ബിഗ് ബോസ് ഹൗസിലെ രഹസ്യം കയ്യോടെ പൊക്കി; ഭാഗ്യലക്ഷ്മിക്ക് തെളിവ് കാണിച്ച് മോഹന്‍ലാല്‍, താക്കീതും

ബിഗ് ബോസ് സീസണ്‍ 3യിലെ ആദ്യ എലിമിനേഷനാണ് കഴിഞ്ഞ ദിവസം നടന്നത്. എട്ട് പേരില്‍ നിന്ന് പ്രേക്ഷകരുടെ വോട്ടിംഗ് അനുസരിച്ചാണ് ഒരാള്‍ക്ക് പുറത്തു പേകേണ്ടി വന്നത്. നോമിനേഷന്‍ ലഭിച്ചവരില്‍ നിന്ന് ലക്ഷമി ജയന്‍ എന്ന മത്സരാര്‍ത്ഥിയാണ് ആദ്യ എലിമിനേഷനില്‍ പുറത്തുപോയത്.

രണ്ടാംഘട്ട കൊറോണ വാക്‌സിനേഷന്‍ തുടങ്ങി: ചിത്രങ്ങള്‍

എന്നാല്‍ എലിമിനേഷന് തൊട്ടുമുമ്പ് ബിഗ് ബോസ് വീട്ടില്‍ നടന്ന ചില കാര്യങ്ങളെ കുറിച്ച് അവതാരകനായ മോഹന്‍ലാല്‍ വിശദീകരണം തേടി. ചില കാര്യങ്ങള്‍ക്ക് തെളിവ് ഉള്‍പ്പടെ കാണിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പല കാര്യങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞത്. മത്സരാര്‍ത്ഥികളില്‍ ചിലര്‍ മൈക്ക് പൊത്തിപ്പിടിച്ച് സംസാരിച്ചതിനെ കുറിച്ചാണ് മോഹന്‍ലാല്‍ പ്രധാനമായും ചോദിച്ചറിഞ്ഞത്.

 ചോദ്യം ചെയ്യല്‍ ഇങ്ങനെ

ചോദ്യം ചെയ്യല്‍ ഇങ്ങനെ

മത്സരാര്‍ത്ഥികളില്‍ ചിലര്‍ മൈക്ക് പൊത്തിപ്പിടിച്ചും മൈക്ക് ഊരിമാറ്റിയും സംസാരിക്കുന്നതാണ് മോഹന്‍ലാല്‍ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലില്‍ നിന്ന് ഓരോ മത്സരാര്‍ത്ഥിയും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ ആരെയും ഒഴിവാക്കിയില്ല. മൈക്ക് ഒഴിവാക്കി സംസാരിക്കുന്ന മത്സാര്‍ത്ഥികളുടെ വീഡിയോ സഹിതമാണ് മോഹന്‍ലാല്‍ പൊക്കിയത്.

 ഭാഗ്യലക്ഷമിയോട്

ഭാഗ്യലക്ഷമിയോട്

കുറ്റം വിസമ്മതിക്കാന്‍ ശ്രമിച്ച ഭാഗ്യലക്ഷ്മിയോട് തെളിവ് കാണണോ എന്ന് ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ചോദ്യം ചെയ്തത്. എന്നാല്‍ കാണേണ്ട എന്നാണ് ഭാഗ്യ ലക്ഷമി പറഞ്ഞത്. എന്നാല്‍ കാണണം എന്ന് ശബ്ദമുയര്‍ത്തി പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ വീഡിയോ കാണിച്ചത്. മത്സരാര്‍ത്ഥികളെ നിര്‍ത്തിപ്പൊരിച്ചുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം ചെയ്യല്‍.

നോബിയോട് പറഞ്ഞത്

നോബിയോട് പറഞ്ഞത്

ഭാഗ്യലക്ഷ്മിയെ കൂടാതെ മറ്റ് ചില മത്സരാര്‍ത്ഥികളോടും മൈക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോഹന്‍ലാല്‍ സംസാരിച്ചു. നോബിയോട് മൈക്ക് ഊരി മാറ്റി സംസാരിക്കരുതെന്ന മുന്നറിയിപ്പും അവതാരകന്‍ നല്‍കി. എന്നാല്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മാത്രമാണ് മൈക്ക് മാറ്റുന്നതെന്നും ആ സമയത്ത് മാത്രമാണ് അങ്ങനെ സംഭവിക്കാറുള്ളതെന്നും നോബി പറഞ്ഞു.

ഇനി ആവര്‍ത്തിക്കില്ല

ഇനി ആവര്‍ത്തിക്കില്ല

എല്ലാവരോടും അവതാരകന്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ ഇനി വീഴ്ച സംഭവിച്ചാല്‍ നടപടികളുണ്ടാകുമെന്നാണ് മോഹന്‍ലാല്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് എല്ലാ മത്സരാര്‍ത്ഥികളും ഉറപ്പ് നല്‍കി. പിന്നാലെയാണ് എലിമിനേഷന്‍ നടന്നത്.

ലക്ഷ്മി ജയന്‍ പുറത്ത്

ലക്ഷ്മി ജയന്‍ പുറത്ത്

ബിഗ് ബോസ് ഹൗസിലെ ആദ്യ എലിമിനേഷനായിരുന്നു ഇന്നലെ നടന്നത്. നോമിനേഷനിലായിരുന്ന മത്സരാര്‍ത്ഥികളായ സായി വിഷ്ണു, സന്ധ്യ മനോജ്, കിടിലം ഫിറോസ്, ഡിംപല്‍ ഭാല്‍, ഭാഗ്യലക്ഷ്മി തുടങ്ങിയവരൊക്കെ വീട്ടില്‍ തുടര്‍ന്നപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങേണ്ടി വന്നത് ലക്ഷ്മി ജയനായിരുന്നു.

കറുപ്പിൽ ഗ്ലാമർ ലുക്കിൽ നടി സുർഭി ജ്യോതിയുടെ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+