ബിഗ് ബോസ് ഹൗസിൽ കുത്തിത്തിരിപ്പിന് തുടക്കമിട്ട് മിഷേൽ, ഡിംപൽ പറഞ്ഞത് പച്ചക്കള്ളം, ഇനി ട്വിസ്റ്റുകളുടെ കാലം

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മികച്ച പ്രതികരണങ്ങളോട് മുന്നേറുകയാണ്. 14 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച മത്സരത്തില്‍ കഴിഞ്ഞ ദിവസം മൂന്ന് പേര്‍ കൂടി രംഗത്തെത്തിയിരിക്കുകയാണ്. ഫിറോസ് ഖാന്‍, ഭാര്യ സജ്‌ന, നടി മിഷേല്‍ ആന്‍ ഡാനിയേല്‍ എന്നിവരാണ് കഴിഞ്ഞ ദിവസം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയത്. ഇവരുടെ വരവോട് ബിഗ് ബോസ് ഹൗസില്‍ വമ്പന്‍ ട്വിസ്റ്റുകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

കൃത്യമായ ധാരണ

കൃത്യമായ ധാരണ

മത്സരം ആരംഭിച്ച്് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇവര്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയത്. അതുകൊണ്ട് തന്നെ എല്ലാ മത്സരാര്‍ത്ഥികളെ കുറിച്ചും കൃത്യമായ ധാരണ ഇവര്‍ മൂന്ന് പേര്‍ക്കുമുണ്ട്. ഇവര്‍ മൂന്ന് പേരെയും വളരെ ആഘോഷത്തോടെയാണ് ഹൗസിലേക്ക് സ്വാഗതം ചെയ്തത്.

ആരാണ് പുതിയ മത്സരാര്‍ത്ഥികള്‍

ആരാണ് പുതിയ മത്സരാര്‍ത്ഥികള്‍

സിനിമാ ടെലിവിഷന്‍ താരവും നര്‍ത്തകനുമായ ഫിറോസ് ഖാന്‍ നടിയും മോഡലുമായ സജ്‌ന ഫിറോസുമാണ് ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിട്ടുള്ളത്. ഇത്തവണത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കുള്ള പ്രത്യേകത ദമ്പതിമാര്‍ മത്സാര്‍ത്ഥികളായി എത്തി എന്നതാണ്. ആദ്യമയാണ് ദമ്പതിമാര്‍ ബിഗ് ബോസ് ഹൗസില്‍ എത്തുന്നത്.

 ആരാണ് മിഷേല്‍

ആരാണ് മിഷേല്‍

നടി മിഷേല്‍ ആന്‍ ഡാനിയേലാണ് മൂന്നാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. ഹ്രസ്വ ചിത്രത്തിലൂടെയാണ് മിഷേല്‍ ശ്രദ്ധേയയായത്. ഒരു അഡാല്‍ ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെ മിഷേല്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് ധമാക്ക എന്ന ചിത്രത്തിലും അഭിനയിച്ചു. വിദേശത്ത് നിന്ന് ഷോയില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് താരം ഇന്ത്യയില്‍ എത്തിയത്.

 കുത്തിത്തിരിപ്പുകള്‍ക്ക് തുടക്കം

കുത്തിത്തിരിപ്പുകള്‍ക്ക് തുടക്കം

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ മൂന്ന് പേര്‍ എത്തിയതോടെ ബിഗ് ബോസ് ഹൗസില്‍ ചില പൊട്ടലും ചീറ്റലുകളും ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ ദിവസം എത്തിയ മിഷേല്‍ ഇപ്പോള്‍ ഡിംപലിനെ കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒപ്പമെത്തിയ ഫിറോസിനോടും സജ്‌നയോടുമാണ് മിഷേല്‍ ഡിംപലിനെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ദൃശ്യം കളിക്കുന്നു

ദൃശ്യം കളിക്കുന്നു

ഡിംപല്‍ ദൃശ്യം കളിക്കുകയാണെന്നാണ് മിഷേല്‍ പറയുന്നത്. ഒപ്പം കിഡിലം ഫിറോസ്, ഡിംപല്‍, ഭാഗ്യലക്ഷമി എന്നിവരെ മറ്റുള്ള മത്സരാര്‍ത്ഥികള്‍ക്ക് പേടിയാണെന്നും മിഷേല്‍ പറയുന്നു. എന്നാല്‍ ഇത് നമ്മളോട് നടക്കില്ലെന്ന് മിഷേല്‍ ഫിറോസിനോടും സജ്‌നയോടും പറഞ്ഞു.

ആരെയും പേടിക്കേണ്ട

ആരെയും പേടിക്കേണ്ട

ഇവിടെ ആരെയും പേടിക്കേണ്ടെന്നും സ്വന്തം വീട്ടിലുള്ളവരെ മാത്രകം പരിഗണിച്ചാല്‍ മതിയെന്നാണ് ഫിറോസ് ഇതിന് മറുപടിയായി പറഞ്ഞത്. ഡിംപല്‍ തന്റെ ജീവിതകഥയില്‍ പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും മിഷേല്‍ പറയുന്നു.

ജൂലിയറ്റിന്റെ കഥ

ജൂലിയറ്റിന്റെ കഥ

ആത്മസുഹൃത്ത് ജൂലിയറ്റിനെ കുറിച്ച് ഇവിടെ പറഞ്ഞത് പച്ചക്കള്ളമാണെന്നാണ് മിഷേല്‍ പറയുന്നത്. പറഞ്ഞതെല്ലാം മനപ്പൂര്‍വം ഉണ്ടാക്കി പറഞ്ഞതാണ്. ദൃശ്യം കളിക്കുകയാണ് ഡിംപല്‍, ഇവിടെ വരുന്നതിന് മുമ്പ് തെളിവുകള്‍ മനപ്പൂര്‍വം ഉണ്ടാക്കിയതാണ് ഡിംപല്‍.

ടാറ്റുവുണ്ടായത്

ടാറ്റുവുണ്ടായത്

അവളുടെ കയ്യില്‍ ഇപ്പോഴാണ് ടാറ്റുവുണ്ടായത്. ബിഗ് ബോസ് ഹൗസില്‍ വരുന്നതിന് മുമ്പ് അവള്‍ ആദ്യ ടാറ്റുവെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് മിഷേല്‍ പറഞ്ഞു. എന്നാല്‍ ഡിംപലിനെ നേരിട്ട് പരിചയമുണ്ടോ എന്ന ഫിറോസിന്റെ ചോദ്യത്തിന് അടുത്ത പരിചയമില്ലെന്നാണ് മിഷേല്‍ പറഞ്ഞത്.

ഡിംപല്‍ ധരിച്ച യൂണിഫോം

ഡിംപല്‍ ധരിച്ച യൂണിഫോം

ഡിംപല്‍ ധരിച്ചെന്ന് പറയുന്ന യൂണിഫോം ജൂലിയറ്റിന്റേത് അല്ലെന്നും മിഷേല്‍ പറഞ്ഞു. ചെറിയ കുട്ടി ധരിച്ച യൂണിഫോമാണ് താന്‍ ധരിച്ചതെന്നാണ് ഡിംപല്‍ പറയുന്നത്. ഡിംപലിന് നീളമുണ്ട് അപ്പോള്‍ ഡിംപല്‍ ധരിച്ച യൂണിഫോം ജൂലിയറ്റ് എന്ന കുട്ടിയുടേതല്ല എന്നും മിഷേല്‍ വ്യക്തമാക്കി.

കള്ളക്കണ്ണീരാണ്

കള്ളക്കണ്ണീരാണ്

ക്യാന്‍സര്‍ ബാധിച്ച കാര്യം താന്‍ ആരോടും പറയില്ല, ആരുടെ മുന്നിലും കരയില്ല, അങ്ങനെ കരഞ്ഞാല്‍ തീര്‍ന്നുവെന്നും പറഞ്ഞ ഡിംപല്‍ ബിഗ് ബോസില്‍ കള്ളകണ്ണീരാണ് ഒഴുക്കുന്നതെന്ന് മിഷേല്‍ പറഞ്ഞു. ക്യാന്‍സര്‍ ഉണ്ട് എന്നത് ശരിയാണെന്നും മിഷേല്‍ പറഞ്ഞു. ഡിംപല്‍ കഥ പറഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നെന്നും യൂണിഫോം ധരിച്ച ചിത്രം വൈറലായെന്നും മിഷേല്‍ വ്യക്തമാക്കി.

ആത്മസുഹൃത്ത്

ആത്മസുഹൃത്ത്

ബിഗ് ബോസ് ഹൗസില്‍ വച്ച് ടാസ്‌കിന്റെ ഭാഗമായിരുന്നു ഡിംപല്‍ ആത്മസുഹൃത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ പ്രതികരിച്ച് സഹോദരി തിങ്കള്‍ ഭാല്‍ രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് സീസണ്‍ 3ലെ മികച്ച മത്സരാര്‍ഥികളില്‍ ഒരാളാണ് ഡിംപല്‍,

താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+