ബിഗ് ബോസിൽ മുട്ടനടി, പൊട്ടിത്തെറിച്ച് മോഹൻലാൽ, 'തരികിട അഭ്യാസം തന്റടുത്ത് വേണ്ട, നല്ല പണി തരും'

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍. ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ തമ്മിലുളള പ്രശ്‌നം പരിഹരിക്കാനുളള ഇടപെടലിനിടെയാണ് മോഹന്‍ലാല്‍ രോഷം കൊണ്ടത്.

ഫിറോസും ഖാനും അനൂപും ഒരു ഘട്ടത്തില്‍ കയ്യാങ്കളിയിലേക്ക് എത്തുന്നത് കണ്ടതോടെ മോഹന്‍ലാലിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഒരു ദാക്ഷീണ്യവും കാണിക്കാതെ നല്ല പണി താന്‍ തരുമെന്ന് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബിഗ് ബോസിൽ നടന്നതറിയാം...

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

കടുത്ത പ്രശ്‌നങ്ങള്‍

കടുത്ത പ്രശ്‌നങ്ങള്‍

കഴിഞ്ഞ ദിവസങ്ങളിലായി ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ കടുത്ത പ്രശ്‌നങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. സജ്‌നയും സായിയും തമ്മിലുളള വഴക്കായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. സായി തന്നെ തല്ലി എന്നാണ് സജ്‌ന ആരോപിച്ചത്. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. രണ്ട് പേരെയും ബിഗ് ബോസ് അനുനയിപ്പിക്കാന്‍ ശ്രമം നടത്തി.

സജ്ന-സായ് പ്രശ്നം

സജ്ന-സായ് പ്രശ്നം

കണ്‍ഫെഷന്‍ മുറിയില്‍ വിളിച്ച് വരുത്ത് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുളള ശ്രമം നടന്നിരുന്നു. വീക്ക്‌ലി എപ്പിസോഡിനായി ബിഗ് ബോസില്‍ എത്തിയ മോഹന്‍ലാല്‍ സജ്‌നയും സായിയും തമ്മിലുളള പ്രശ്‌നത്തിനാണ് ആദ്യം പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചത്. സായി തല്ലി എന്ന് പറയുന്ന ഗെയിമിന്റെ വീഡിയോ മോഹന്‍ലാല്‍ എല്ലാവര്‍ക്ക് മുന്നിലും പ്രദര്‍ശിപ്പിച്ച് കാണിച്ചു.

മനപ്പൂര്‍വ്വം സജ്‌നയെ തല്ലിയിട്ടില്ല

മനപ്പൂര്‍വ്വം സജ്‌നയെ തല്ലിയിട്ടില്ല

സായി മനപ്പൂര്‍വ്വം സജ്‌നയെ തല്ലിയിട്ടില്ലെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമായിരുന്നു. സായിയുടെ കാര്യത്തില്‍ എന്ത് തീരുമാനം വേണമെന്നത് സജ്‌നയ്ക്ക് മോഹന്‍ലാല്‍ വിട്ട് കൊടുത്തു. സായിയുമായി തനിക്ക് ഇപ്പോള്‍ പ്രശ്‌നങ്ങളില്ലെന്നാണ് സജ്‌ന നല്‍കിയ മറുപടി. അതിന് ശേഷം ബിഗ് ബോസ് ഹൗസിലെ മറ്റ് മത്സരാര്‍ത്ഥികള്‍ തമ്മിലുളള പ്രശ്‌നങ്ങളുടെ ചര്‍ച്ചയായി

പ്രശ്‌നങ്ങളുളളവര്‍ തല്ലിത്തീര്‍ക്കൂ

പ്രശ്‌നങ്ങളുളളവര്‍ തല്ലിത്തീര്‍ക്കൂ

ഫിറോസ് ഖാനും ഡിംപലും തമ്മിലുളള പ്രശ്‌നങ്ങളും ഫിറോസും ഫിറോസ് ഖാനും തമ്മിലുളള പ്രശ്‌നവും സായിയും മണിക്കുട്ടനും തമ്മിലുളള പ്രശ്‌നവും ചര്‍ച്ച നടത്തുകയായിരുന്നു മോഹന്‍ലാല്‍. എന്നാല്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായില്ല. ഇതോടെ പ്രശ്‌നങ്ങളുളളവര്‍ തല്ലിത്തീര്‍ക്കൂ എന്നും അതിനുളള ഗെയിമുമായി വരാമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ കളം വിട്ടു.

കയ്യാങ്കളിയിലേക്ക്

കയ്യാങ്കളിയിലേക്ക്

അതിനിടെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ രൂക്ഷമായ വാക്‌പോരാണ് നടന്നത് ഫിറോസ് ഖാന്‍ ഡിംപലിനെ കള്ളി എന്ന് വിളിച്ചിരുന്നു. ഇതോടെ അനൂപ് ഇടപെട്ടു. തുടര്‍ന്ന് അനൂപും ഫിറോസ് ഖാനും തമ്മില്‍ വഴക്കായി. ഇത് കയ്യാങ്കളിയിലേക്ക് വരെ എത്തി നില്‍ക്കുമ്പോഴാണ് മോഹന്‍ലാല്‍ ഇവിടേക്ക് വീണ്ടും എത്തുന്നത്. അതിന് ശേഷവും വഴക്ക് തുടരുകയായിരുന്നു.

മോഹന്‍ലാലിന്റെ സാന്നിധ്യത്തിലും വഴക്ക്

മോഹന്‍ലാലിന്റെ സാന്നിധ്യത്തിലും വഴക്ക്

ഒരാളെ എങ്ങനെ കള്ളിയെന്ന് വിളിക്കുമെന്ന് അനൂപ് ചോദിച്ചു. അതിനിടെ കിടിലന്‍ ഫിറോസ് മാസ്‌ക് ആണെന്ന് ഫിറോസ് ഖാന്‍ പറഞ്ഞതോടെ പ്രശ്‌നം വീണ്ടും കനത്തു. സ്‌ക്രിപ്റ്റ് അനുസരിച്ച് സംസാരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് ഫിറോസ് ഖാന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ സാന്നിധ്യത്തിലും മത്സരാര്‍ത്ഥികള്‍ വഴക്ക് തുടര്‍ന്നതോടെയാണ് അദ്ദേഹം നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചത്

തരികിട അഭ്യാസം തന്റെടുത്ത് കാണിക്കരുത്

തരികിട അഭ്യാസം തന്റെടുത്ത് കാണിക്കരുത്

എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ പരിപാടിയില്‍ നിന്ന് പറഞ്ഞയക്കുമെന്ന് മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കി. അവസാനമായിട്ട് പറയുകയാണ്. തരികിട അഭ്യാസം തന്റെ അടുത്ത് കാണിക്കരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു. താന്‍ ഇതൊക്കെ കഴിഞ്ഞിട്ട് വന്ന ആളാണ്. അതുകൊണ്ടാണ് ഇവിടെ വന്ന് നില്‍ക്കുന്നത്. നന്നായിട്ട് കളിക്കാന്‍ തനിക്ക് അറിയാമെന്നും മോഹന്‍ലാല്‍ രോഷം കൊണ്ടു.

നിങ്ങള്‍ക്ക് നല്ല പണി തരും

നിങ്ങള്‍ക്ക് നല്ല പണി തരും

ഒരു ദാക്ഷിണ്യവും കാണിക്കാതെ നിങ്ങള്‍ക്ക് നല്ല പണി തരും എന്നും മോഹന്‍ലാല്‍ മുന്നറിയിപ്പ് കൊടുത്തു. പ്രശ്‌നം കോംപ്രമൈസ് ആക്കിയതിന് ശേഷം വീണ്ടും തുടങ്ങുകയാണ്. താന്‍ ചുമ്മാ കാണാന്‍ വരുന്നതല്ലെന്നും താന്‍ നില്‍ക്കുമ്പോള്‍ ഈ അഭ്യാസം കാണിക്കരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അത് ആണുങ്ങള്‍ ആയാലും പെണ്ണുങ്ങളായാലും. ഇത്തരമൊരു ഗെയിം ആണെന്ന് അറിഞ്ഞിട്ടല്ലേ വന്നത് എന്നും മോഹന്‍ലാല്‍ ചോദിച്ചു.

പില്ലോ ഫൈറ്റ്

പില്ലോ ഫൈറ്റ്

ഇതോടെ മത്സരാര്‍ത്ഥികള്‍ തണുത്തു. ഷോയില്‍ നിയന്ത്രണം ഇല്ലാതെ പെരുമാറിയതിന് ഫിറോസ് ഖാനും അനൂപ് കൃഷ്ണനും അടക്കമുളളവര്‍ മോഹന്‍ലാലിനോട് ക്ഷമ ചോദിച്ചു. ഇനിയും പരസ്പരം ദേഷ്യമുണ്ടെങ്കില്‍ തല്ലി തീര്‍ക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. അതിനായി പില്ലോ ഫൈറ്റ് നല്‍കി. മണിക്കുട്ടനും സായിയും രസകരമായി തന്നെ തലയണ കൊണ്ട് അടിച്ച് മത്സരിച്ചു. ഇതോടെ ബിഗ് ബോസ് ഹൗസ് കൂളായി

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+