കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസ് സ്‌ക്രിപ്റ്റഡാണ്, വിന്നര്‍ ആരാണെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്; ആരോപണവുമായി മിഷേല്‍

Google Oneindia Malayalam News

പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് ബിഗ് ബോസ് സീസണ്‍ 3 മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന സംഭവങ്ങളാണ് ബിഗ് ബോസില്‍ സംഭവിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്കെത്തിയ സജ്‌ന- ഫിറോസ് ഖാന്‍ ദമ്പതികളെ ഷോയില്‍ നിന്ന് പുറത്താക്കുകയുണ്ടായി. പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടായിരുന്നു അവതാരകന്‍ മോഹന്‍ലാല്‍ ഇവരെ തിരിച്ചുവിളിച്ചത്. ഫിറോസിന്റെ സംസാരത്തില്‍ നിന്നുണ്ടായ പ്രശ്‌നങ്ങളാണ് പുറത്താക്കാന്‍ പ്രധാനമായ കാരണം. എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസ് ഷോയെ കുറിച്ച് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മത്സരാര്‍ത്ഥി കൂടിയായ മിഷേല്‍ ആന്‍ ഡാനിയല്‍.

മിഷേല്‍ പുറത്തായത്

മിഷേല്‍ പുറത്തായത്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് മിഷേല്‍ ആന്‍ ഡാനിയേല്‍. പുറത്ത് നടന്ന കാര്യം അകത്ത് പറഞ്ഞതിനെ തുടര്‍ന്നാണ് മിഷേല്‍ നോമിനേഷനില്‍ എത്തിയത്. ഡംിബലുമായി ബന്ധപ്പെട്ട് പുറത്ത് നടന്ന ചില കാര്യങ്ങള്‍ മിഷേല്‍ ബിഗ് ബോസ് വീട്ടില്‍ ചെന്ന് ചര്‍ച്ച ചെയ്തിരുന്നു. ഇത് പിന്നീട് വലിയ തര്‍ക്കങ്ങളിലേക്ക് നയിച്ചിരുന്നു.

ആരാണ് മിഷേല്‍

ആരാണ് മിഷേല്‍

ഹ്രസ്വ ചിത്രത്തിലൂടെയാണ് മിഷേല്‍ ശ്രദ്ധേയയായത്. ഒരു അഡാല്‍ ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെ മിഷേല്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് ധമാക്ക എന്ന ചിത്രത്തിലും അഭിനയിച്ചു. വിദേശത്ത് നിന്ന് ഷോയില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് താരം ഇന്ത്യയില്‍ എത്തിയത്.

കുത്തിത്തിരിപ്പ്

കുത്തിത്തിരിപ്പ്

ബിഗ് ബോസ് ഹൗസില്‍ മിഷേല്‍ എത്തിയതിന് പിന്നാലെ ചില പൊട്ടലും ചീറ്റലുകളും സംഭവിച്ചിരുന്നു. മിഷേല്‍ എത്തിയ ദിവസം തന്നെ ഡിംപലിനെ കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഒപ്പമെത്തിയ ഫിറോസിനോടും സജ്നയോടുമാണ് മിഷേല്‍ ഡിംപലിനെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

 ജൂലിയറ്റിന്റെ കഥ

ജൂലിയറ്റിന്റെ കഥ

ഡിംപല്‍ പറഞ്ഞ ജൂലിയറ്റിന്റെ കഥയുടെ യാഥാര്‍ത്ഥ്യം ചോദിച്ചു കൊണ്ടാണ് മിഷേല്‍ ഇതിലേക്ക് കടന്നു വന്നത്. തുടക്കത്തില്‍ തന്നെ നിയമലംഘനം നടത്തിയതോടെ പ്രേക്ഷകരുടെ കണ്ണിലെ കരടായി മാറിയിരുന്നു. നോമിനേഷനില്‍ ഉണ്ടായിട്ട് പോലും മിഷേല്‍ ഷോയില്‍ ആക്ടീവ് ആയിരുന്നില്ല.

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

ബിഗ് ബോസ് ഷോ നടക്കുന്നത് സ്‌ക്രിപ്പ്റ്റിലൂടെയാണെന്നാണ് മിഷേല്‍ ആന്‍ ഡാനിയേല്‍ ആരോപിക്കുന്നത്. എന്തായാലും വളരെ മോശമായി പോയി. ഒരു പെണ്ണിന് പെണ്ണിനെ പറയാം, പെണ്ണിന് ആണിനെയും പറയാം. പക്ഷേ ഒരു ആണിന് പെണ്ണിനെ കുറിച്ച് പറയാന്‍ പറ്റത്തില്ല. അതെവിടുത്തെ ന്യായമാണ്. എന്തായാലും അവര്‍ കാണിച്ചത് വളരെ മോശമാണെന്ന് മിഷേല്‍ വീഡിയോയില്‍ പറയുന്നു.

അടുത്തത് സായി

അടുത്തത് സായി

അടുത്തതായി അവര്‍ ലക്ഷ്യം വയ്ക്കുന്ന സായിയെയാണെന്നും മിഷേല്‍ പറയുന്നു. സായി ആര്‍മി ഉണ്ടെങ്കില്‍ അവരെല്ലാം സപ്പോര്‍ട്ട് ചെയ്യണം. ഇനി ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് സായിയെയാണ്. ഈ ഷോയില്‍ അങ്ങനെ സംഭവിക്കും. ഇനി നോക്കിക്കോ- മിഷേല്‍ പറയുന്നു.

പിഴവ് സംഭവിച്ചാല്‍

പിഴവ് സംഭവിച്ചാല്‍

സായിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അവനെയും ആ രീതിയിലാക്കും. അത് 100 ശതമാനം ഉറപ്പുള്ളതാണെന്ന് മിഷേല്‍ പറയുന്നു. ഡെയിഞ്ചര്‍ ഫിറോസിന് ശേഷം ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ടുള്ളത് സായി വിഷ്ണുവിനാണ്. ഇവരുടെ സ്‌ക്രിപ്റ്റില്‍ മണിക്കുട്ടനാണ് വിന്നര്‍. അതുകൊണ്ടാണ് ഇനി സായിയെ ഉന്നം വെക്കാന്‍ പോവുന്നതെന്നും മിഷേല്‍ ആരോപിക്കുന്നു.

 ആരാധകരുടെ പ്രതികരണം

ആരാധകരുടെ പ്രതികരണം

അതേസമയം, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ മറുപടിയുമായി ആരാധകര്‍ രംഗത്തെത്തി. ബിഗ് ബോസ് ചെയ്തത് ഏറ്റവും വലിയ തെറ്റ് നിങ്ങളെ കൊണ്ടുവന്നതാണെന്ന് ആരാദകര്‍ പറയുന്നു. മണിക്കുട്ടന്‍ വിന്നറാകാന്‍ അര്‍ഹതയുള്ള മത്സരാര്‍ത്ഥിയാമെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.

സായി പോയാല്‍ നിങ്ങള്‍ക്കെന്താ

സായി പോയാല്‍ നിങ്ങള്‍ക്കെന്താ

ഷോയില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് മണിക്കുട്ടനെ കുറിച്ചുള്ള കുറ്റം കിടിലം ഫിറോസിനോട് പറഞ്ഞത് ഞങ്ങള്‍ കണ്ടതാണ്. ഇതൊക്കെ അറിയാമായിരുന്നെങ്കില്‍ എന്തിനാണ് ബിഗ് ബോസിലേക്ക് പോയതെന്നും ആരാധകര്‍ ചോദിക്കുന്നു. സായി പോയാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ. മണിക്കുട്ടനോട് അസൂയ ഉണ്ടായിട്ടാണോ ഇങ്ങനെ പറയുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

മണിക്കുട്ടനെ സൂക്ഷിക്കണം

മണിക്കുട്ടനെ സൂക്ഷിക്കണം

ഷോയില്‍ നിന്ന് പുറത്തുപോകുന്ന സമയത്ത് മണിക്കുട്ടനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് കൊടുത്താണ് മിഷേല്‍ ഇറങ്ങിയത്. ബിഗ് ബോസിന്റെ സ്‌ക്രീപ്റ്റില്‍ മാത്രമല്ല പ്രേക്ഷകരുടെ മനസിലും മണിക്കുട്ടന്‍ വിജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം. പുറത്ത് വലിയ സപ്പോര്‍ട്ട് കിട്ടുന്നുണ്ടെന്ന് അറിഞ്ഞത് കൊണ്ടാവാം മണിയ്ക്ക് എതിരെ മിഷേല്‍ തിരിഞ്ഞത് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

 എന്നെക്കുറിച്ച് ഇദ്ദേഹം പറയുന്ന വാക്കുകളെ ആളുകള്‍ ഏത് രീതിയിൽ ചിന്തിക്കും; ആഞ്ഞടിച്ച് സൂര്യ എന്നെക്കുറിച്ച് ഇദ്ദേഹം പറയുന്ന വാക്കുകളെ ആളുകള്‍ ഏത് രീതിയിൽ ചിന്തിക്കും; ആഞ്ഞടിച്ച് സൂര്യ

ഞങ്ങൾക്ക് പറയാനുള്ളതുപോലും കേൾക്കാതെയാണ് പുറത്താക്കിയത്; സജ്ന - ഫിറോസിന്റെ ആദ്യ പ്രതികരണംഞങ്ങൾക്ക് പറയാനുള്ളതുപോലും കേൾക്കാതെയാണ് പുറത്താക്കിയത്; സജ്ന - ഫിറോസിന്റെ ആദ്യ പ്രതികരണം

ഫിറോസ് ഖാനേയും സജ്‌നയേയും പുറത്താക്കി മോഹന്‍ലാല്‍; ബിഗ് ബോസില്‍ നാടകീയ എലിമിനേഷന്‍... ആശ്വാസംഫിറോസ് ഖാനേയും സജ്‌നയേയും പുറത്താക്കി മോഹന്‍ലാല്‍; ബിഗ് ബോസില്‍ നാടകീയ എലിമിനേഷന്‍... ആശ്വാസം

വൻ ട്വിസ്റ്റ്, ബിഗ് ബോസിൽ ഫിറോസും സജിനയും പുറത്തേക്ക്? മോഹൻലാലിന്റെ അപ്രതീക്ഷിത എൻട്രിവൻ ട്വിസ്റ്റ്, ബിഗ് ബോസിൽ ഫിറോസും സജിനയും പുറത്തേക്ക്? മോഹൻലാലിന്റെ അപ്രതീക്ഷിത എൻട്രി

English summary
Bigg Boss Malayalam Season 3: Michelle Ann Daniel says Bigg Boss show is scripted, Video Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X