വൻ ട്വിസ്റ്റ്, ബിഗ് ബോസിൽ ഫിറോസും സജിനയും പുറത്തേക്ക്? മോഹൻലാലിന്റെ അപ്രതീക്ഷിത എൻട്രി

ബിഗ് ബോസ് പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പുതിയ പ്രമോ പുറത്ത് വിട്ടിരിക്കുകയാണ് ചാനല്‍. നിര്‍ണായകമായ ചില കടുത്ത തീരുമാനങ്ങള്‍ ബിഗ് ബോസിന്റെ പുതിയ എപിസോഡിലുണ്ടാകും എന്നുറപ്പിക്കുന്ന പ്രമോ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

സാധാരണ വാരാന്ത്യ എപ്പിസോഡുകളില്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്ന മോഹന്‍ലാല്‍ അപ്രതീക്ഷിതമായി ബിഗ് ബോസ് ഹൗസിലേക്ക് എത്തുകയും തീരുമാനം പ്രഖ്യാപിക്കുകയുമാണ്. ഫിറോസും സജിനയും പുറത്താക്കപ്പെടുമോ എന്നുളളതാണ് ബിഗ് ബോസ് ആരാധകര്‍ ഉറ്റ് നോക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

നിര്‍ണായക തീരുമാനം

നിര്‍ണായക തീരുമാനം

ബിഗ് ബോസ് ഹൗസിലേക്ക് മോഹന്‍ലാല്‍ എത്തുക സാധാരണയായി വീക്കെന്‍ഡ് എപ്പിസോഡിലാണ്. എന്നാല്‍ ഇക്കഴിഞ്ഞ വാരാന്ത്യങ്ങളില്‍ മോഹന്‍ലാല്‍ എത്തിയിരുന്നില്ല. വിഷു ദിനത്തിലെ പ്രത്യേക എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തും എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചിരുന്നത്. എന്നാല്‍ അതിനും ഒരു ദിവസം മുന്‍പേ ബിഗ് ബോസ് ഹൗസില്‍ നിര്‍ണായക തീരുമാനം പ്രഖ്യാപിക്കാനാണ് മോഹന്‍ലാല്‍ എത്തിയത്.

സജിന-ഫിറോസ് പുറത്തേക്കോ

സജിന-ഫിറോസ് പുറത്തേക്കോ

നേരത്തെയുളള എപ്പിസോഡില്‍ സജിന-ഫിറോസ് ദമ്പതികളോട് മറ്റുളള മത്സരാര്‍ത്ഥികള്‍ കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു. അതിന് പിറകേ ഇരുവരേയും പുറത്താക്കാനുളള വരവാണോ മോഹന്‍ലാലിന്റെത് എന്ന ആകാംഷയാണ് ഉയരുന്നത്. മോഹന്‍ലാല്‍ വരാത്തതിനാല്‍ കഴിഞ്ഞ എപ്പിസോഡുകളില്‍ എലിമിനേഷന്‍ നടന്നിരുന്നില്ല. പ്രമോ വീഡിയോയില്‍ സജിനയോടും ഫിറോസിനോടും മോഹന്‍ലാല്‍ രോഷം കൊള്ളുന്നത് കാണാം.

ചില തീരുമാനങ്ങളെടുക്കണം

ചില തീരുമാനങ്ങളെടുക്കണം

നാളെ വിഷു ആയിട്ട് നിങ്ങളെ കാണാന്‍ വരാം എന്ന് വിചാരിച്ചു. പക്ഷേ അതിന് മുന്‍പ് തനിക്ക് വരേണ്ടി വന്നു. കാരണം ചില തീരുമാനങ്ങളെടുക്കണം എന്ന് മോഹന്‍ലാല്‍ പറയുന്നത് പ്രമോ വീഡിയോയില്‍ ഉണ്ട്. കോടികള്‍ കണ്ട് കൊണ്ടിരിക്കുന്ന ഒരു പരിപാടി ആണെന്നും ഒരു ചീത്ത ഇമേജിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് എന്നും സൂര്യ പറയുന്നതും പ്രമോയില്‍ കാണാം.

വളരെ സോറി സജിന ആന്‍ഡ് ഫിറോസ്

വളരെ സോറി സജിന ആന്‍ഡ് ഫിറോസ്

ഒരു മത്സരാര്‍ത്ഥി മോഹന്‍ലാലിനോട് സംസാരിക്കുന്നതിനിടെ ഇടപെടാന്‍ ശ്രമിച്ച ഫിറോസിനേയും സജിനയേയും മോഹന്‍ലാല്‍ രൂക്ഷമായ ഭാഷയില്‍ താക്കീത് ചെയ്തു. താന്‍ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ഒരാള്‍ സംസാരിക്കുന്നതിന്റെ ഇടയില്‍ സംസാരിക്കരുതെന്ന്, എന്ന് മോഹന്‍ലാല്‍ പൊട്ടിത്തെറിച്ചു. വളരെ സോറി സജിന ആന്‍ഡ് ഫിറോസ് എന്ന് മോഹന്‍ലാല്‍ പറയുന്നതും പ്രമോയില്‍ കാണാം.

ആകാംഷയുടെ മുള്‍മുനയില്‍

ആകാംഷയുടെ മുള്‍മുനയില്‍

ഇതോടെ ഇരിപ്പിടത്തില്‍ നിന്നും ഫിറോസും സജിനയും എഴുന്നേറ്റു. സജിന ലാലേട്ടാ എന്ന് വിളിച്ച് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ നില്‍ക്കാതെ കഴിഞ്ഞു എന്ന് മാത്രം പറഞ്ഞ് മോഹന്‍ലാല്‍ മുഖം തിരിക്കുന്നതാണ് പ്രമോ വീഡിയോയുടെ അവസാനം. ഈ പ്രമോ പുറത്ത് വന്നതോടെ ആരാധകര്‍ ആകാംഷയുടെ മുള്‍മുനയില്‍ ആണ്. റെഡ് കാര്‍ഡ് നല്‍കി ഫിറോസിനേയും സജിനയേയും ബിഗ് ബോസ് പുറത്താക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

വീക്ക്‌ല് ടാസ്‌കില്‍ മത്സരാര്‍ത്ഥികളുടെ പെര്‍ഫോമന്‍സ് വിലയിരുത്തുന്നതിനിടെ ഫിറോസിനും സജിനയ്ക്കും എതിരെ മറ്റുളളവര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 1 മുതല്‍ 13 വരെ സ്ഥാനങ്ങള്‍ സ്വയം നിര്‍ണയിക്കേണ്ട ടാസ്‌ക് മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയിരുന്നു. സജിനയും ഫിറോസും ഒന്നാം സ്ഥാനത്തിന് വേണ്ടി വാദിച്ചിരുന്നു. ഇവര്‍ എന്തുകൊണ്ട് ഒന്നാം സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് സൂര്യയും രമ്യയും വാദിച്ചു.

പതിമൂന്നാം സ്ഥാനം മാത്രം

പതിമൂന്നാം സ്ഥാനം മാത്രം

തന്റെ വ്യക്തിപരമായ ചില കാര്യങ്ങള്‍ പരസ്യമാക്കുമെന്ന് ഫിറോസ് പലപ്പോഴും ഭീഷണിയുടെ രൂപത്തില്‍ പറഞ്ഞിട്ടുളളതായി രമ്യ വെളിപ്പെടുത്തിയിരുന്നു. കിടിലം ഫിറോസും മണിക്കുട്ടനും അടക്കമുളളവര്‍ ഈ വിഷയത്തില്‍ സജിനയ്ക്കും ഫിറോസിനും എതിരെ പ്രതികരിച്ചിരുന്നു. സ്വയം സ്ഥാനം നിര്‍ണയിക്കാനുളള ടാസ്‌കില്‍ സജിനയ്ക്കും ഫിറോസിനും ഏറ്റവും പിറകിലുളള പതിമൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ഈ ആഴ്ചയിലെ എലിമിനേഷന്‍ ലിസ്റ്റിലും സജിന-ഫിറോസ് ദമ്പതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+