'വിവാഹത്തിന് പിറ്റേന്ന് സ്വർണം മുഴുവൻ പണയം വെച്ചു,കടം കൊണ്ട് പൊറുതിമുട്ടി'; ജീവിതം പറഞ്ഞ് മഞ്ജു പത്രോസ്
കൊച്ചി: ബിഗ് ബോസും സീരിയിലും സിനിമയുമൊക്കെ ലഭിച്ചതുകൊണ്ടുമാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാൻ കഴിഞ്ഞതെന്ന് ബിഗ് ബോസ് താരം മഞ്ജു പത്രോസ്. വിവാഹം കഴിഞ്ഞ പിന്നാലെ ജീവിത്തിൽ വലിയ കടബാധ്യത ഉണ്ടായി. കടക്കാരെ കൊണ്ട് ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ തോന്നിയിരുന്നുവെന്നും മഞ്ജു പറഞ്ഞു. ഫ്ലവേഴ്സ് ചാനലിലെ ഫ്ലവേഴ്സ് ഒരു കോടി പരിപാടിയിലായിരുന്നു മഞ്ജു തന്റെ ജീവിതം പറഞ്ഞത്.

മഞ്ജു പറഞ്ഞത് -വിവാഹം കഴിഞ്ഞപ്പോൾ കടലിൽ കൊണ്ട് ഇട്ടപോലെയായി. കടവും കടത്തിന്റെ കൂടുമായിരുന്നു. സുനിച്ചൻ വിവാഹം ആയപ്പോൾ വീടൊക്കെ പൊളിച്ച് പണിതു. വാങ്ങിയ പണം തിരികെ കൊടുക്കാൻ മാർഗം ഇല്ലായെങ്കിൽ കടം വാങ്ങാൻ നിൽക്കരുത്. എന്നെ സംബന്ധിച്ച് ഇങ്ങനെ ഇങ്ങനെയൊരു ജോലിയും ബിഗ് ബോസുമൊക്കെ കിട്ടിയത് കൊണ്ടാണ്. 'വെറുതെ അല്ല ഭാര്യ' പരിപാടി വരെയൊന്നും വരെ ഞങ്ങൾ ഉണ്ടാകുമായിരുന്നില്ല, ജീവിതം അവസാനിപ്പിച്ചേനെ.

കടം തന്നവർ ചിലർ വീട്ടിലേക്കൊക്കെ വരുമായിരുന്നു. കോളിംഗ് ബെൽ കേൾക്കുമ്പോൾ കടക്കാരെ ഭയന്ന് ഇരുന്ന സാഹചര്യം ഉണ്ടായിരുന്നു. കടം വാങ്ങാലും വീട്ടലും മാത്രമായിരുന്ന സമയമായിരുന്നു. വിവാഹം കഴിഞ്ഞ് പിറ്റേന്നാണ് സുനിച്ചന്റെ കടങ്ങളെ കുറിച്ച് അറിയുന്നത്. എന്റെ സ്വർണം വിറ്റാൽ കടം തീർക്കാനാകുമോയെന്നും ചോദിച്ചു. അങ്ങനെയാണ് സ്വർണം കൊടുത്തത്', മഞ്ജു പറഞ്ഞു.

ഇതിനിടയിൽ മഞ്ജുവിന്റെ അമ്മ ഇടപ്പെട്ടു-കഷ്ടപ്പെട്ട് തയ്യൽ തൊഴിലെടുത്ത് 14 കൊല്ലം കൊണ്ട് 14 പവൻ സ്വർണം ഞാൻ മകൾക്കായി വാങ്ങി. അതിനൊപ്പം വിവാഹത്തിന് 7 പവനും കൂടി വാങ്ങി 21 പവൻ ആഭരണങ്ങളായിരുന്നു മഞ്ജുവിന് വിവാഹത്തിന് നൽകിയത്. എന്നും ചോദിക്കും ആ മാലയും സ്വർണവും എവിടെ എന്ന്. നമ്മൾ അത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വർണമായിരുന്നു. കഴുപ്പ് പോലും തേയ്മാനും വന്നു തനിക്ക്. എന്നും ആ മലയും സ്വർണവും എവിടെയാണെന്ന് ചോദിക്കും. ഇപ്പോഴാണ് ഈ സത്യം അറിയുന്നത്' മഞ്ജുവിന്റെ അമ്മ പറഞ്ഞു.

അമ്മയും അച്ഛനും നമ്മുക്ക് വലുതല്ലേ, അവർ ഉണ്ടാക്കി തന്നതാണെന്ന് ഓർക്കാഞ്ഞിട്ടല്ല, പക്ഷേ ഞാൻ കൂടെ നിൽക്കേണ്ടയാൾ ഇതുപോലൊരു അവസ്ഥയിലൂടെ കടന്ന് പോകുമ്പോൾ അത്തരമൊരു തീരുമാനം എടുക്കേണ്ട സാഹചര്യം വനന്ത് കൊണ്ടാണെന്നും അങ്ങനെയാണ് സ്വർണം കൊടുത്തതെന്നും മഞ്ജു പറഞ്ഞു. മൂന്നാം ദിവസം വീട്ടിലേക്ക് വരുമ്പോൾ താലിയും നാല് വളയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

സ്വർണം മുഴുവൻ പണയം വെച്ചിരുന്നു. അത് വിറ്റാൽ മതിയായിരുന്നെന്ന് പിന്നീട് ആലോചിച്ചു. സ്വർണം പിന്നീട് താൻ കണ്ടിട്ടേ ഇല്ല. പക്ഷേ അതിന്റെ പേരിൽ ഞാൻ ഒന്നും ചോദിച്ചിട്ടില്ല, എന്റെ സ്വർണം എവിടെയെന്ന് ചോദിച്ചിട്ടുമില്ല ചോദിക്കുകയുമില്ല. പക്ഷേ അതുകൊണ്ടൊന്നും കടങ്ങൾ തീർന്നില്ല. അങ്ങനെ ഒടുവിൽ വീട് പണയത്തിന് കൊടുത്ത് വാടക വീട്ടിലേക്ക് മാറി. പിന്നെ ആ സ്വന്തം വീടും പോയി. കടം ജീവിത്തതിന്റെ ഭാഗമായി മാറി.
കടം കൊണ്ട് പൊറുതി മുട്ടിയപ്പോൾ കിഡ്നി കൊടുക്കാലോ എന്ന് വരെ ആലോചിച്ചിരുന്നുവെന്നും തമാശ രൂപേണ മഞ്ജു പറഞ്ഞു.

അതിനിടെ ഭർത്താവ് സുനിച്ചനുമായി പിരിഞ്ഞെന്നുള്ള അഭ്യൂഹങ്ങളോടും മഞ്ജു പ്രതികരിച്ചു. സുനിച്ചനുമായി യാതൊരു പ്രശ്നവുമില്ല. ലോഹ്യത്തിൽ തന്നെയാണ്. ഞങ്ങൾ ഡിവോഴ്സായി എന്നൊക്കെയുള്ള അഭ്യൂഹങ്ങൾ ഉണ്ട്. അതൊക്കെ വെറുതെയാണ്. ഞങ്ങൾ ഒന്നിച്ച് തന്നെ പോകാൻ തന്നെയാണ് തീരുമാനിച്ചത്. ഞാൻ അനുഭവിച്ചതാണ് ഞാൻ പറഞ്ഞത്. അതിനർത്ഥം സുനിച്ചനോട് എനിക്ക് സ്നേഹമില്ലെന്നോ ഞങ്ങൾ അടിച്ച് പിരിയുമോ എന്നൊന്നുമല്ല', മഞ്ജു പറഞ്ഞു.












Click it and Unblock the Notifications