• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നെഞ്ചിടിപ്പ് കൂട്ടി മോഹന്‍ലാലിന്റെ എലിമിനേഷന്‍ എപ്പിസോഡ്... ഒടുവില്‍ സൂര്യ ജസ്റ്റ് എസ്‌കേപ്പ്ഡ്!

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ഇനി എത്ര ദിവസം തുടരാനാകും എന്നത് വലിയ ചോദ്യമാണ്. തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നത് മാത്രമല്ല, കന്നഡ ബിഗ് ബോസ് അവസാനിപ്പിച്ചത് കൂടി ഈ സംശയത്തിന് വഴിവയ്ക്കുന്നുണ്ട്.

'കരഞ്ഞോ, മനുഷ്യരായാൽ കരയും. പക്ഷെ ഇതെന്തൊരു കരച്ചിലാ എന്റെ ദൈവമേ'- സൂര്യയുടെ കരച്ചിലിന് അശ്വതിയുടെ വിമർശനം'കരഞ്ഞോ, മനുഷ്യരായാൽ കരയും. പക്ഷെ ഇതെന്തൊരു കരച്ചിലാ എന്റെ ദൈവമേ'- സൂര്യയുടെ കരച്ചിലിന് അശ്വതിയുടെ വിമർശനം

ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളത്തിലല്ല, കന്നഡയില്‍... മലയാളത്തിന്റെ ഗതി എന്ത്?ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളത്തിലല്ല, കന്നഡയില്‍... മലയാളത്തിന്റെ ഗതി എന്ത്?

എന്തായാലും ബിഗ് ബോസിന്റെ ഈ സീസണില്‍ 83 ദിവസങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 83-ാം ദിവസത്തില്‍ ഒരാള്‍ എലിമിനേറ്റ് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. അത് സൂര്യ മേനോന്‍ ആയിരിക്കുമെന്ന് ഏറെക്കുറേ ഉറപ്പിക്കുകയും ചെയ്തു. അപ്പോഴായിരുന്നു മോഹന്‍ലാലിന്റെ വക ഒരു ട്വിസ്റ്റ്...

ക്യാപ്റ്റന്‍ ഇല്ലെന്ന് പറഞ്ഞിട്ട്

ക്യാപ്റ്റന്‍ ഇല്ലെന്ന് പറഞ്ഞിട്ട്

ബിഗ് ബോസ് മലയാളം സീസണിലെ അവസാന ക്യാപ്റ്റന്‍സി ടാസ്‌ക് എന്നായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ടാസ്‌കിനെ വിശേഷിപ്പിച്ചത്. അങ്ങനെ അനൂപ് ബിഗ് ബോസിലെ അവസാന ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. അനൂപിന്റെ ആദ്യത്തെ ക്യാപ്റ്റന്‍സി ആയിരുന്നു അത്.

വീണ്ടും

വീണ്ടും

എന്തായാലും ഇത്തവണ മോഹന്‍ലാല്‍ വീണ്ടും ആ വാക്ക് മാറ്റി. പുതിയ ക്യാപ്റ്റന്‍സി ടാസ്‌കും വന്നു. കിടിലം ഫിറോസും അനൂപും നോബിയ്ക്ക് വേണ്ടി ഋതുമന്ത്രയും ണ് ഇത്തവണ മത്സരിച്ചത്. ഇത്തവണയും വിജയം അനൂപിന്റെ കൂടെ ആയിരുന്നു. അങ്ങനെ അനൂപ് വീണ്ടും ബിഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റനായി.

പരാതി പ്രശ്‌നങ്ങള്‍

പരാതി പ്രശ്‌നങ്ങള്‍

മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡുകളില്‍ പരാതികളുടെ പ്രളയം പതിവാണല്ലോ. ഇത്തവണയും അതില്‍ വല്യ വ്യത്യാസമൊന്നും ഉണ്ടായില്ല. 'കോര്‍ണറിങ്' ആയിരുന്നു ഇത്തവണത്തെ പ്രശ്‌നം. സായിയുമായിട്ടായിരുന്നു പ്രശ്‌നം. സൂര്യയും ഋതുമന്ത്രയും ഒരു ഭാഗത്തായിരുന്നു ഇത്തവണയും.

സൂര്യ ഉറപ്പിച്ചിരുന്നു

സൂര്യ ഉറപ്പിച്ചിരുന്നു

ഇത്തവണ പുറത്ത് പോകും എന്ന് ഏറെക്കുറേ ഉറപ്പിച്ച മട്ടിലായിരുന്നു സൂര്യ. അതുകൊണ്ട് തന്നെ പറയാനുള്ളതെല്ലാം പറയട്ടേ എന്നതായിരുന്നു രീതി. പിന്നീട് പറയാന്‍ പറ്റിയില്ലെങ്കിലോ എന്ന ആശങ്കയായിരുന്നു ഇതിന് കാരണം. സായിയുടെ 'കോര്‍ണറിങ്' പരാമര്‍ശങ്ങള്‍ തന്നെ ആയിരുന്നു സൂര്യ തുറന്നുപറഞ്ഞത്.

എലിമിനേഷന്‍ എങ്ങനെ

എലിമിനേഷന്‍ എങ്ങനെ

നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ള ആറ് പേരുടേയും പേരുകള്‍ ഒരു ബോര്‍ഡില്‍, ബ്രാക്കറ്റുകളില്‍ ഒന്നുമുതലുള്ള നമ്പറുകള്‍ക്ക് പിറകില്‍ എഴുതി സൂക്ഷിച്ചിരുന്നു. എലിമിനേഷന്‍ പട്ടികയില്‍ ഇല്ലാത്ത കിടിലം ഫിറോസ്, നോബി മാര്‍ക്കോസ്, അനൂപ് എന്നിവരോട് ഓരോരുത്തരോടായി ടേബിളിന് മുന്നിലെ ഡൈസ് കുലുക്കി ഇടാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.

സേവ് ആകുന്നവര്‍

സേവ് ആകുന്നവര്‍

ആദ്യം സുരക്ഷിതനായത് സായി വിഷ്ണു ആയിരുന്നു. രണ്ടാമത് ഋതു സുരക്ഷിതയായി. അടുത്തതായി മണിക്കുട്ടനും സേഫ് ആയി. അതിന് ശേഷം റംസാന്‍ കൂടി സുരക്ഷിതനായി. ശേഷിച്ചത് രണ്ട് സ്ത്രീ മത്സരാര്‍ത്ഥികളായ രമ്യ പണിക്കരും സൂര്യയും!

ആര് പുറത്ത്, ആര് അകത്ത്

ആര് പുറത്ത്, ആര് അകത്ത്

ഏറ്റവും ഒടുവില്‍ ഡൈസ് കുലുക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടത് നോബി മാര്‍ക്കോസ് ആയിരുന്നു. ഒടുവില്‍ ആ നിമിഷം വന്നെത്തി. കണക്ക് പ്രകാരം രമ്യ പണിക്കര്‍ അകത്തും, സൂര്യ മേനോന്‍ പുറത്തും! നേരത്തെ തന്നെ പുറത്ത് പോകാന്‍ തയ്യാറായി നിന്ന സൂര്യ, വലിയ വികാരവിക്ഷോഭങ്ങളൊന്നും ഇല്ലാതെ ആ തീരുമാനം സ്വീകരിക്കാന്‍ പോകുന്നത് ഏവരും അല്‍പം അത്ഭുതത്തോടെ തന്നെ കണ്ടു.

അത് സര്‍പ്രൈസ്

അത് സര്‍പ്രൈസ്

എന്തായാവും അവാസനത്തെ കാര്‍ഡ് കൂടി എടുത്ത് നോക്കാന്‍ മോഹന്‍ലാല്‍ സൂര്യയോട് ആവശ്യപ്പെട്ടു. നോക്കുമ്പോള്‍ സൂര്യയും സുരക്ഷിത! ഇത്തവണ ആരേയും ഒഴിവാക്കേണ്ട എന്ന് കരുതി താന്‍ ഇടപെട്ട് 'നോ എലിമിനേഷന്‍' കാര്‍ഡ് സംഘടിപ്പിച്ചു എന്നാണ് മോഹന്‍ലാല്‍ ഇതേക്കുറിച്ച് പറഞ്ഞത്.

കാരണം എന്ത്

കാരണം എന്ത്

എന്തുകൊണ്ട് ഇത്തവണ ആരും പുറത്ത് പോയില്ല? ആ ചോദ്യത്തിനും ഉത്തരമുണ്ട്. ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് ആരെയെങ്കിലും പുറത്തിറക്കുന്നത് സുരക്ഷിതമല്ല എന്ന് കരുതി തന്നെയാണ് ഇങ്ങനെ ഒരു തീരുമാനം. തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആണ്.

സൂചനയോ?

സൂചനയോ?

കന്നഡ ബിഗ് ബോസ് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇനി, മലയാളം ബിഗ് ബോസും അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണോ എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണോ ഇത്തവണ എലിമിനേഷന്‍ ഒഴിവാക്കിയത് എന്നാണ് സംശയം.

അമ്മ ഞങ്ങളെ പോരാടാൻ പഠിപ്പിച്ചപ്പോൾ പപ്പ ഞങ്ങളെ റോട്ടിയുണ്ടാക്കാനാണ് പഠിപ്പിച്ചത്:മാതൃദിനത്തിൽ ഡിംപൽഅമ്മ ഞങ്ങളെ പോരാടാൻ പഠിപ്പിച്ചപ്പോൾ പപ്പ ഞങ്ങളെ റോട്ടിയുണ്ടാക്കാനാണ് പഠിപ്പിച്ചത്:മാതൃദിനത്തിൽ ഡിംപൽ

ഡിംപൽ ഭാൽ എന്ന ഫിനിക്സ് പക്ഷി:മലയാളി പ്രക്ഷേകര്‍ ഈ കുട്ടിയെ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്കയായിരുന്നുഡിംപൽ ഭാൽ എന്ന ഫിനിക്സ് പക്ഷി:മലയാളി പ്രക്ഷേകര്‍ ഈ കുട്ടിയെ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്കയായിരുന്നു

English summary
Bigg Boss Malayalam Season 3: Mohanlal's surprise decision! Soorya just escaped from elimination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X