മതത്തിന്റെ പേരില്‍ റംസാന് വോട്ട് നല്‍കരുത്; ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളില്‍ ആഹ്വാനം; ചുട്ട മറുപടിയുമായി മിഷേല്‍

ബിഗ് ബോസ് സീസണ്‍ 3 കൊവിഡിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഷോ വീണ്ടും പുനരാരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും ഇതിന് പിന്നാലെ പുറത്തുവരുന്നുണ്ട്. കൊവിഡിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഷൂട്ടിംഗ് നിര്‍ത്തിവച്ചത്.

എന്നാല്‍ ഇതിനിടെ മത്സരാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കാനുള്ള അവസരം ചാനല്‍ അധികൃതര്‍ തുടര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ വോട്ടിംഗുമായി ബന്ധപ്പെട്ട് റംസാന് വേണ്ടി മുന്‍ മത്സരാര്‍ത്ഥി മിഷേല്‍ പങ്കുവച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ആരാണ് റംസാന്‍

ആരാണ് റംസാന്‍

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയാണ് റംസാന്‍. നേരത്തെ ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ റംസാനെ ടെലവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്. മികച്ച നൃത്ത പ്രകടനങ്ങളിലൂടെ റംസാന്‍ നേരത്തെ നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു. ബിഗ് ബോസിലും മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച വച്ചത്.

22കാരന്‍

22കാരന്‍

ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയാണ് റംസാന്‍. 22കാരനായ റംസാന്‍ ബാല താരമായി സിനിമയിലും തിളങ്ങിയിരുന്നു. മൂവാറ്റുപുഴ സ്വദേശിയാണ് റംസാന്‍. ബിഗ് ബോസില്‍ എത്തിയതോടെ വലിയ പ്രേക്ഷക പിന്തുണയാണ് റംസാന് ലഭിക്കുന്നത്.

പ്രേക്ഷക പിന്തുണ

പ്രേക്ഷക പിന്തുണ

നോമിനേഷനില്‍ എത്തുമ്പോഴാണ് റംസാന്റെ പ്രേക്ഷക പിന്തുണ എത്രത്തോളമുണ്ടെന്ന് മനസിലാകുക. ഇടയ്ക്ക് വച്ചുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ എല്ലാ ആഴ്ചയിലെയും നോമിനേഷനില്‍ റംസാന്റെ പേര് ഉള്‍പ്പെട്ടിരുന്നു. പ്രേക്ഷകരുടെ പിന്തുണകൊണ്ട് മാത്രം താരം 96 ദിവസങ്ങളോളം ബിഗ് ബോസില്‍ തുടര്‍ന്നു.

ആരോപണങ്ങള്‍ ഇങ്ങനെ

ആരോപണങ്ങള്‍ ഇങ്ങനെ

റംസാനുമായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ താരത്തിനെതിരെ വിവിധ ആര്‍മി ഗ്രൂപ്പുകളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. റംസാന്‍ മുസ്ലീമായതുകൊണ്ട് വോട്ട് ചെയ്യരുതെന്നായിരുന്നു പ്രചരിക്കുന്ന പോസ്റ്റുകളില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ ഇപ്പോള്‍ മിഷേല്‍ രംഗത്തെത്തിയത്.

ഓ മൈ ഗോഡ്

ഓ മൈ ഗോഡ്

ഓ മൈ ഗോഡ് എന്ന് തുടങ്ങുന്ന പോസ്‌റ്റോട് കൂടിയാണ് മിഷേല്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്. ഇത് ഒരു മത്സരമാണ് സുഹൃത്തേ, എന്തിനാണ് ഇതിലേക്ക് മതം കലര്‍ത്തുന്നതെന്നായിരുന്നു മിഷേല്‍ പറഞ്ഞത്. നിങ്ങള്‍ കേരളത്തിലാണ്. ഇവിടെ എല്ലാ മതങ്ങള്‍ക്കും തുല്യ സ്ഥാനമാണുള്ളത്. റംസാനെ ആക്രമിക്കുന്നത് നിര്‍ത്തണമെന്നും മിഷേല്‍ പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+