മജ്സിയ പറഞ്ഞ കള്ളം പൊളിച്ചടുക്കി മോഹൻലാൽ: രമ്യയുടെ പരാതിയ്ക്ക് കിടിലൻ മറുപടി,അവസാന നിമിഷം കലമുടച്ചെന്ന് അനൂപ്
ബിഗ് ബോസ് ഹൗസില്‍ ആറാമത്തെ ആഴ്ച സംഭവബഹുലമായാണ് കടന്നുപോയത്. ദൈനംദിന ടാക്സുകളെയും വീക്ക് ലി ടാസ്കുകളെയും മല്‍സരാര്‍ത്ഥികള്‍ തികഞ്ഞ ഊർജ്ജത്തോടെയാണ് വരവേറ്റത്. വാരാന്ത്യയിൽ മോഹൻലാൽ എത്തിയതോടെ കഴിഞ്ഞ ഒരാഴ്ച വീട്ടിനുള്ളിൽ നടന്ന അസാധാരണ സംഭവങ്ങളെല്ലാം ചർച്ചയാക്കുകയും ചെയ്തിരുന്നു. മജ്സിയ ഉള്‍പ്പെട്ട രണ്ട് സംഭവങ്ങളാണ് ഇത്തവണ ലാലേട്ടൻ ചർച്ച ചെയ്തത്.

മജ്സിയയ്ക്ക് എതിർപ്പോ?
അനൂപ് കൃഷ്ണൻ നന്നായി പാചകം ചെയ്യുമെന്നും വീട്ടിനുള്ളിൽ വേറിട്ട ഭക്ഷണം വെച്ചു വിളമ്പുന്നുമുണ്ടെന്നാണ് മത്സരാർത്ഥികളിൽ പലരും തുറന്ന് സമ്മതിച്ചിട്ടുള്ളത്. റംസാന്‍ ക്യാപ്റ്റൻസി കിട്ടിയ സമയത്ത് അനൂപായിരുന്നു കുക്കിംഗ് ടീമിന്‌റ ക്യാപ്റ്റന്‍. ഈ സമയത്തുണ്ടായ ഒരു സംഭവമാണ് മോഹൻലാൽ കഴിഞ്ഞ എപ്പിസോഡിൽ പരാമർശിച്ചത്.

കിച്ചൺ ടീം
അനൂപിന് പുറമേ രമ്യ പണിക്കർ, സന്ധ്യ മനോജ്, സൂര്യ തുടങ്ങിയവരാണ് മറ്റ് ടീം അംഗങ്ങളായി ഉണ്ടായിരുന്നത്. അനൂപ് കൃഷ്ണന്‌റെ പാചകം ചെയ്യുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ മല്‍സരാര്‍ത്ഥികളോട് അഭിപ്രായം ആരായുകയും ചെയ്തിരുന്നു. എന്നാൽ മത്സരാർത്ഥികളിൽ കുടുതൽ പേരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ കുക്കിംഗ് ചിലര്‍ക്ക് ഇഷ്ടമായില്ലല്ലോ എന്ന് മോഹന്‍ലാല്‍ എടുത്ത് ചോദിക്കുകയായിരുന്നു.ജ്‌സിയയ്ക്ക് ഇഷ്ടമായില്ല എന്ന് പറഞ്ഞുവെന്ന് തോന്നുന്നുവല്ലോയെന്നും മോഹന്‍ലാല്‍ ചോദിച്ചു.

എങ്ങനെ അഭിപ്രായം പറയും?
ഇതേക്കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് ഭാഗ്യലക്ഷ്മി ചേച്ചിയാണ് അങ്ങനെ പറഞ്ഞതെന്ന മറുപടി നൽകി രക്ഷപ്പെടാനാണ് മജ്‌സിയ ശ്രമിച്ചത്. എന്നാല്‍ മോഹൻലാൽ വിടാൻ ഭാവമില്ലായിരുന്നു. അങ്ങനെയല്ലല്ലോ പറഞ്ഞതെന്ന് മജ്‌സിയ പറഞ്ഞത് കള്ളമാണെന്ന് മോഹന്‍ലാല്‍ ചൂണ്ടിക്കാണിച്ചു. മജ്‌സിയ അല്ലെ മീന്‍കറിയെ കുറിച്ച് എന്തോ അഭിപ്രായം പറഞ്ഞത് എന്നായിരുന്നു ലാലേട്ടൻ ചോദിച്ചു. ഇതോടെ താന്‍ അങ്ങനെ പറഞ്ഞെങ്കിലും ഭാഗ്യലക്ഷ്മി ചേച്ചിയും അങ്ങനെ പറഞ്ഞുവെന്ന് മജ്‌സിയ പറഞ്ഞു. എന്നാല്‍ ഉടൻ തന്നെ ഭാഗ്യലക്ഷ്മിയുടെ പ്രതികരണവും പുറത്തുവന്നു. മീന്‍ കഴിക്കാത്ത താന്‍ എങ്ങനെയാണ് കറിയെക്കുറിച്ച് അഭിപ്രായം പറയുന്നതെന്നായിരുന്നു ഞെട്ടലോടെ ഭാഗ്യലക്ഷ്മിയുടെ ചോദിച്ചത്.

എന്തിന് ഒറ്റപ്പെടുത്തുന്നു?
മജ്സിയ ഭാഗ്യലക്ഷ്മിയെക്കൂടി ഈ സംഭവത്തിലേക്ക് വലിച്ചിഴച്ചോടെ വെറുതെ എന്തിനാണ് ഭാഗ്യലക്ഷ്മിയെ കോര്‍ണര്‍ ചെയ്യുന്നതെന്നായി മോഹന്‍ലാലിന്‌റെ ചോദ്യം. ഇതിന് പിന്നാലെ രമ്യ പണിക്കർ അനൂപിനെക്കുറിച്ച് ആരോപണങ്ങളുന്നയിച്ചിരുന്നു. കിച്ചണിൽ വെച്ച് ചില കാര്യങ്ങള്‍ ചെയ്യാന്‍ അനൂപ് സമ്മതിച്ചില്ലെന്നായിരുന്നു ആരോപണം. താന്‍ കുക്ക് ചെയ്യാന്‍ തയ്യാറായിരുന്നു എന്നും എന്നാല്‍ അനൂപേട്ടന്‍ സമ്മതിച്ചില്ലെന്നുമായിരുന്നു രമ്യ പറഞ്ഞത്. ഇതിന് അനൂപ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. പുറത്തുപോകുന്ന ഘട്ടത്തിലാണ് താനെന്ന് രമ്യ പറഞ്ഞതിനാല്‍ രമ്യയ്ക്ക് കുക്കിംഗില്‍ സമയത്തിൽ ഇളവ് അനുവദിച്ചിരുന്നു എന്നും അനൂപ് പറഞ്ഞു.

രമ്യ എന്തിന് പറഞ്ഞു
പലപ്പോഴും താന്‍ ആയിരുന്നു രാവിലെ രമ്യയെ ഉള്‍പ്പെടെയുള്ളവരെ വിളിച്ച് എഴുന്നേല്‍പ്പിച്ചതെന്നും അനൂപ് ഓർമിപ്പിക്കുന്നു. കുടുംബ കാര്യങ്ങളെല്ലാം ചോദിച്ച് രമ്യ പാചകം ചെയ്ത പയറ് താനും കഴിച്ചിരുന്നുവെന്നും എന്ന് ലാലേട്ടന് മുന്നില്‍ അനൂപ് വ്യക്തമാക്കി. എന്നാൽ ഇപ്പോ മാത്രമാണ് ഈ കുട്ടി കുക്ക് ചെയ്യാൻ തയ്യാറായിരുന്നുവെന്ന് തിരിച്ചറിയുന്നതെന്നും അനൂപ് പറഞ്ഞു. കുക്കിംഗിന് ആദ്യം കിച്ചണിലേക്ക് വരുന്ന താൻ സന്ധ്യയെ വിളിക്കുമെന്നും പിന്നീട് ചായവെക്കുമെന്നും ബാക്കിയുള്ളവരെ വിളിച്ചെഴുന്നേൽപ്പിക്കാറാണെന്നും അനൂപ് പറഞ്ഞു. വിളിച്ച് എഴുന്നേൽപ്പിക്കാൻ വൈകിയപ്പോ തന്നെ വിളിച്ച് എഴുന്നേൽപ്പിച്ചൂടെ എന്ന് രമ്യ ചോദിച്ചിരുന്നുവെന്നും അനൂപ് ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് ഇന്നലെ വരെയും രമ്യയെ താനാണ് വിളിച്ചെഴുന്നേൽപ്പിച്ചത്. ഡ്യൂട്ടി ആയിരുന്നിട്ടും എന്തിനാണ് വിളിച്ച് എഴുന്നേൽപ്പിക്കുന്നതെന്ന് പലരും ചോദിച്ചുവെന്നും അനൂപ് പറയുന്നുണ്ട്.

മജ്സിയയ്ക്ക് പറയാനുള്ളത്
മുമ്പുള്ള എപ്പിസോഡിൽ മജ്സിയ മൈക്ക് ഊരി സംസാരിക്കുന്നതിനെ കുറിച്ച് മോഹൻലാൽ ചോദിച്ചിരുന്നു. ഇതോടെ ഇല്ല ഓർമയില്ല എന്നായിരുന്നു മജ്സിയയുടെ മറുപടി. ഇതോടെ വീണ്ടും മോഹൻലാൽ ഇതെക്കുറിച്ചുള്ള ചോദ്യം ആവർത്തിച്ചു. മൈക്ക് ഊരി ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞോ? എന്നായിരുന്നു അടുത്ത ചോദ്യം മോഹൻലാൽ ചോദിച്ചു. എന്നാൽ പറഞ്ഞിട്ടില്ല എന്ന് മജ്സിയ ഉറപ്പിച്ച് പറയുകയായിരുന്നു. മജ്സിയയോട് ഉറപ്പാണോ എന്ന് വീണ്ടും ചോദിച്ച മോഹൻ ലാൽ സജ്നയാണ് ഈ സംഭവത്തിന് സാക്ഷിയെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

പറഞ്ഞത് എന്ത്?
ബിഗ് ബോസ് ഹൌസിൽ വെച്ച് മജ്സിയ എന്താണ് പറഞ്ഞതെന്ന് തനിക്കറിയാമെന്നും മോഹൻലാൽ പറഞ്ഞു. എനിക്കോർമ്മയില്ല സർ എന്ന മറുപടി തന്നെയാണ് മജ്സിയ ആവർത്തിച്ചത്. ഇതേ സംഭവക്കുറിച്ച് മോഹൻലാൽ സ്ജനയോട് ചോദിച്ചതോടെ മജ്സിയ മൈക്ക് ഊരിയെന്നും തന്നോട് സംസാരിച്ചുവെന്നും സജ്ന പറഞ്ഞു. എവിടെ വെച്ചാണ് ഈ സംഭവം നടന്നതെന്നും സജ്ന തുറന്നുപറഞ്ഞിരുന്നു. എന്നാൽ മജ്സിയ ചെവിയിൽ പറഞ്ഞത് ഇപ്പോൾ ഇവിടെ പറയേണ്ടന്നും. ആ പറഞ്ഞത് നല്ല കാര്യമല്ലെന്നും അത് ഇവിടെ പറയാൻ എന്റെ എത്തിക്സ് അനുവദിക്കുന്നില്ലെന്നും അത് മജ്സിയയെ മോശമായി ബാധിക്കുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സത്യമായും പറഞ്ഞ കാര്യത്തെക്കുറിച്ച് തനിക്ക് ഓർമയില്ലെന്നും സജ്ന പറഞ്ഞപ്പോഴാണ് സംഭവം തന്നെ ഓർമ വന്നതെന്നും മജ്സിയ മോഹൻലാലിനോട് പറയുകുയും ചെയ്തു. മൈക്ക് ഇട്ട് സംസാരിച്ചാൽ മതിയെന്ന് സജ്ന തന്നോട്ട് പറഞ്ഞുവെന്ന് സമ്മതിച്ച മജ്സിയ ഇക്കാര്യങ്ങളൊന്നും ഓർത്തെടുക്കാൻ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയത്.

തെറ്റ് ചെയ്തോ?
ഇങ്ങനെ പറഞ്ഞതോടെയാണ് മജ്സിയുടെ യഥാർത്ഥ പ്രതികരണം പുറത്തുവരുന്നത്. ക്ഷമിക്കാൻ കഴിയുമെങ്കിൽ ക്ഷമിക്കണമെന്നും ഇനി ഇത്തരം സംഭവങ്ങളുണ്ടാകില്ലെന്നും മജ്സിയ മോഹൻലാലിനോട് പറഞ്ഞു. മറ്റുള്ളവർക്കും ഇത് പാഠമായിരിക്കട്ടേയെന്ന് പറഞ്ഞ മോഹൻ ലാൽ മജ്സിയ ഈ വസ്ത്രം ധരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതൊരു താക്കീത് ആണെന്നും ഇനി ഇങ്ങനെയുണ്ടായാൽ ജയിലിൽ പേകേണ്ടി വരുമെന്ന് മോഹൻലാൽ താക്കീതും നൽകി.
ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications