Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിംപലിന്റേത് വിക്ടിം പ്ലേ പരാമർശം: ഫിറോസ് തുടരുന്നതിൽ ബുദ്ധിമുട്ടുണ്ടോ? ഡിംപലിനോട് ലാലേട്ടൻ

ബിഗ് ബോസ് മലയാളം സീസണിൽ വാരാന്ത്യ എപ്പിസോഡിലേക്ക് അടുക്കുന്നതോടെ പ്രേക്ഷകരും മത്സരാർത്ഥികളും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ നിന്ന് വ്യത്യസ്ഥമായി ഏറെ സംഭവബഹുലവും സംഘർഷ ഭരിതവുമായിരുന്നു കഴിഞ്ഞ ഒരാഴ്ചക്കാലം. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് നൽകിയ നാട്ടുക്കൂട്ടം വീക്ക് ലി ടാസ്കിനിടെയാണ് പല അസ്വാരസ്യങ്ങളും ഉടലെടുത്തത്. എന്നാൽ മത്സരാർത്ഥികളോരോരുത്തരും മികച്ച പ്രകടനം തന്നെയാണ് ടാസ്കിൽ കാഴ്ചവെച്ചത്.

 നാട്ടുകൂട്ടം

നാട്ടുകൂട്ടം

മത്സരാർത്ഥികളെ ആറ് പേർ വീതമുള്ള രണ്ട് മത്സരാർത്ഥികളായി തിരിച്ച ശേഷമാണ് ബിഗ്ബോസ് നാട്ടുക്കൂട്ടം ടാസ്ക് നൽകുന്നത്. ടീമിലെ മൂന്ന് പേരെ വീതം എതിർ ടീമിന് ചോദ്യം ചെയ്യാനുള്ള അവസരമായിരുന്നു ഈ ടാസ്കിൽ ബിഗ് ബോസ് നൽകിയത്. അനൂപ്, മണിക്കുട്ടൻ, ഡിംപൽ, സായ്, സൂര്യ എന്നിവർ ഒരു ടീമിലും റംസാൻ, ഫിറോസ്, റിതു, സന്ധ്യ, രമ്യ, നോബി എന്നിവർ എതിർ ടീമിലുമായിരുന്നു മത്സരിക്കാനെത്തിയത്.

 അതിരുകടന്ന വിമർശനം

അതിരുകടന്ന വിമർശനം

ക്യാൻസർ സർവൈവർ എന്ന സ്ഥാനം ഡിംപൽ ഭാൽ ഗെയിമിന് വേണ്ടി ദുരുപയോഗം ചെയ്തുവെന്ന് കിടിലം ഫിറോസ് നാട്ടുകൂട്ടം ടാസ്കിനിടെ ആരോപിച്ചിരുന്നു. ഇത് ഫിറോസും ഡിംപലും തമ്മിലുള്ള വഴക്കിലേക്ക് കാര്യങ്ങളെയെത്തിക്കുകയും ചെയ്തിരുന്നു. ഈ ആരോപണത്തെ വികാരപരമായി നേരിട്ട ഡിംപൽ തനിക്ക് പന്ത്രണ്ടാമത്തെ വയസ്സിലാണ് ക്യാൻസർ സ്ഥിരീകരിച്ചതെന്നും വ്യക്തമാക്കിയിരുന്നു. പുറമേ ക്യാൻസർ ബാധിതയായ ശേഷമുള്ള പലകാര്യങ്ങളും പങ്കുവെക്കുകയും ചെയ്തിരുന്നു. ക്യാൻസർ സർവൈവർ എന്ന നിലയിലുള്ള ക്വാളിറ്റി ഇല്ലെന്ന് ഫിറോസ് പറഞ്ഞതും പ്രേക്ഷകർ കണ്ടിരുന്നു.

ചോദ്യം ചെയ്ത് മോഹൻ ലാൽ

ചോദ്യം ചെയ്ത് മോഹൻ ലാൽ

''ഫിറോസ് നിങ്ങളൊരു പ്രവൃത്തി കാണിച്ചാൽ അത് തെറ്റാണെന്ന് പറയാനുള്ള അധികാരം ഞങ്ങൾക്കുണ്ട്" എന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രമോയിൽ നിന്ന് വ്യക്തമാകുന്നത്. മോഹൻലാലിന്റെ വാക്കുകളാണ് പ്രമോയിൽ പുറത്തുവന്നിട്ടുള്ളത്. ഫിറോസിന്റെ കുറച്ചു ദിവസങ്ങളായുള്ള പെരുമാറ്റത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും മത്സരാർത്ഥികൾക്കിടയിൽ തന്നെ ചർച്ചകളുയർന്നിരുന്നു. ഫിറോസിന്റെ പെട്ടെന്നുള്ള മാറ്റത്തെ പ്രേക്ഷകരും ചോദ്യം ചെയ്യുന്നുണ്ട്.

വാദിച്ച് ഫിറോസ്

വാദിച്ച് ഫിറോസ്


തെറ്റായതൊന്നും താൻ പറഞ്ഞിട്ടില്ലെന്നാണ് കിടിലം ഫിറോസ് മോഹൻ ലാലിന് നൽകുന്ന മറുപടി. ഞങ്ങളാരും ഇത് കാണുന്നില്ലേ? എന്ന് ചോദിച്ച മോഹൻ ലാൽ അത് തെറ്റാണെന്ന് ആവർത്തിച്ച് പറയുന്നുണ്ട്. ഡിംപലും ഫിറോസും തമ്മിൽ കഴിഞ്ഞ ആഴ്ചയിലുണ്ടായ സംഭവങ്ങളെക്കുറിച്ച് മോഹൻലാൽ ചോദിക്കുമെന്നുള്ള സൂചകളും പ്രമോ വീഡിയോ നൽകുന്നുണ്ട്. ഫിറോസ് ഇവിടെ തുടരുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അറിയിക്കൂ എന്ന് മോഹൻലാൽ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതിൽ നിന്ന് നിർണ്ണായകമായ ചില സംഭവങ്ങൾക്ക് ബിഗ് ബോസ് ഹൌസ് സാക്ഷിയാവുമെന്നാണ് സൂചനകൾ.

മുഖം മൂടി അഴിഞ്ഞു?

മുഖം മൂടി അഴിഞ്ഞു?


ബിഗ് ബോസ് സീസൺ ത്രീയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷഭരിതമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. പൊളി ഫിറോസ് മത്സരാർത്ഥിയായിരിക്കെ പൊതുവെ ശാന്തസ്വഭാവം വച്ചുപുലർത്തിയിരുന്ന കിടിലം ഫിഖോസ് മത്സരാർത്ഥികളിൽ പലരോടും കയർത്തുസംസാരിക്കാനും തുടങ്ങിയിരുന്നു. ഇതിലൊന്നാണ് ഡിംപലും ഫിറോസ് ഖാനും തമ്മിലുള്ള തർക്കം. മത്സരം ശക്തമായതോടെ ബിഗ് ബോസ് ഹൌസിനകത്ത് ഒരു മത്സരാർത്ഥിയുടെ കൂടി മുഖംമൂടി കൂടി അഴിഞ്ഞുവീണുവെന്നാണ് പ്രേക്ഷകരും സോഷ്യൽ മീഡിയയും ഒരുപോലെ പറയുന്നത്.

പുതിയ സ്ട്രാറ്റജി

പുതിയ സ്ട്രാറ്റജി

കിടിലൻ ഫിറോസ് ബിഗ് ബോസ് ഹൌസിനുള്ളിലുണ്ടായിരുന്നപ്പോൾ കിടിലം ഫിറോസിനെ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഈ സമയത്ത് വീടിന്റെ കോണിലും മറ്റിടങ്ങളിലും കിടന്നും ഷോയിലെ മത്സരാർത്ഥികളെക്കുറിച്ചും മത്സരത്തിന്റെ ഗതിയെക്കുറിച്ചും വിലയിരുത്തിയും മുന്നോട്ടുപോയ കിടിലം ഫിറോസ് പെട്ടെന്നാണ് മത്സരാർത്ഥികളെ വ്യക്തിപരമായി ആക്രമിക്കുന്ന സ്ഥിതിയിലേക്ക് എത്തുന്നത്. ഗെയിമിലും വ്യക്തിഗത ടാസ്കുകളിൽ നിന്നും ഒരുപോലെ ഒഴിവുകഴിവുകളെല്ലാം പറഞ്ഞ് ബോധപൂർവ്വം കിടിലം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രേക്ഷകരിൽ പലരും വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+