• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസിൽ ഇനി പ്രശ്‌നങ്ങളുടെ നാളുകൾ; ഡിംപലിനെ ലക്ഷ്യമിട്ട് മിഷേലിന്റെ ആരോപണം, വമ്പൻ ട്വിസ്റ്റുകൾ

ടെലിവിഷന്‍ പ്രേക്ഷകരില്‍ വമ്പന്‍ ചര്‍ച്ചകള്‍ക്കിടയാക്കി ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ മുന്നേറുകയാണ്. ഷോ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ സമാധാനത്തിലിരുന്ന വീട്ടില്‍ ഇപ്പോള്‍ ചില പൊട്ടിത്തെറികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ ബിഗ് ബോസ് ഹൗസിലേക്കെത്തിയ മിഷേലും ഫിറോസ് ഖാനും ചേര്‍ന്നാണ് വീട്ടിനുള്ളില്‍ ചെറിയ പൊട്ടിത്തെറിക്ക് തുടക്കമിട്ടിരിക്കുന്നത്. ചിംപലുമായി ബന്ധപ്പെട്ട് നടി മിഷേല്‍ പുറത്തുവിട്ട ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ഹൗസില്‍ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചുള്ള യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ നിന്നുള്ള ചിത്രങ്ങള്‍

കഴിഞ്ഞ എപ്പിസോഡ്

കഴിഞ്ഞ എപ്പിസോഡ്

ദിവസങ്ങള്‍ക്ക് മുമ്പ് ഡിംപല്‍ ബാല പറഞ്ഞ തന്റെ ആത്മസുഹൃത്തിന്റെ കഥ ഏവരെയും കണ്ണീരിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ കഥയിലെ ചില പൊരുത്തക്കേടുകളാണ് മിഷേല്‍ ചൂണ്ടിക്കാട്ടുന്നത്. തുടര്‍ന്ന് ഇക്കാര്യം ഡിംപലുമായി സംസാരിച്ചതോടെ നടന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ എപ്പിസോഡിലെ ഏറ്റവും പ്രധാന ഹൈലൈറ്റ്.

 സിംപതി പിടിച്ചുപറ്റുന്നു

സിംപതി പിടിച്ചുപറ്റുന്നു

മരിച്ച ആത്മാര്‍ത്ഥ സുഹൃത്തിനെ ഡിംപല്‍ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും അതിന്‍ഫെ പേരില്‍ സിംപതി പിടിച്ചുപറ്റി വോട്ടാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നെന്നാണ് മിഷേല്‍ ആരോപിക്കുന്നത്. നാല് വര്‍ഷം മുന്‍പ് തൊട്ടേ ഡിംപലിനെ അറിയാമെന്നും 27 ഡിസംബര്‍ 2020ലാണ് ജൂലിയറ്റിന്റെ വീട്ടില്‍ ഡിംപല്‍ പോയി ജൂലിയറ്റിന്റെ യൂണിഫോം ഇട്ടതെന്നും മിഷേല്‍ പറയുന്നു.

യൂണിഫോം എങ്ങനെ പാകമായി

യൂണിഫോം എങ്ങനെ പാകമായി

20 വര്‍ഷങ്ങള്‍ക്ക് ശേഷം എങ്ങനെ പഴയ യൂണിഫോം ഡിംപലിന് പാകമായെന്നും കയ്യിലെ ടാറ്റു കുറേക്കാലമായി വ്യാഖ്യാനിച്ചുമാണ് മിഷേല്‍ ബിഗ് ബോസ് ഹൗസില്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഡിംപല്‍ എല്ലാം മൂന്‍കൂട്ടി പ്ലാന്‍ ചെയ്ത് വന്നതാണെന്നും ദൃശ്യം മോഡല്‍ പോലെ തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നെന്നും മിഷേല്‍ ഉന്നയിക്കുന്ന മറ്റൊരു ആരോപണം.

 പൊട്ടിക്കരഞ്ഞ് ഡിംപല്‍

പൊട്ടിക്കരഞ്ഞ് ഡിംപല്‍

എന്നാല്‍ മിഷേലിന്റെ ആരോപണം കേട്ട ഡിംപല്‍ പൊട്ടിക്കരഞ്ഞാണ് ഇതിനോട് പ്രതികരിച്ചത്. ഇങ്ങനെ ഇമോഷന്‍ വച്ച് കൡക്കുന്നവരെയൊക്കെ എന്തിനാണ് കൊണ്ടുവരുന്നതെന്നാണ് ഡിംപല്‍ ബിഗ് ബോസിനോട് ചോദിച്ചത്. ഇത് ടോപ്പിക്കാക്കാന്‍ പാടില്ലെന്നും ജൂലിയറ്റിന്റെ വീട്ടുകാര്‍ സങ്കടപ്പെടുമെന്നും ഡിംപല്‍ കണ്‍ഫെഷന്‍ റൂമിലെത്തി പറഞ്ഞു.

 യൂണിഫോം എത്തിക്കണം

യൂണിഫോം എത്തിക്കണം

തന്റെ സഹോദരിയോട് പറഞ്ഞ് ആ യൂണിഫോം ബിഗ് ബോസ് ഹൗസിലേക്കെത്തിക്കണമെന്ന അപേക്ഷയും ഡിംപല്‍ ബിഗ്‌ബോസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വേണ്ടത് ചെയ്യാമെന്ന ഉറപ്പാണ് ബിഗ്‌ബോസ് ഡിംപിലിന് നല്‍കിയിരിക്കുന്നത്.

ബിഗ് ബോസ് ഹൗസിൽ കുത്തിത്തിരിപ്പിന് തുടക്കമിട്ട് മിഷേൽ, ഡിംപൽ പറഞ്ഞത് പച്ചക്കള്ളം, ഇനി ട്വിസ്റ്റുകളുടെ കാലം

എന്തുകൊണ്ട് ദൃശ്യം 2വില്‍ അഭിനയിച്ചില്ല, ഒടുവിൽ കാരണം വെളിപ്പെടുത്തി ഷാജോണ്‍; ഭയങ്കര വിഷമമുണ്ടെന്ന് താരം

ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇന്ന് ഞെട്ടും; വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ അയാള്‍ എത്തും; ആരായിരിക്കും?

അമ്മ തനിച്ചാക്കി മടങ്ങി, അനാഥമന്ദിരമാണെന്ന് പിന്നീടാണ് അറിഞ്ഞത്, ഇമോഷണലായി ഭാഗ്യലക്ഷ്മി!!

8 ലക്ഷം മാസശമ്പളത്തിൽ നിന്ന് കൊടുംപട്ടിണിയിലേക്ക്; ആരുമറിയാത്ത ആ കഥ പറഞ്ഞ് ഫിറോസ്, ബിഗ് ബോസ് ഹൗസിൽ ഞെട്ടൽ

cmsvideo
  കേരളത്തിലെ ആദ്യ വനിത ഡിജെ, ആരാണീ സൂര്യ മേനോന്‍ | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3: Michelle Ann Daniel made allegations against Dimpal Bhal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X