൽ നിന്ന് വെളിയിൽ

ആദ്യ സമയങ്ങളിൽ ഈ പറയുന്ന ഗ്രൂപ്പിന്റെ ഭാഗം ആയിരുന്ന സായി നാട്ടുകൂട്ടം ടാസ്കിനു ശേഷവും , റംസാനും അഡോണിയും സായിയെ തള്ളി പറഞ്ഞതിന് ശേഷവും ആണ് ഗ്രൂപ്പിൽ നിന്ന് വെളിയിൽ വന്നത്. ആദ്യം മണിക്കുട്ടനെ എതിർത്തിരുന്ന സായി ഈ സംഭവങ്ങളോടെ ആണ് മണികുട്ടനോട് കൂടുതൽ അടുക്കുകയും അദ്ദേഹം പറഞ്ഞിരുന്ന കാര്യങ്ങളിൽ വാസ്തവം ഉണ്ടെന്നു അംഗീകരിച്ചതും.

കൂടുതൽ പേര് മുന്നോട്ടു വരുന്നു

കൂടുതൽ പേര് മുന്നോട്ടു വരുന്നു

അനൂപും, രമ്യയും , ഡിമ്പലും ഒക്കെ ഗ്രൂപ്പിസം ഉണ്ടെന്നു അവിടേം ഇവിടേം മാറി നിന്ന് പറഞ്ഞത് അല്ലാതെ നേരിട്ട് അവരോടു പറയാൻ ധൈര്യം കാണിച്ചിട്ടില്ല. തുടക്കം മുതൽ ഗ്രൂപ്പിസത്തെ എതിർത്ത് സംസാരിച്ചിട്ടുള്ളത് MK മാത്രം ആയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മോർണിംഗ് ടാസ്കിനു ശേഷം ഉണ്ടായ വാഗ്‌വാദത്തിനിടയിൽ വീണ്ടും ഗ്രൂപ്പിസത്തെ ചോദ്യം ചെയ്തത് MK ഒറ്റയ്ക്ക് നിന്നാണ്. ഗ്രൂപ്പിസത്തെ എതിർക്കാൻ കൂടുതൽ പേര് മുന്നോട്ടു വരുന്നതിൽ സന്തോഷം .

അയൽക്കൂട്ടം ഒന്നുലഞ്ഞു

അയൽക്കൂട്ടം ഒന്നുലഞ്ഞു

ഇന്നലെ ലാലേട്ടൻ ചോദ്യം ചെയ്യാൻ ആയി സൃഷ്ഠിച്ചി കൊടുത്ത അന്തരീക്ഷത്തിൽ സായി, മണിക്കുട്ടൻ എടുത്തിട്ട് കൊടുത്ത ഗ്രൂപ്പിസം എടുത്തു പ്രയോഗിച്ചു കയ്യടി വാങ്ങിച്ചതിൽ ഒരു വിരോധവും ഇല്ല. അയൽക്കൂട്ടം ഒന്നുലഞ്ഞിട്ടുണ്ടു തുടരെ തുടരെ ഉള്ള ആക്രമണങ്ങളിൽ. പുറമെ അത് കാണിച്ചില്ലെങ്കിലും. വളരെ പ്രാധാന്യം ഉള്ള 2 കാര്യങ്ങൾ കിടിലത്തെ കൊണ്ട് MK ക്കു സമ്മതിപ്പിക്കാനും കഴിഞ്ഞു . ചാരിറ്റിയും ഗ്രൂപ്പിസവും അയാളുടെ ഗെയിം സ്റ്റാർറ്റജി ആണെന്ന്.

ആ ശാന്തതക്ക് വലിയ അർഥങ്ങൾ

ആ ശാന്തതക്ക് വലിയ അർഥങ്ങൾ

MK എടുത്ത നിലപാടുകളെ കൂടുതകൾ പേര് അംഗീകരിക്കുന്നത് ആണ് ഇപ്പോൾ കണ്ടു വരുന്നത്, MK ഒതുങ്ങി പോയി, ഇന്നലെ എന്ത് കൊണ്ട് അധികം സംസാരിച്ചില്ല എന്നൊക്കെ ചോദിക്കുന്നവരോട് ആ ശാന്തതക്ക് വലിയ അർഥങ്ങൾ ഉണ്ട്. താൻ മാത്രം എതിർത്തിരുന്ന ഗ്രൂപ്പിസം സായി ആഘോഷിക്കുന്നത് തന്റെ വിജയം ആയി കണ്ടു ശാന്തമായി ഇരിക്കുന്ന MK. ഒരിക്കലും മറ്റൊരാളുടെ സ്പേസിൽ ഇട പെടാതെ കൂട്ടത്തിൽ ഉള്ളവനെ യു ക്യാൻ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കുന്ന ഒരു എംകെ ആണ് ഞാൻ ഇന്നലെ കണ്ടത്'.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി സയനി പ്രധാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Bigg Boss malayalam season 3: Manikuttan will never let Kidilam Firos win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X