'എനർജൈസർ ഓഫ് ദി സീസൺ' ഡിംപലിനോ? ഗ്രാൻഡ് ഫിനാലെ വേദിയിൽ നാല് പുരസ്കാരങ്ങൾ കൂടി, മണിക്കുട്ടനും അംഗീകാരം!!

മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗ്രാൻഡ് ഫിനാലെ ദിവസമെത്തിയതോടെ ടൈറ്റിൽ വിന്നർ ആരാകും എന്നറിയാനുള്ള ആകാംക്ഷ തുടരുകയാണ്. ഇതിനിടെ അവസാന റൌണ്ടിലെത്തിയവർക്ക് പ്രത്യേക പുരസ്താരങ്ങൾ സമ്മാനിച്ചിരിക്കുകയാണ് അവതാരകനായ മോഹൻലാൽ.

ബിഗ് ബോസ് മലയാളത്തിന്റെ അവസാന റൌണ്ട് വരെ പോരാടി നിന്ന മത്സരാർത്ഥികൾക്കുള്ള സ്ഥാനങ്ങൾ പ്രഖ്യാപിക്കുന്നതിനൊപ്പം പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് മറ്റ് ചില സമ്മാനങ്ങൾ കൂടി അവതാരകനായ മോഹൻലാൽ പ്രഖ്യാപിക്കുന്നുണ്ട്. ബിഗ് ബോസ് ഹൌസിൽ പ്രസരിപ്പോടെ നിന്നിരുന്ന താരങ്ങളെ തേടിയാണ് പുരസ്കാരങ്ങളെത്തിയിട്ടുള്ളത്.

1

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസണിൽ ഏറ്റവുമധികം ഊർജ്ജസ്വലയായിരുന്ന മത്സരാർത്ഥിക്കുള്ള എനെർജൈസർ ഓഫ് ദി സീസൺ പുരസ്കാരമായിരുന്നു ഇതിലൊന്ന്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥി ഡിംപൽ ഭാലാണ് ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. ഷോ അവസാനിച്ചെങ്കിലും ഡിംപൽ സോഷ്യൽ മീഡിയിൽ നിരന്തരം ആരാധകരുമായി അനുഭവങ്ങൾ പങ്കുവെച്ചും ആരാധകർ അയച്ചു നൽകുന്ന ഗിഫ്റ്റുകൾ പ്രേക്ഷകർക്ക് മുമ്പിൽ കാണിച്ചും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.

2


ബിഗ് ബോസ് മലയാളത്തിന്റെ സീസൺ മൂന്നിന്റെ അവസാന എട്ട് മത്സരാർത്ഥികളിൽ ഒരാളായിരുന്ന അനൂപ് കൃഷ്ണനാണ് 'ഗെയ്മർ ഓഫ് ദി സീസൺ' അവാർഡ് ബിഗ്ബോസ് നൽകിയിട്ടുള്ളത്. ഗെയിമർ ഓഫ് ദി സീസൺ ആരായിരിക്കുമെന്ന മോഹൻ ലാലിന്റെ ചോദ്യത്തിന് റംസാൻ എന്നായിരുന്നു സന്ധ്യ നൽകിയ മറുപടി. എന്നാല്‍ അനൂപ് കൃഷ്‍ണനായിരിക്കും ഈ അവാർഡിന് ഉടമയെന്ന്എന്ന് ലക്ഷ്‍മി വിജയനാണ് പറഞ്ഞത്. ഒടുവില്‍ ഫലം പ്രഖ്യാപിച്ചപ്പോൾ അവാർഡ് അനൂപിന് തന്നെ ലഭിക്കുകയും ചെയ്തു. തുടർന്ന് മോഹൻലാല്‍ അനൂപ് കൃഷ്‍ണന് അവാര്‍ഡ് സമ്മാനിക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ മികച്ച തുടക്കമാകും ഇതെന്ന് വിശേഷിപ്പിച്ച അനൂപ് ബിഗ് ബോസിലെ ആദ്യ അവാര്‍ഡ് വാങ്ങിക്കാനായതിലെ സന്തോഷവും പങ്കുവെച്ചു.

3

സിനിമാ താരവും ബിഗ് ബോസ് ആരാധകരുടെ പ്രിയപ്പെട്ട മത്സരാർത്ഥിയുമായ മണിക്കുട്ടനാണ് എന്റർടെയ്നർ ഓഫ് ദി സീസൺ അവാർഡ് ലഭിച്ചിട്ടുള്ളത്. നടനും കോമഡി താരവുമായ നോബി മാർക്കോസിനാണ് പീസ് മേക്കർ ഓഫ് ദി സീസൺ അവാർഡ് ബിഗ് ബോസ് നൽകിയിട്ടുള്ളത്.

4

ബിഗ് ബോസ് പ്രേക്ഷകർ നൽകിയിട്ടുള്ള വോട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും അവസാന റൌണ്ടിലെത്തിയവരിൽ എട്ട് സ്ഥാനക്കാരെ പ്രഖ്യാപിക്കുന്നത്. ഗ്രാൻഡ് ഫിനാലെ വേദിയിൽ മറ്റ് കലാപരിപാടികളും ഇതിനൊപ്പം അരങ്ങേറുന്നുണ്ട്. ചലച്ചിത്ര താരങ്ങളായ അനുസിത്താര, സാനിയ ഇയ്യപ്പൻ, സുരാജ് വെഞ്ഞാറമൂട്, ദുർഗ്ഗ കൃഷ്ണൻ, ടിനി ടോം, പാഷാണം ഷാജി, ധർമ്മജൻ ബോൾഗാട്ടി, കലാഭവൻ പ്രജോദ്, ഗ്രേസ് ആന്റണി, ആര്യ, വീണ നായർ എന്നിവർ പങ്കെടുക്കുന്നുണ്ട്.

5

ബിഗ് ബോസ് സീസൺ മൂന്നിൽ 14 ാം മത്തെ മത്സരാർഥിയായെത്തിയ ഭാഗ്യലക്ഷ്മി എത്തിയ 49ാം ദിവസമാണ് ഷോയിൽ നിന്ന് പുറത്താകുന്നത്. വ്യക്തി പ്രശ്നങ്ങൾ ഷോയ്ക്കുള്ളിലേക്ക് കൊണ്ടുവന്ന് ചർച്ച ചെയ്തതോടെ പലതവണ പുറത്ത് പോകണമെന്ന് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു. കൺഫെഷൻ റൂമിൽ വെച്ചും ഭാഗ്യലക്ഷ്മി ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഏറെ സന്തേഷത്തോടെയാണ് ഹൗസിൽ നിന്ന് പുറത്ത് പോയ ഭാഗ്യലക്ഷ്മിയെ ആരും മറക്കാനിടയില്ല.

6

തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം 100 ദിവസം നീണ്ടുനിൽക്കേണ്ട ഷോ 95 ാം ദിവസത്തിൽ അവസാനിപ്പിക്കുകയായിരുന്നു. മെയ് 19ന് ഷൂട്ടിംഗ് അവസാനിപ്പിച്ചതോടെ മത്സരാർത്ഥികൾ സ്വദേശത്തേക്ക് മടങ്ങിപ്പോകുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ കൊവിഡ് മൂലം ഷൂട്ടിംഗ് നിർത്തിവെച്ചതിനാൽ ടൈറ്റിൽ വിജയി ഇല്ലാതെ വന്നിരുന്നു.

7


ഇത്തവണ അണിയറക്കാർ തീരുമാനിച്ചത് അനുസരിച്ച് ബിഗ് ബോസ് സീസൺ മൂന്നിന്റെ മത്സരാർത്ഥികൾക്ക് വോട്ട് ചെയ്യുന്നതിനായി പ്രേക്ഷകർക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. മെയ് 29നായിരുന്നു വോട്ടിംഗിന് അനുവദിച്ചിരുന്ന സമയം അവസാനിച്ചത്. തുടർന്ന് ടൈറ്റിൽ വിന്നറെ ഗ്രാൻഡ് ഫിനാലെയിൽ പ്രഖ്യാപിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

8


14 മത്സരാർഥികളുമായി ആരംഭിച്ച ബിഗ് ബോസ് സീസൺ 3 ദിവസങ്ങൾക്കകം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ സീസണെ അപേക്ഷിച്ച് മത്സരാർത്ഥികൾ വ്യത്യസ്ത മേഖകളിൽ നിന്നുള്ളവരായിരുന്നു എന്ന പ്രത്യേകത ഇത്തവണത്തെ ഷോയ്ക്കുണ്ട്. നോബി മാർക്കോസ്, ഭാഗ്യലക്ഷ്മി, മണിക്കുട്ടൻ, റംസാൻ, കിടിലൻ ഫിറോസ് എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ബിഗ് ബോസ് വീട്ടിലേക്ക് ആദ്യമെത്തിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. സായി, ഡിംപൽ, ഋതു മന്ത്ര ക്ക ചെറിയ സമയം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച് അവസാന റൌണ്ട് വരെ പോരാടി നിന്ന മത്സാർത്ഥികളാണ്.

9

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയില്‍ നിന്ന് ആദ്യം പുറത്തായത് എട്ട് മത്സരാർത്ഥികളിൽ ഒരാളായിരുന്ന നോബി മാർക്കോസ് ആയിരുന്നു. പ്രേക്ഷകരുടെ വോട്ടിംഗ് അടിസ്ഥാനത്തില്‍ ഷോയിൽ നിന്ന് പുറത്തായെങ്കിലും പ്രിയങ്കരനായ മത്സരാര്‍ഥിയാണ് നോബിയെന്നാണ് മോഹൻലാലിന്റെ പ്രതികരണം. വോട്ട് കുറവാണെങ്കിലും അതിനാകത്ത് കുറേ വോട്ടുണ്ട് എന്നായിരുന്നു നോബിയുടെ പ്രതികരണം. പിന്തുണച്ചവര്‍ക്ക് നോബി നന്ദി പറഞ്ഞുകൊണ്ടാണ് നോബി വേദി വിട്ടത്. ഇരുപത്തിയഞ്ചാം ദിവസം തന്നെ ഷോയിൽ നിന്ന് പുറത്താകുമെന്ന് വിചാരിച്ചെങ്കിലും ഇതുവരെ എത്താനായതില്‍ സന്തോഷമുണ്ടെന്നും നോബി പറഞ്ഞു.

Recommended Video

cmsvideo
    പ്രതീക്ഷകള്‍ തെറ്റിയില്ല, മണിക്കുട്ടന്‍ തന്നെ ബിഗ് ബോസ് വിജയി | Oneindia Malayalam
    10

    ബിഗ് ഹൌസിൽ ഒരുമിച്ചുണ്ടായിരുന്നവരെ വീണ്ടും കാണാനുള്ള ത്രില്ലിലാണ് ബിഗ് ബോസ് താരങ്ങൾ ഗ്രാൻഡ് ഫിനാലെക്കെത്തിയത്. ഇതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ അടുത്ത താരങ്ങളിൽ പലരും പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതോടെ ആരാവും ടൈറ്റിൽ വിന്നർ എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ വർധിക്കുകയും ചെയ്തിരുന്നു. ആദ്യ സീസണില്‍ പ്രേക്ഷകര്‍ വോട്ട് 17.4 കോടി ആയിരുന്നു നൽകിയിരുന്നതെങ്കിൽ രണ്ടാം സീസണില്‍ അത് 61.4 കോടിയായി ഉയര്‍ന്നിരുന്നു. മൂന്നാമത്തെ സീസണിൽ 14 കോടി വോട്ടുകളാണ് എല്ലാ മത്സരാര്‍ഥികള്‍ക്കുമായി ലഭിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+