റംസാൻ, നിനക്ക് എന്തിന്റെ അസുഃഖമാണ് മോനേ? പൊട്ടിത്തെറിച്ച് മോഹൻലാൽ
ശനിയാഴ്ച മത്സരാർഥികളെ കാണാനെത്തിയ മോഹൻലാൽ ആദ്യം സംസാരിച്ച വിഷയവും അതുകൊണ്ട് തന്നെ ചെരുപ്പേറായിരുന്നു
ബിഗ് ബോസിലെ കഴിഞ്ഞ വീക്കിലി ടാസ്ക്കുണ്ടാക്കിയ പുകിലുകൾക്ക് പരിഹാരം കണ്ടെത്തുക എന്ന വലിയ ദൗത്യവും അവതരാകനായ മോഹൻലാലിന്റെ വാരാന്ത്യ സന്ദർശനത്തിന്റെ ഭാഗമായിരുന്നു. നാട്ടുകൂട്ടത്തിൽ വിചാരണ ചെയ്യുന്നതിനിടെ റംസാൻ സായിയുടെ നേരെ ചെരുപ്പെറിഞ്ഞതാണ് വീട്ടിൽ പല തരത്തിലുള്ള പ്രശ്നങ്ങൾക്കും കയ്യാങ്കളിയിലേക്കും വരെ നയിച്ചത്. ശനിയാഴ്ച മത്സരാർഥികളെ കാണാനെത്തിയ മോഹൻലാൽ ആദ്യം സംസാരിച്ച വിഷയവും അതുകൊണ്ട് തന്നെ ചെരുപ്പേറായിരുന്നു.

റംസാൻ നിനക്ക് എന്തിന്റെ അസുഃഖമാണ് മോനേ? എന്ന് ചോദിച്ചുകൊണ്ടാണ് മോഹൻലാൽ തുടങ്ങിയത് തന്നെ. ചെറുപ്പെടുത്ത് എറിയുക എന്നത് മ്ലേച്ഛമായ കാര്യമാണെന്ന് ലാലേട്ടന്‍ പറഞ്ഞു. എന്നിട്ട് നീ ചെന്ന് മണിക്കുട്ടനോട് സോറി പറഞ്ഞു. പക്ഷേ നീ ആരെയാണ് ഏറിഞ്ഞത്. മോഹന്‍ലാല്‍ റംസാനോട് ചോദിച്ചു.

നിന്‌റെ ബിപി ചെക്ക് ചെയ്യണം. തിരിച്ചു ഒന്നും ചെയ്യാനോ പറയാനോ അകാത്ത അവസ്ഥയിലാണ് ഇത്തരത്തില്‍ ചെരുപ്പോ സാധാനങ്ങളോ എടുത്തെറിയുന്ന പ്രവൃത്തി ചെയ്യുന്നത്. ഒരാളെ നീ എറിഞ്ഞത് ബാധിച്ചത് രണ്ടുപേരെയാണ്. നീ മാത്രമല്ല ഞങ്ങളും ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്.

ആരുടെയും ദേഹത്ത് എറിയാനല്ല ശ്രമിച്ചതെന്നും ഫോഴ്സ് കൂടിപോയതാണെന്നുമായിരുന്നു റംസാന്റെ വിശദീകരണം. തെറ്റാണെന്ന് ഞാന്‍ മനസിലാക്കുന്നുവെന്നും റംസാന്‍ പറഞ്ഞു. എന്നാൽ സായി ആണ് നിന്‌റെ നേര്‍ക്ക് ചെരുപ്പ് എറിഞ്ഞതെങ്കില്‍ എന്താകുമായിരുന്നു നിന്‌റെ പ്രതികരണം എന്ന് ലാലേട്ടന്‍ റംസാനോട് ചോദിച്ചു. ടാസ്‌ക്ക് ആയതിനാല്‍ താഴെ ഇറങ്ങാന്‍ പറ്റില്ലായിരുന്നുവെന്നും അവര്‍ ചെയ്ത പോലെ താനും ചെയ്യുമായിരുന്നു എന്നുമാണ് റംസാന്‍ മറുപടി പറഞ്ഞത്.

രണ്ട് ശിക്ഷയാണ് മോഹൻലാൽ ഇതിന് റംസാന് നൽകിയത്. ഇനിയുള്ള എല്ലാ ആഴ്ചകളിലും റംസാന്‍ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടാകും എന്നതാണ് ആദ്യത്തേത്. ആരും റംസാനെ നോമിനേറ്റ് ചെയ്യേണ്ടെന്നും അല്ലാതെ തന്നെ നോമിനേഷൻ ലിസ്റ്റിൽ ഉണ്ടാകുമെന്നും മോഹൻലാൽ വ്യക്തമാക്കി. ഇനി ഇത്തരം മോശം പ്രവൃത്തികള്‍ ബിഗ് ബോസ് ഹൗസില്‍ ചെയ്യില്ല എന്ന് ബോര്‍ഡില്‍ 14 തവണ എഴുതി ഓരോ തവണയും സ്വിമ്മിങ് പൂളിൽ ചാടുക എന്നതായിരുന്നു രണ്ടാമത്തെ ശിക്ഷ.

ഇത് രണ്ടും ചെയ്യാമെങ്കിൽ റംസാന് അവിടെ തുടരാമെന്നും ഇല്ലെങ്കിൽ തന്റടുത്തേക്ക് വരാമെന്നും മോഹൻലാൽ റംസാനോട് പറഞ്ഞു. ചെയ്യാൻ തയ്യാറാണെന്നായിരുന്നു റംസാൻ പറഞ്ഞത്. സായി വദഭീഷണി മുഴക്കിയതുകൊണ്ടാണെന്ന് പറഞ്ഞപ്പോൾ ആരാണ് സായിയോട് അങ്ങനെ ചോദിച്ചതെന്നായിരുന്നു മോഹൻലാലിന്റെ മറുചോദ്യം. ഇതോടെ ഇടവേളയിൽ റംസാൻ ബോർഡിലെഴുതി പൂളിൽ ചാടാൻ തുടങ്ങി. പകുതിയായപ്പോൾ മറ്റ് മത്സരാർഥികൾക്ക് ഓക്കെയാണെങ്കിൽ നിർത്തികൊള്ളാനും മോഹൻലാൽ പറഞ്ഞു.

സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോഴും സായിയുടെ കണ്ണ് നിറഞ്ഞു. തുടര്‍ന്ന് റംസാന്‍ ആര്‍ക്കെതിരെയും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് സായി ലാലേട്ടനോട് പറഞ്ഞു. തനിക്ക് അത്രയും പ്രാധാന്യം ആയിട്ടുളള വേദി ആയതിനാലാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. കുറെ സ്വപ്‌നങ്ങളുണ്ട്. റംസാന്‍ ചെയ്തത് തെറ്റാണ്, സായി പറഞ്ഞു.


Click it and Unblock the Notifications
